ജനങ്ങള്‍ ആത്മഹത്യചെയ്താല്‍ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിന്- വി. ഡി. സതീശന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമാണെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷം. കൊവിഡ് മൂലം കേരളജനതായെ ദുരിതത്തിലും കടക്കെണിയിലുമകപ്പെട്ട് കിടക്കുകയാണ്. നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പാക്കേജുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കണം. ബാങ്കുകളുടെ യോഗം വിളിക്കുകയും റിക്കവറി നടപടികള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കുകയും വേണമെന്നും വി. ഡി. സതീശന്‍ പറഞ്ഞു.

ജനങ്ങള്‍ ആത്മഹത്യ ചെയ്താല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദഗ്ദാഭിപ്രായം എന്ന പേരില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഈ നിലപാട് മാറണം. സര്‍ക്കാരിന് കണ്ണും കാതും ഉണ്ടാകണം. എന്താണ് സംസ്ഥാനത്ത് നടക്കുന്നതെന്ന കൃത്യമായ ബോധം സര്‍ക്കാരിന് വേണമെന്നും വി. ഡി. സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊവിഡ് ദുരന്തനിവാരണ കമ്മീഷന്‍ രൂപീകരിച്ച് അതാത് മേഖലകളില്‍ കൊവിഡ് ഉണ്ടാക്കിയ ആഘാതങ്ങളെക്കുറിച്ച് പഠിക്കണം. തുടര്‍ന്ന് ആ മേഖലകളെ തിരികെക്കൊണ്ടുവരുന്നതിനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.


Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 5 days ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 6 days ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 6 days ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 1 week ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More