വി ഡി സതീശന് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടാമത്തെ തവണയാണ് പ്രതിപക്ഷ നേതാവിന് കൊവിഡ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വി ഡി സതീശന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'കോവിഡ് പരിശോധനാ ഫലം ലഭിച്ചു. വീണ്ടും പോസിറ്റീവ് ആണ്. ആശുപതിയിലേക്ക് മാറി. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണം' - എന്നാണ് വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒരാഴ്ചത്തേക്ക് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയതായി അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. 

കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 22,524 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 3493, എറണാകുളം 3490, കോട്ടയം 2786, കൊല്ലം 2469, തൃശൂര്‍ 1780, കോഴിക്കോട് 1612, മലപ്പുറം 1218, ആലപ്പുഴ 1109, പത്തനംതിട്ട 1053, കണ്ണൂര്‍ 1031, പാലക്കാട് 816, ഇടുക്കി 737, വയനാട് 617, കാസര്‍ഗോഡ് 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,74,949 പേരാണ് നിരീക്ഷണത്തിലുള്ളത്.

Contact the author

Web Desk

Recent Posts

National Desk 2 days ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 3 days ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 3 days ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 3 days ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 3 days ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More