'ലോക കേരളാ സഭകൊണ്ട് കേരളത്തിന് എന്തുഗുണമാണുണ്ടായത്? ഒന്നുമില്ല. വരേണ്യവര്‍ഗത്തിനുവേണ്ടിയുളള ധൂര്‍ത്താണിത്. കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രിക്കൊപ്പമിരിക്കാനും ഭക്ഷണം കഴിക്കാനും പണം കൊടുക്കണം എന്നതൊക്കെ
വിദ്യാഭ്യാസം, ആതുര സേവനം, രോഗീശുശ്രുഷ , സാമൂഹിക സേവനം, അനാഥരുടെയും അഗതികളുടെയും പരിചരണം ,സംരക്ഷണം, ഇത്യാദി കാര്യങ്ങളിൽ എത്രയോ കാലങ്ങളായി ഒന്നും ആഗ്രഹിക്കാതെ സേവനം ചെയ്യുന്നവരാണ് സന്യസ്തർ , അവരെ അഭിനന്ദിച്ചില്ലെങ്കിലും അപമാനിക്കരുത്
അഭിമാനമാണ് യൂത്ത് കോണ്‍ഗ്രസും യൂത്ത് കെയറും എന്നാണ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
കെഎസ്‌യു പുനസംഘടിപ്പിക്കാൻ പറ്റുന്നില്ല. ക്യാമ്പസുകളിൽ കെഎസ്‌യു നിർജീവമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിക്കോ സർക്കാരിനോ ഇതുവരെ സാധിച്ചിട്ടില്ല. വ്യവസായമന്ത്രി കെൽട്രോണിനെ വെളളപൂശുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യുന്ന വിചിത്രമായ നടപടിയാണുണ്ടായത്
പി കെ ഫിറോസിന്റെ അറസ്റ്റ് ഭരണകൂട ഭീകരതയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അറസ്റ്റിനെതിരെ സംസ്ഥാനത്ത് അതിശക്തമായ പ്രതിഷേധമുയരുമെന്നും യുഡിഎഫ് നിയമനടപടി സ്വീകരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ കൊലപാതകങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ശിക്ഷായിളവ് കൊടും ക്രിമിനലുകൾക്ക് വേണ്ടിയുള്ള പ്രത്യേക പാക്കേജ് മാർക്സിസ്റ്റ് പാർട്ടിയെ കുടാതെ ബിജെപിക്കും ഗുണം ചെയ്യുന്നത്.
എല്ലാ നേതാക്കന്മാര്‍ക്കും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനുളള സ്വാതന്ത്ര്യമുണ്ട്. പക്ഷെ അത് പാര്‍ട്ടിയുടെ ചട്ടക്കൂടില്‍നിന്നുകൊണ്ടാവണം. ഒരു നേതാവിനെയും ആരും ഭയപ്പെടേണ്ട കാര്യമില്ല.
സ്ത്രീകൾക്ക് തലയണയ്ക്കടിയിൽ വാക്കത്തി വെച്ച് ഉറങ്ങേണ്ടിവരില്ലെന്നു പറഞ്ഞാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത്. എന്നിട്ട് ഇന്നു കേരളത്തിൽ സർവ്വമേഖകളിലും കുറ്റകൃത്യങ്ങളുടെ വേലിയേറ്റമാണ്.
