ലഖിംപൂര്‍ കൂട്ടക്കൊല; സുപ്രീംകോടതി സ്വമേധയാ കേസെടുത്തു

ഡല്‍ഹി: ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ. വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.  ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരും മൂന്നംഗ ബെഞ്ചിന്‍റെ ഭാഗമാണ്. ഇതിനിടെ, കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു.

കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകരുള്‍പ്പെടെ 9 പേരാണ് കൊല്ലപ്പെട്ടത്.സംഭവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച വാഹനത്തില്‍ ആശിഷ് മിശ്രയുണ്ടായിരുന്നുവെന്നും, പ്രക്ഷോഭം നടത്തികൊണ്ടിരുന്ന കര്‍ഷകര്‍ക്ക് നേരെ ആശിഷ്  വെടിയുതിര്‍ത്തുവെന്നുമാണ് പൊലീസിന്‍റെ എഫ് ഐ ആറില്‍ നിന്ന് വ്യക്തമാണ്. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നും പൊലീസ് എഫ് ഐ ആറില്‍ പറയുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 കര്‍ഷക പ്രക്ഷോഭത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ രമണ്‍ കശ്യപ് കൊല്ലപ്പെട്ട സംഭവപ്പെട്ട് സംസ്ഥാന സര്‍ക്കാരിനോട് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലഖിംപൂരില്‍ കര്‍ഷകരുടെ പ്രതിഷേധം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയതായിരുന്നു രമണ്‍. കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ വാഹനം ഓടിച്ചുകയറ്റിയതിന്‍റെ വീഡിയോ ചിത്രീകരിച്ചത് രമണ്‍ കശ്യപായിരുന്നു. സാധന ടിവിക്കുവേണ്ടി കർഷകരുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് രമണ്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തു നിന്ന് മരണപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍റെ ശരീരം അടുത്തുള്ള ഹോസ്പിറ്റല്‍ മോര്‍ച്ചയില്‍ നിന്നാണ് ബന്ധുകള്‍ക്ക് ലഭിച്ചതെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. രമണിന്‍റെ ശരീരത്തില്‍ വെടിയേറ്റ പാടുകളുണ്ടെന്നും വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. 


Contact the author

National Desk

Recent Posts

National Desk 2 days ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 days ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 3 days ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 3 days ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 3 days ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More