മോദി മറന്നാലും ഇന്ദിരയുടെ ജീവത്യാഗത്തെ ഇന്ത്യയോര്‍ക്കും- രാഹുല്‍ ഗാന്ധി

ഡല്‍ഹി: 1971-ലെ യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ച അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ മറന്നാണ് മോദി സര്‍ക്കാര്‍ വിജയ് ദിവസ് ആഘോഷിച്ചതെന്ന് കോണ്‍ഗ്രസ് നേതാവും ഇന്ദിരാ ഗാന്ധിയുടെ പേരമകനുമായ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ നടന്ന പരിപാടികളിലൊന്നും ഇന്ദിരാ ഗാന്ധിയുടെ പേരുപോലും പരാമര്‍ശിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'32 വെടിയുണ്ടകള്‍ ഇടനെഞ്ചിലേറ്റുവാങ്ങി രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച നേതാവാണ് ഇന്ദിരാഗാന്ധി.  അവരുടെ പേര് യുദ്ധവിജയത്തിന്റെ സ്മരണാര്‍ത്ഥം നടന്ന ചടങ്ങില്‍ പരാമര്‍ശിച്ചിട്ടില്ല. കാരണം മോദി സര്‍ക്കാര്‍ സത്യത്തെ ഭയപ്പെടുന്നു.  മോദി സര്‍ക്കാര്‍ ഓര്‍ക്കുകയോ ബഹുമാനിക്കുകയോ ചെയ്തില്ല എന്നതുകൊണ്ട് ഇന്ദിരാഗാന്ധിയുടെ ത്യാഗം വെറുതെയാകുമെന്ന് ഞാന്‍ കരുതുന്നില്ല. 1971-ലെ യുദ്ധത്തില്‍ ഇന്ത്യ ജയിച്ചത് വെറും പതിമൂന്ന് ദിവസങ്ങള്‍കൊണ്ട് മാത്രമാണ്. ആ വിജയം ഒരിക്കലും സൈന്യത്തിന്റെ മാത്രം മികവല്ല. ജാതിമതഭേതമന്യേ എല്ലാവരും ഒരുമിച്ച് നിന്നതിന്റെ ഫലമാണ്' - രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിജയ് ദിവസ് ആഘോഷങ്ങളില്‍ ഇന്ദിരാഗാന്ധിയെ അവഗണിച്ചതിനെതിരെ പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. സ്ത്രീവിരുദ്ധരായ മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ഏക വനിതാ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ വിജയ് ദിവസ് ആഘോഷങ്ങളില്‍ നിന്ന് ഒഴിവാക്കി. ഇന്ദിരാഗാന്ധി ഇന്ത്യയെ വിജയിപ്പിച്ചതിന്റെയും ബംഗ്ലാദേശിനെ മോചിപ്പിച്ചതിന്റെയും അമ്പതാം വാര്‍ഷികത്തിലാണ് ഇത്. മോദി ജീ നിങ്ങളുടെ പൊളളത്തരങ്ങള്‍ സ്ത്രീകള്‍ വിശ്വസിക്കില്ല. നിങ്ങളുടെ രക്ഷാകര്‍ത്വ മനോഭാവം സ്വീകരിക്കില്ല എന്നാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 2 days ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 days ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 3 days ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 3 days ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 3 days ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More