സുധാകരന് സിപിഎമ്മിന്റെയോ ബിജെപിയുടെയോ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല.ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രസംഗത്തില്‍ വന്ന നാക്കുപിഴയാണ് ഇപ്പോള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇതേ അഭിപ്രായമാണുള്ളത്. പാര്‍ട്ടിക്കുള്ളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ആരും ശ്രമിക്കേണ്ടതില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വിദേശയാത്രയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്ര സുതാര്യമല്ല. യാത്രയുടെ പുരോഗതി ജനങ്ങള്‍ക്ക് മുന്‍പില്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. യാത്ര രഹസ്യമാക്കിവച്ചതിൽ
ആര്‍ എസ് എസിന്‍റെയും പി എഫ് ഐയുടെയും നിലപാട് തെറ്റാണ്. കോണ്‍ഗ്രസ് എന്നും ഭൂരിപക്ഷ വര്‍ഗീയതയ്ക്കും നൂനപക്ഷ വര്‍ഗീയതയ് ക്കും എതിരാണ്. വര്‍ഗീയ തീവ്രവാദം ആളിക്കത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അതുവഴി അധികാരം പിടിച്ചെടുക്കാനുമുള്ള എല്ലാ ശ്രമങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നടക്കുന്ന തര്‍ക്കം നാടകമാണ് എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. 'സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ അതുപോലെ ചെയ്താല്‍ ഗവര്‍ണര്‍ നല്ല വ്യക്തിയും സര്‍ക്കാര്‍ പറയുന്ന നിയമവിരുദ്ധമായ കാര്യം ഗവര്‍ണര്‍ ചെയ്യാതിരിക്കുകയും ചെയ്താല്‍ അദ്ദേഹം ബിജെപി ആര്‍ എ
രമേശ് ചെന്നിത്തല, വി ഡി സതീശനടക്കമുള്ള നേതാക്കള്‍ രാജ്ഭവന് മുന്‍പില്‍ ഉപരോധസമരം ആരംഭിച്ചതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്. സോണിയ ഗാന്ധിയെ ആദ്യ ദിനം ചോദ്യം ചെയ്തതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലും സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് ട്രെയിന്‍ തടഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് കേന്ദ്രനടപടിക്കെതിരെ പ്രതിഷേധിച്ചത്.
ലീഡറുടെ പാത പിന്തുടർന്ന്, എല്ലാ മലയാള മാസവും ഒന്നാം തീയതി ഗുരുവായൂർ ക്ഷേത്രത്തിൽ ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങിയെന്നും രമേശ് ചെന്നിത്തല ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 1994-ന്‍റെ അവസാന നാളുകളിലാണ് കരുണാകരനെ താഴെയിറക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. കരുണാകരന്‍റെ പ്രിയശിക്ഷ്യനെന്ന് അറിയപ്പെട്ടിരുന്ന രമേശ് ചെന്നിത്തല അടക്കം അടുത്ത നേതാക്കള്‍ കൂറുമായിരുന്നു. പാര്‍ട്ടിയിലെ ഉള്‍പ്പോര് രൂക്ഷമായപ്പോള്‍ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.
പ്രതിരോധ പ്രവര്‍ത്തനമല്ല, അഴിമതിയാണ് നടത്തിയതെന്ന് പണ്ടേ വ്യക്തമായതാണ്. വോട്ടുചെയ്ത് അധികാരത്തിലെത്തിയ സ്വന്തം ജനതയെ കണക്കുപറഞ്ഞ് വില്‍ക്കാനിറങ്ങിയ മുഖ്യമന്ത്രി ഒരുനിമിഷംപോലും ആ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല
മുഖ്യമന്ത്രി ഒന്നാം നമ്പര്‍ ഭീരുവാണ്. അദ്ദേഹം പൊലീസിനും ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ്. പ്രധാനമന്ത്രിക്കില്ലാത്ത സുരക്ഷാ ചട്ടങ്ങളാണ് സംസ്ഥാനത്തെ ഒന്നാം നമ്പര്‍ ഭീരുവിനായി ഒരുക്കുന്നത്
ഇതെന്ത് നാടാണ്. കേരളത്തില്‍ ആദ്യമായാണോ സമരം ചെയ്യുന്നത്. സമരം ചെയ്താല്‍ കെ പി സി സി പ്രസിഡന്റിനെതിരെ കേസെടുക്കാന്‍ ആരാണ് നിര്‍ദേശം കൊടുത്തത്. അങ്ങെയാണെങ്കില്‍ എല്ലാവരെയും അറസ്റ്റ് ചെയ്യട്ടേ. ഞങ്ങളെല്ലാവരും പൂജപ്പുരയില്‍ പോയി കിടക്കാം.
