ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ കലാപങ്ങളുണ്ടാവുന്നില്ല. കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും നേതൃത്വത്തില്‍ ദരിദ്രരെയും വ്യവസായികളെയും സാധാരണക്കാരനെയും അടിച്ചമര്‍ത്തുന്ന കലാപകാരികളെയും ഗുണ്ടകളെയും ഞങ്ങള്‍ ബുള്‍ഡോസ് ചെയ്തു
ദീപാവലി സമയത്ത് നടത്തുന്നതുപോലെ പ്രത്യേക ശുചിത്വയജ്ഞം നടത്തുമെന്ന് ചീഫ് സെക്രട്ടറി ഡി എസ് മിശ്ര പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പരിപാടികള്‍ നടത്തണമെന്നും സ്വാതന്ത്ര്യദിന വാരത്തില്‍ ഓരോ ദിവസവും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
2005-ല്‍ കേരളത്തിലേക്ക് വന്നിട്ടുണ്ട്. അന്ന് അച്ഛനാണ് കേരളത്തിലേക്ക് പോകാമെന്ന് പറഞ്ഞത്. വളരെ സന്തോഷവും സമാധാനവും നിറഞ്ഞ നാടാണ് കേരളം. ഇവിടുത്തെ ഓട്ടോറിക്ഷ ഓടിക്കുന്നവരും ചെറിയ കടകളിലുളള ആളുകളും ഇംഗ്ലീഷില്‍ സംസാരിക്കുമായിരുന്നു.
കേരളത്തിനെതിരെ ദുഷ്പ്രചരണം നടത്തുക എന്നത് അവരുടെ പ്രധാന അജണ്ടകളിലൊന്നാണെന്നും അതിൻ്റെ തികട്ടലാണ് കേരളത്തെക്കുറിച്ചുള്ള പരാമർശത്തിലൂടെ പുറത്തു വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവ അഭിപ്രായ സർവ്വേകളല്ല. കേവലം കറുപ്പടിച്ച് ഉണ്ടാക്കുന്ന സർവ്വേകളാണ്. ഏത് മയക്കുമരുന്നടിച്ച് അബോധാവസ്ഥയിലിരിക്കുമ്പോഴാണ് ഇവർ ഇത്തരം സർവ്വേകളും കണക്കുകളും കാണിക്കുന്നതെന്ന് മനസിലാവുന്നില്ല
ചോര്‍ച്ച തടയാന്‍ മറ്റു പാര്‍ട്ടികളിലെ നേതാക്കളെ ചാക്കിട്ടു പിടിക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്. എന്നിട്ടും കോണ്‍ഗ്രസ്, എസ്പി പാളയത്തില്‍ നിന്ന് രണ്ട് എംഎല്‍എമാരെമാത്രമാണ് ബിജെപിക്ക് ലഭിച്ചത്
ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്‍ പ്രചാരണ പരിപാടികളാണ് യോഗി ആദിത്യനാഥ് യുപിയില്‍ നടത്തുന്നത്. ആം ആദ്മി പാര്‍ട്ടി അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യംചേര്‍ന്നാണ് ബിജെപിക്കെതിരെ പ്രചരണം നടത്തുന്നത്.
അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്നത് തെറ്റാണ് എന്നുമാത്രമാണ് അവള്‍ പറഞ്ഞത്. അതിന് ഒരു ചെറിയ കുട്ടിയെ ഏതെല്ലാം തരത്തിലാണ് ആക്രമിക്കുന്നത്. പോക്‌സോ കേസ് വരെ ചുമത്താനാവുന്ന തരം കമന്റുകളാണ് സോഷ്യല്‍ മീഡിയ നിറയെ- എ എം ആരിഫ് എംപി പറഞ്ഞു.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പെട്ടന്ന് ഇത്തരമൊരു നടപടി ഉണ്ടായതിന്റെ കാരണം അറിയില്ലെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദികള്‍ യോഗി സര്‍ക്കാരാണെന്നും യഥാര്‍ത്ഥ കുറ്റവാളിയായ ആരോഗ്യമന്ത്രി ഇപ്പോഴും സ്വതന്ത്രനായി നടക്കുമ്പോഴാണ് തനിക്കെതിരെ നടപടിയെടുക്കുന്നതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.
