മിത്തും റിയാലിറ്റിയും തമ്മിലുളള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ റിയാലിറ്റിയുടെ വിജയത്തിനുവേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രിയെന്നും ഭണ്ഡാരത്തില്‍നിന്നും കിട്ടുന്ന പണത്തെ മിത്തുമണിയെന്നും വിളിക്കണം എന്നുമാണ് സലീം കുമാര്‍ പറഞ്ഞത്.
ഇന്നലെ കൊയിലാണ്ടിയില്‍വെച്ചാണ് മന്ത്രി വി ശിവന്‍കുട്ടിക്കുനേരെ എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്കുപോലും പ്ലസ് വണ്‍ സീറ്റ് ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
മനോരമ മുഖപ്രസംഗം എഴുതിയാൽ നശിച്ചു പോകുന്ന പ്രസ്ഥാനം ആണ് സി പി ഐ എം എങ്കിൽ ഈ പ്രസ്ഥാനം ഇന്ന് ഈ ഭൂമുഖത്ത് തന്നെ ഉണ്ടാകുമായിരുന്നില്ല
വിദ്യാഭ്യാസ മന്ത്രിയുടെ പരാതിയിൽ കൺട്രോൺമെൻറ് പൊലീസാണ് പ്രതിയെ അറസ്റ് ചെയ്‌തത്. പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വാർത്ത വ്യാജമാണെന്ന് പ്രചാരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി
ദാരുണമായ ഒരു സംഭവത്തെ അപലപിക്കുകയല്ല ഇവരുടെ ലക്ഷ്യം. മറിച്ച് ആ സംഭവത്തെ ഇടതുപക്ഷത്തെ എതിർക്കാനുള്ള കാരണം ആക്കുകയാണ് പ്രതിപക്ഷം.
എന്‍സിഇആര്‍ടിയുമായി ഒരു MOU (മെമോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ്) ഉണ്ട്. അതുപ്രകാരം 44 പാഠപുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. കരിക്കുലം കമ്മിറ്റി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്താണ് ആവശ്യമായ നടപടി സ്വീകരിക്കാന്‍ തീരുമാനമെടുത്തത്
വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കുക. ഇക്കാര്യത്തിൽ വകുപ്പ് ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എത്ര തെരഞ്ഞെടുപ്പിൽ മത്സരിച്ചു എന്നത് സുരേന്ദ്രന് പോലും ഓർമ്മ കാണില്ല. എല്ലാ തെരഞ്ഞെടുപ്പിലും സുരേന്ദ്രൻ കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. റിയാസിന് പിഎഫ്‌ഐ ബന്ധമുണ്ടെന്ന സുരേന്ദ്രന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു വി ശിവന്‍കുട്ടി.
കോട്ടയം ജില്ലയിലെ ഒരു സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ അമ്മ അധ്യാപികയ്ക്ക് അയച്ച കത്താണിതെന്നും പൊതുവിദ്യാഭ്യാസ മേഖലയ്ക്കുതന്നെ കിട്ടിയ അംഗീകാരമാണിതെന്നും വി ശിവന്‍കുട്ടി പറഞ്ഞു
അതേസമയം, ഈ മാസം മുപ്പതുവരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനം ഇന്ന് അവസാനിച്ചു. പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ കാര്യപരിപാടികള്‍ അംഗീകരിച്ച് സ്പീക്കര്‍ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി കടന്നുവന്ന വഴിയും സുധാകരൻ കടന്നുവന്ന വഴിയും നിരീക്ഷിച്ചാൽ ഇരുവരും തമ്മിലുള്ള വ്യത്യാസം മനസിലാകും.
എറണാകുളം കുന്നുകര പഞ്ചായത്ത് പരിധിയിലുളള ബഡ്‌സ് സ്‌കൂളാണ് പതിമൂന്നുകാരന് വിദ്യാഭ്യാസം നിഷേധിച്ചത്. മറ്റൊരു പഞ്ചായത്തിലേക്ക് താമസം മാറിയെന്ന് കാരണം ചൂണ്ടിക്കാണിച്ച് 7 വര്‍ഷമായി കുട്ടി പഠിക്കുന്ന സ്‌നേഹതീരം എന്ന സ്‌കൂളില്‍നിന്ന് വിലക്കുകയായിരുന്നു
എറണാംകുളം ഏഴിക്കര ചൊവ്വര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രിയുടെ പ്രതികരണം.
ഏകദിന ലോകകപ്പിന് മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ നിന്ന് സഞ്ജുവിനെ മാറ്റി നിർത്തുന്നതിന് പിന്നിൽ വ്യക്തമായ പദ്ധതി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
മനസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണിത്. ഒരു ആറ് വയസുകാരൻ തൻ്റെ കൗതുകം കൊണ്ടാണ് കാറിൽ ചാരി നിന്നത്. അതിന് കുട്ടിയെ ചവിട്ടി തെറുപ്പിക്കുക എന്നത് കൊടുംക്രൂരതയാണ്. രാജസ്ഥാനിൽ നിന്ന് തൊഴിൽ തേടി കേരളത്തിലെത്തിയ കുടുംബത്തിലെ കുട്ടിയോട് കാട്ടിയ ക്രൂരതയിൽ കേരളം തലതാഴ്ത്തുന്നു.
ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവൽക്കരണം സ്കൂൾ പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം കേരളാ ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രായത്തിനനുസരിച്ചുള്ള പാഠ്യപദ്ധതി തയ്യാറാക്കണമെന്നും കോടതി പറഞ്ഞു.
കേരളത്തിലെ സര്‍ക്കാരിന് തുല്യതാ യൂണീഫോം നടപ്പിലാക്കുന്ന കാര്യത്തില്‍ ഒരു നിര്‍ബന്ധവുമില്ല എന്ന കാര്യം വ്യക്തമാക്കുകയാണ്. ഏതെങ്കിലും ഒരു പ്രത്യേക തരത്തിലുളള യൂണീഫോം കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലുമുളള വിദ്യാര്‍ത്ഥികളം ധരിക്കണം എന്ന രീതിയില്‍ ഒരു തീരുമാനവും സര്‍ക്കാരിനില്ല.
പ്രീ-പ്രൈമറി തലം തൊട്ടുള്ള സംസ്ഥാന സിലബസിലെ പാഠപുസ്തകങ്ങളില്‍ ലിംഗസമത്വം എന്ന ആശയത്തിന് ഊന്നല്‍ നല്കുകയും അത് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. പാഠപുസ്തകങ്ങളിലെ ആശയാവതരണത്തിലും ചിത്രീകരണത്തിലും ജെൻഡർ തുല്യത ഉറപ്പുവരുത്തണം
ഓരോ സഖാവും മരണാനന്തരം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് ചോര ചെങ്കൊടി പാറുമ്പോൾ അന്തരീക്ഷത്തിൽ വിപ്ലവ മുദ്രാവാക്യമുയർന്നുള്ള വിടവാങ്ങൽ തന്നെയാണ്. സഖാവ് ജോസഫൈനും അതുതന്നെയാണ് ആഗ്രഹിച്ചത്. ആ ആഗ്രഹം സഖാക്കൾ നിറവേറ്റിയിട്ടുണ്ട്. വിദ്വേഷ പ്രചാരകരോട് പറയാനുള്ളത് ഇത് മാത്രം, നിങ്ങളുടെ ഓരിയിടലിനുമപ്പുറമുള്ള സൂര്യ തേജസാണ് സഖാവ് ജോസഫൈൻ.
ബിരിയാണി വന്ധ്യതയ്ക്കുകാരണമാകുന്നു എന്നാണ് ബിജെപിയും സംഘപരിവാറുകാരും ചേര്‍ന്ന് തമിഴ്‌നാട്ടില്‍ നടത്തുന്ന പ്രചാരണം. ഗോവധം, ഹലാല്‍ ഭക്ഷണം തുടങ്ങിയ വിവാദങ്ങള്‍ക്കുപിന്നാലെ മുസ്ലീം വ്യാപാര സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടാണ് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ സംഘടിത പ്രചാരണം.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരന് കൊവിഡ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സമ്പര്‍ക്കമുള്ളവരെല്ലാം ജാഗ്രതയിലാണ്
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് 502 പേരാണ് മെഗാ തിരുവാതിരയില്‍ പങ്കെടുത്തത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു തിരുവാതിര സംഘടിപ്പിച്ചിരുന്നത്
യഥാര്‍ഥ സുകുമാര കുറുപ്പിന്റെയും ശിവന്‍കുട്ടിയുടെയും ഫോട്ടോ ചേര്‍ത്ത് രണ്ടുപേരും ഒരാള്‍ തന്നെയല്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നേരത്തേ, എസ് എസ് എല്‍ സി റസള്‍ട്ട് വന്നപ്പോഴും, നിയമസഭാ കയ്യാങ്കളി കേസ് സുപ്രീം കോടതി തള്ളിയപ്പോഴും ശിവന്‍കുട്ടിയെ ട്രോളന്മാര്‍ വിടാതെ പിന്തുടര്‍ന്നിരുന്നു.
ഹൃദയമുളള ഒരാള്‍ക്കും കണ്ണുനിറയാതെ ജയ് ഭീം കണ്ടിരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കാതെ ഈ സിനിമ കണ്ടുപൂര്‍ത്തിയാക്കാനാവില്ലെന്നും സൂര്യ അവതരിപ്പിച്ച ചന്ദ്രു വക്കീലിന്റെ പോരാട്ട പശ്ചാത്തലങ്ങളിലെല്ലാം ചെങ്കൊടി കാണാനാവുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
കോൺഗ്രസ് എത്ര മോശം സംസ്കാരമാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് ഇന്ന് കൊച്ചിയിൽ നടന്ന സംഭവങ്ങൾ. പ്രതിഷേധിക്കാനുള്ള അവകാശം കോൺഗ്രസിനുള്ളത് പോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജോജുവിനും ഉണ്ടെന്നുള്ളതാണ് യഥാർത്ഥ ജനാധിപത്യത്തിന്റെ ഉൾക്കാമ്പ്' മന്ത്രി കൂട്ടിച്ചേർത്തു.
സ്‌കൂളുകളില്‍ കുട്ടികളുടെ സുരക്ഷയ്ക്കും ശുചിത്വത്തിനുമാവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടാവുന്നത് സ്വാഭാവികമാണ്
സ്പീക്കറുടെ കസേര മറിച്ചിടുകയും കമ്പ്യൂട്ടറും കണ്ണില്‍ കണ്ടതെല്ലാം തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തിവച്ചത്. തെരുവുഗുണ്ടകളെ നാണിപ്പിക്കുന്ന വിധത്തിലാണ് സിപിഎം നിയമസഭയില്‍ പെരുമാറിയതെന്നും പി.ടി തോമസ് പറഞ്ഞു.