തൃക്കാക്കരയിലെ യുഡിഎഫിന്റെ വിജയം കെ റെയിലിനേറ്റ തോല്‍വിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും കനത്ത തിരിച്ചടി നല്‍കിയ ഈ ജനവിധിയെ മാനിച്ച് സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് കെ റെയില്‍ കല്ലിടല്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം സംസ്ഥാനത്ത് ഒരിടത്തും സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുളള സ്ഥലത്തും സര്‍വ്വേയും മറ്റ് നടപടികളും നടത്തിയിട്ടില്ല.
സി.പി.എം വാളുകൾ വെട്ടിക്കീറിയ അച്ഛന്റെ തുന്നിച്ചേർത്ത മുഖത്തേക്ക് നോക്കാനാവാതെ കാലിൽ പിടിച്ച് കരയുന്ന ടി.പിയുടെ പ്രിയപ്പെട്ട മകന്റെ ചിത്രം ഇപ്പോഴും ഓർമയിൽ നിന്ന് പോയിട്ടില്ല
നേതാക്കന്മാര്‍ കുറച്ച് കൂടി ഉത്തരവാദിത്വത്തോട് കൂടി വേണം സമൂഹത്തില്‍ പെരുമാറാന്‍. സമൂഹത്തെ ഭിന്നിപ്പിക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും വേണ്ടിയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ പിസി ജോര്‍ജ് പരിശ്രമിക്കണമായിരുന്നു. അദ്ദേഹത്തിന് തെറ്റ് മനസിലായെങ്കില്‍ മാപ്പ് പറയുകയാണ് വേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അതിന്റെ ഭാഗമായി പൊതുമണ്ഡലത്തില്‍ നിരവധി ഉത്തരവാദിത്വങ്ങള്‍ വഹിക്കുകയും ചെയ്യുന്ന എന്നെ സംബന്ധിച്ചിടത്തോളം കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം ചിലവഴിക്കാനുള്ള സമയം കണ്ടെത്തുക നന്നെ ബുദ്ധിമുട്ടായിരുന്നു.
സംസ്ഥാനത്ത് വ്യാപകമായ കൊലപാതകങ്ങള്‍ നടക്കുന്നു. അക്രമങ്ങള്‍ നടക്കുന്നു. രാവിലെ എഴുന്നേറ്റാല്‍ മുറ്റത്ത് രക്തം കാണുന്ന നിലയിലേക്ക് കേരളം മാറുകയാണ്. ഇതിലൊന്നും സര്‍ക്കാരിനും പൊലീസിനും ആഭ്യന്തര വകുപ്പിനുമൊന്നും ഉത്തരവാദിത്വമില്ലേ
താന്‍ സെമിനാറില്‍ പങ്കെടുക്കാനുളള കാരണം മുഖ്യമന്ത്രിയാണെന്ന് ഇന്നലെ കെ വി തോമസ് പറഞ്ഞിരുന്നു. കേരളത്തിലെ മുഖ്യമന്ത്രി കേരളത്തിലെ നേതാക്കന്മാരെ കാലുമാറ്റാന്‍ ശ്രമിക്കുന്നു എന്നതാണ് വ്യക്തമാവുന്നത്. അത്തരം പ്രവര്‍ത്തികള്‍ മുഖ്യമന്ത്രിയുടെ നിലവാരത്തിനുചേര്‍ന്നതാണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടേ'- രമേശ് ചെന്നിത്തല പറഞ്ഞു.