ആശിഷ് മിശ്രയെ സംരക്ഷിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നില്ലേ എന്ന ചോദ്യത്തിന് അത്തരമൊരു വീഡിയോ തന്നെ ഇല്ല. നിങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ അത് ഞങ്ങള്‍ നല്‍കുന്ന നമ്പറിലേക്ക് അപ്പ്‌ലോഡ് ചെയ്യാം എന്നായിരുന്നു യോഗിയുടെ മറുപടി.
കേരള സർക്കാരിന്‍റെ കോവിഡ് നയം ശരിയല്ല. സർക്കാർ അനാവശ്യമായി ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നു. പല മേഖലകളിലും അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. വാക്സിൻ മാത്രമാണ് കൊവിഡ് പ്രതിരോധത്തിനുള്ള മാര്‍ഗം. എന്നാൽ കേരള സർക്കാർ ജനങ്ങൾക്കുമേല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് കോവിഡ് പ്രതിരോധിക്കുകയാണെന്നും സാബു ജേക്കബ് ആരോപിച്ചു.
രാംപൂർ ജില്ലയിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലാണ് ആകാശ് സക്സേന പരാതി നല്‍കിയത്. രക്തം കുടിക്കുന്ന പിശാചുമായി അസീസ് ഖുറേഷി യോഗി സര്‍ക്കാരിനെ താരതമ്യം ചെയ്‌തെന്നാണ് ആകാശ് സക്‌സേനയുടെ പരാതി. സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്‍റെ വീട് സന്ദർശിച്ച് ശേഷം ഖുറേഷി,
മുസ്ലിം പാരമ്പര്യമുള്ളതോ മുഗള്‍ പാരമ്പര്യമുള്ളതോ ആയ പ്രദേശങ്ങളുടെയും ജില്ലകളുടെയും പേര് ഭാരതീയ സംസ്കാരത്തില്‍ ഊന്നിക്കൊണ്ട് പുനര്‍നാമകരണം ചെയ്യുമെന്നതായിരുന്നു യോഗി ആദിത്യനാഥിന്‍റെ 2017- ലെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം.
മിഷന്‍ യുപിയിലും ഉത്തരാഖണ്ഡിലും ഗ്രാമീണമേഖലകളില്‍ വലിയ റാലികളും മഹാപഞ്ചായത്തുകളും സംഘടിപ്പിക്കും. പരിപാടികളില്‍ ബിജെപിയുടെയും ബിജെപി സര്‍ക്കാരുകളുടെയും തെറ്റായ നയങ്ങള്‍ തുറന്നുകാട്ടുമെന്നും കര്‍ഷകര്‍ പറഞ്ഞു.
ഉത്തര്‍ പ്രദേശില്‍ ജില്ലാ പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയമാണ് നേടിയത്. ആകെ തെരഞ്ഞെടുപ്പ് നടന്ന 75 ജില്ലാ പഞ്ചായത്തുകളില്‍ ഏകദേശം 60 എണ്ണത്തിലും ബിജെപിക്കാണ് മുന്‍തൂക്കം
എന്താണ് ധരിക്കേണ്ടത്, ആരെയാണ് സ്‌നേഹിക്കേണ്ടത്, എങ്ങനെ കഴിക്കണം, എവിടെ എങ്ങനെ പ്രാര്‍ത്ഥിക്കണം തുടങ്ങിയ കാര്യങ്ങളില്‍ അഭിപ്രായം പറയാനുളള അവകാശം രാഷ്ട്രീയക്കാര്‍ സ്വയം ഏറ്റെടുക്കുകയാണെന്ന് ശശി തരൂര്‍ പറഞ്ഞു.
സത്യസന്ധവും സുതാര്യവുമായ രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. സര്‍ക്കാര്‍ ആരോടും വിവേചനം കാണിച്ചിട്ടില്ല. പദ്ധതികള്‍ ഗുണഭോക്താക്കളുടെ പടിവാതില്‍ക്കലെത്തിക്കാനായി മാത്രമാണ് പ്രവര്‍ത്തിച്ചിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു.