സി പി എം സംസ്ഥാന സെക്രട്ടറിയായി കൊടിയേരി ബാലകൃഷ്ണന്‍ തുടരും; സെക്രട്ടറിയേറ്റിലേക്ക് 6 പുതുമുഖങ്ങള്‍

കൊച്ചി: സി പി എം സംസ്ഥാന സെക്രട്ടറിയായി കൊടിയേരി ബാലകൃഷ്ണന്‍ തുടരും. മൂന്നാമത്തെ തവണയാണ് കോടിയേരി ബാലകൃഷ്ണന്‍റെ പേര് സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് നിര്‍ദ്ദേശിക്കപ്പെടുന്നത്. അതേസമയം, മുഹമ്മദ് റിയാസ്, എ എൻ ഷംസീര്‍ എന്നിവരെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ, സജി ചെറിയാൻ, വി എൻ വാസവൻ, കടകംപള്ളി സുരേന്ദ്രൻ, സി കെ രാജേന്ദ്രൻ തുടങ്ങിയവരും സെക്രട്ടറിയേറ്റിലേക്ക് എത്തിയേക്കും. പി ജയരാജൻ്റെ പേര് ഇതുവരെ ചര്‍ച്ചയിലേക്ക് പരിഗണിക്കപ്പെട്ടില്ലെന്നതും ശ്രദ്ധേയമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിലവില്‍ സെക്രട്ടറിയായ കോടിയേരി 2020 നവംബര്‍ 13ന് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു. മയക്കുമരുന്ന് കേസില്‍ മകന്‍ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിന്നത്. ആരോഗ്യ കാരണങ്ങൾ അവധിയെടുക്കുന്നുവെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതോടെ അദ്ദേഹം വീണ്ടും സെക്രട്ടറിയായി. കോടിയേരി ബാലകൃഷ്​ണൻ അവധി​യെടുത്തതിനെ തുടർന്ന് എല്‍ ഡി എഫ് കണ്‍വീനറും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ​എ. വിജയ രാഘവനായിരുന്നു​ താൽകാലിക ചുമതല നല്‍കിയിരുന്നത്.  2015-ൽ ആലപ്പുഴയിൽ നടന്ന സമ്മേളനത്തിലാണ് കോടിയേരി ആദ്യമായി സെക്രട്ടറിയായത്. 2018-ൽ നടന്ന സമ്മേളനത്തിലും അദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്ത് നിലനിര്‍ത്തുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 5 days ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 5 days ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 5 days ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 6 days ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More