ഞാന്‍ ആരോടും ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് സ്ഥാനം തരാമെന്നും ആരും പറഞ്ഞിട്ടില്ല. എന്റെ പദവി ജനങ്ങളുടെ മനസിലാണ്. ജനങ്ങള്‍ക്കിഷ്ടമുളള ഒരു രാഷ്ട്രീയപ്രവര്‍ത്തകനാണ് ഞാന്‍ എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് സ്ഥാനങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും കേരളത്തിലെ ജനങ്ങളുടെയും പാ
രമേശ് ചെന്നിത്തല ഒരു മോശം പ്രതിപക്ഷ നേതാവാണെന്ന അഭിപ്രായം എനിക്കില്ല. അദ്ദേഹം മികച്ച പ്രതിപക്ഷ നേതാവായിരുന്നു എന്നുപറയുന്നതില്‍ മടിയുമില്ല. എന്നാല്‍ കേരളത്തിലെ പ്രതിപക്ഷത്തെ സംബന്ധിച്ച് പരമ്പരാഗതമായ കാഴ്ച്ചപ്പാടിനകത്തുനിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിട്ടുണ്ട്'-എം സ്വരാജ് പറഞ്ഞു.
വിദ്യാഭ്യാസത്തെ കച്ചവടമാക്കുന്നു എന്ന് ആരോപിച്ച് സഹകരണ മേഖലയില്‍ പോലും സ്വാശ്രയ കോളേജുകള്‍ പാടില്ലെന്ന സി പി എമ്മിന്റെ ദുര്‍വാശിക്കുമുന്നില്‍ ബലിയാടുകളായവരാണ് കൂത്തുപറമ്പ് രക്തസാക്ഷികള്‍. ആ സമരം തെറ്റായിപ്പോയെന്ന് സമ്മതിക്കുമ്പോള്‍ സി പി എം കൂത്തുപറമ്പ് രക്തസാക്ഷികളോട് മാപ്പുപറയണം
പൊതു ജനങ്ങളോടുള്ള കേരള പോലീസിൻ്റെ സമീപനവും പെരുമാറ്റവും മെച്ചപ്പെടുത്തണമെന്നും അവർ ജനങ്ങളോട് കൂടുതൽ സൗഹൃദമായി ഇടപെടണമെന്നും പല അവസരങ്ങളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ അഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
നിങ്ങൾ രണ്ടുകൂട്ടരും തലയിൽ മുണ്ടിട്ട് ഒത്തുതീർപ്പ് കൂട്ടുകച്ചവടം നടത്തുന്നതിനു പകരം പൊതുസമൂഹത്തോട് തുറന്നുപറഞ്ഞു ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് നല്ലത്
കെ പി സി സി പുനസംഘടന നടന്നപ്പോള്‍ രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കുമൊന്നും ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടാം ഘട്ട പുനസംഘടനാ ചര്‍ച്ചയില്‍ ഇരുവരെയും ഉള്‍പ്പെടുത്തിയതോടെയാണ് പ്രശ്‌നപരിഹാരമായത്
ശിവശങ്കറിന്റെ ആത്മകഥയായ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകം പുറത്തിറങ്ങിയതോടെയാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകള്‍
ഗവര്‍ണറുടെ ഓഫീസിനെതിരെയും ലോകായുക്ത വിമര്‍ശനമുന്നയിച്ചു. ഗവർണർ ആവശ്യപ്പെട്ടതു കൊണ്ടാണ് മന്ത്രി നിർദ്ദേശം നൽകിയതെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞിട്ടില്ല. മാധ്യമങ്ങളുടെ അടിസ്ഥാനത്തില്‍ ഗവര്‍ണറുടെ ഓഫീസ് പത്രക്കുറിപ്പ് പുറത്തിറക്കേണ്ടിയിരുന്നില്ലെന്നും ലോകായുക്ത കൂട്ടിച്ചേര്‍ത്തു.
രോഗവ്യാപനം കൂടുതലാണ്. രോഗികള്‍ക്ക് ചികിത്സയൊ മുരുന്നോ ലഭിക്കുന്നില്ല. അതുകൊണ്ട് രോഗികള്‍ വീടുകളില്‍തന്നെ താങ്ങാന്‍ നിര്‍ബന്ധിതരാവുകയാണ്. ഇക്കാരണംകൊണ്ടാണ് കുടുംബത്തിലാകെ കൊവിഡ് പടര്‍ന്നുപിടിക്കുന്നത്. ടി പി ആര്‍ നിരക്ക് കുതിച്ചുയരുകയാണ്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നില്ല.
