മുഖ്യമന്ത്രി പറഞ്ഞതാണ് കളളം; തെളിവുമായി മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ നടത്തിയ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് ആവര്‍ത്തിച്ച് മാത്യു കുഴല്‍നാടന്‍ എം എല്‍ എ. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ വ്യക്തിപരമായി ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും താന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ കേസ് നല്‍കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. 'ഞാന്‍ പറയുന്നത് കള്ളവും അസംബന്ധവുമാണെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. വീണ വിജയന് അങ്ങനെ ഒരു മെന്റര്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അന്നേരം തന്നെ തെളിവ് നല്കാന്‍ ഒരു പത്തു സെക്കന്റ് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. അതുകൊണ്ടാണ് ഇങ്ങന ഒരു പത്രസമ്മേളനം നടത്തേണ്ടി വന്നത്. ഞാന്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണ്. അതല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് പച്ചക്കള്ളം'- മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.  കെ പി സി സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'മുഖ്യമന്ത്രിയുടെ മകള്‍ക്ക് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാറുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. ജെയ്ക്ക് വീണാ വിജയന്റെ കമ്പനിയുടെ മെന്ററാണെന്ന് അവരുടെ എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ വെബ്‌സൈറ്റിലുണ്ടായിരുന്നു. എന്നാല്‍ പി ഡബ്ല്യുസിക്കെതിരെ ആരോപണം വന്നയുടന്‍ വെബ്‌സൈറ്റ് ഡൗണായി. ഒരുമാസക്കാലം വെബ്‌സൈറ്റ് കിട്ടിയില്ല. വീണ്ടും പ്രവര്‍ത്തനക്ഷമമായപ്പോള്‍ നേരത്തെയുണ്ടായിരുന്ന വിവരങ്ങള്‍ നീക്കംചെയ്ത നിലയിലായിരുന്നു. എന്തുകൊണ്ടാണ് വിവരങ്ങള്‍ ഒഴിവാക്കിയത് എന്ന ചോദ്യത്തിന് ഉത്തരം വേണ്ടേ? സൈറ്റില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയതെന്ന് അറിയാം. 107 തവണ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്'-മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പി ഡബ്ല്യു സി ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാര്‍ മെന്ററാണെന്ന് വീണ എക്‌സാലോജിക് സൊല്യൂഷന്‍സിന്റെ വെബ്‌സൈറ്റില്‍ കുറിച്ചിരുന്നു എന്നാണ് മാത്യു കുഴല്‍നാടന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞത്. മാത്യു കുഴല്‍നാടന്റെ പരാമര്‍ശത്തില്‍ ക്ഷുഭിതനായ മുഖ്യമന്ത്രി, മകളെക്കുറിച്ച് പറഞ്ഞാല്‍ താന്‍ കിടുങ്ങിപ്പോകുമെന്നാണോ മാത്യു കരുതുന്നത് എന്ന് ചര്‍ച്ചയ്ക്കിടെ മറുപടി പറയവേ ചോദിച്ചിരുന്നു. മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ പൊതുമരാമത്ത് മന്ത്രിയും വീണയുടെ ഭര്‍ത്താവുമായ പി എ മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. അടിസ്ഥാന രഹിതമായ ആരോപണമാണ് മാത്യു കുഴല്‍നാടന്‍ ആരോപിക്കുന്നതെന്നും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതുപോലെയാണ് ആരോപണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 5 days ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 5 days ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 6 days ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 1 week ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More