അന്ന് കേരളത്തിലെ കുറഞ്ഞ ടി പി ആര്‍ കാണിച്ച് വിദേശമാധ്യമങ്ങളില്‍ പോലും പരസ്യം കൊടുത്തും വാര്‍ത്ത എഴുതിപ്പിച്ചും വീമ്പെളക്കിയവര്‍ക്ക് ഇന്ന് എന്താണ് പറയാനുളളത്.
കൊച്ചിയില്‍ മോഡലുകളായ പെണ്‍കുട്ടികളുടെ ദാരുണ മരണം മയക്കുമരുന്നു സംഘത്തിന്‍റെ അഴിഞ്ഞാട്ടത്തിന്‍റെ മറ്റൊരു ദുരന്ത ഫലമാണ്. കൊച്ചിയില്‍ ചൂതാട്ട കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുവെന്നാണ്
മഹാമാരിയും പ്രകൃതിദുരന്തങ്ങളുമുള്‍പ്പെടെയുളള വെല്ലുവിളികള്‍ നേരിടേണ്ടിവന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ച്ചയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് കേരളം പട്ടിണി സൂചികയില്‍ പിന്നിലായതിന്റെ കാരണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെ പ്രതികരിച്ചത്.
എ ഐ സി സി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് കെ പി സി സി പുനസംഘടന ആവശ്യമില്ലെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ ആവശ്യം. നവംബര്‍ രണ്ടിന് ചേര്‍ന്ന കെ പി സി സി നേതൃയോഗത്തില്‍ ഉമ്മന്‍ചാണ്ടി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ ഇക്കാര്യം തള്ളുകയായിരുന്നു. ഭൂരിഭാഗം ഡി സി സി നേതാക്കള്‍ തെരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നവരാണ് എന്നാണ് സുധാകരന്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്.
സർക്കാരിൻ്റെയും സിപിഎമ്മിൻ്റെയും നെറികേടുകൾ ചൂണ്ടിക്കാണിക്കുന്ന കോൺഗ്രസ് നേതാക്കളെ കള്ള കേസുകൾ എടുത്ത് വായടപ്പിക്കാം എന്ന് സിപിഎം കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. ഏതെങ്കിലുമൊരു കോൺഗ്രസ് നേതാവിനെ സിപിഎം വ്യക്തിഹത്യ ചെയ്യുമ്പോൾ അത് തെളിയിക്കുന്നത് ആ നേതാവ് സിപിഎമ്മുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത നേതാവാണെന്നാണ് എന്നും അദ്ദേഹം പറഞ്ഞു
സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നത് സമൂഹത്തിന് ദോഷകരമാണ്. ബിജെപി എരിതീയില്‍ എണ്ണ ഒഴിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അതേസമയം ലൗവ് ജിഹാദ് പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് കെ പി സി സി നേതൃത്വം വിവിധ മതനേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
കോണ്ഗ്രസിന്റെ സംഘടനാ ശൈലിയില്‍ മാറ്റം വേണം. ആ മാറ്റം ആരംഭിച്ചുകഴിഞ്ഞു. ജനങ്ങള്‍ എന്തുചിന്തിക്കുന്നു എന്ന് അറിഞ്ഞുകൊണ്ടാവണം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കണ്ണൂരില്‍ ഇന്ന് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ കൂടികാഴ്ച നടത്തും. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ഓഫീസ് ഉദ്ഘാടനത്തിനാണ് ഒത്തുചേരുന്നതെങ്കിലും പാര്‍ട്ടിയിലെ പ്രശ്നങ്ങളെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്യും. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ ഫോര്‍മുല രൂപികരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
മേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും നൽകിയ പേരുകള്‍ അതുപോലെ കൊടുക്കാനാണെങ്കിൽ ഞങ്ങളീ സ്ഥാനത്തിരിക്കേണ്ടല്ലോ. ഇപ്പോള്‍ പുറത്തുവന്ന ലിസ്റ്റിന്‍റെ പൂർണ ഉത്തരവാദിത്തം കെ. സുധാകരനും ഞാനും ഏറ്റെടുക്കും' എന്നാണ് സതീശന്‍ പറഞ്ഞത്.
അവിടെയും കേസ് പിന്‍വലിക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുകയുണ്ടായി. ഹൈക്കോടതിയും സര്‍ക്കാരിന്‍റെ വാദങ്ങള്‍ അംഗീകരിച്ചില്ല. കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തെ തള്ളി കളയുകയാണുണ്ടായത്. അവസാനം പരമോന്നത നീതിപീഠത്തിന്‍റെ മുന്‍പില്‍ സര്‍ക്കാര്‍ പോയപ്പോള്‍ അവിടെയും തടസ ഹര്‍ജിയുമായി താന്‍ മുന്‍പോട്ട് വരികയുണ്ടായി. ഈ കേസ് ഇന്ത്യന്‍ ജനാതിപത്യത്തിലെ ഒരു നാഴികകല്ലാണ്. ഒരു നിയമസഭാ അംഗത്തിന് കിട്ടുന്ന പ്രിവിലേജ് സഭക്ക് അകത്താണ്. അതിനാല്‍ ഈ വിധി നിയമപോരാട്ടത്തിന്‍റെ വിജയമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ പിണറായി സര്‍ക്കാര്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്നതിന്റെ തെളിവാണ് കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയിക്കാനായി ജയിലില്‍ വച്ച് പ്രതിക്കുമേല്‍ ഉണ്ടായ സമ്മര്‍ദ്ദം. ജയില്‍ വകുപ്പും പൊലീസും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ ഇത് സംഭവിക്കില്ല.
അക്കര ബാബു എന്ന കഥാപാത്രവും, അദ്ദേഹത്തിലൂടെ പറഞ്ഞു വെക്കുന്ന കഥയുമാണ് ഈ ചിത്രം. പ്രധാന ലൊക്കേഷന്‍ ഹരിപ്പാടാണ്. ഈ പ്രദേശത്ത് നടക്കുന്ന രണ്ട് തെരഞ്ഞെടുപ്പുകളും, അതിനോട് അനുബന്ധിച്ച് അക്കര ബാബുവിലൂടെ ചില കാര്യങ്ങൾ പ്രക്ഷകനോട് വെളിപ്പെടുത്തുകയും ചിത്രം ചെയ്യുന്നു.
ഒന്നാംഘട്ട വാക്സിന്‍ എടുത്തവര്‍ക്ക് രണ്ടാംഘട്ട വാക്സിന്‍ എടുക്കാന്‍ സാധിക്കുന്നില്ല. ജനങ്ങള്‍ വാക്സിനുവേണ്ടി നെട്ടോട്ടമോടുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കാണുന്നത്. ആദ്യ ഡോസ് എടുത്തവര്‍ക്ക് മൂന്നുമാസം കഴിഞ്ഞിട്ടും രണ്ടാമത്തെ ഡോസ് ലഭിച്ചിട്ടില്ല
ഓര്‍മ വച്ച കാലം മുതല്‍ കോണ്‍ഗ്രസുകാരനായി വളര്‍ന്ന തനിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന ആരോപണം വന്നപ്പോള്‍ സുഹൃത്തുക്കള്‍ പോലും തനിക്കെതിരായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടുവെന്ന് വളരെ വൈകാരികമായാണ് ചടങ്ങില്‍ ചെന്നിത്തല പറഞ്ഞത്.
കുട്ടിക്കാലം മുതല്‍ക്കുള്ള എന്റെ ഓര്‍മ തുടങ്ങുന്നത് ഡല്‍ഹിയില്‍ ആണ്. സ്‌കൂള്‍ ആരംഭിക്കുന്നത് പുലര്‍ച്ചെ ഏഴ് മണിക്കാണ്. ആറര ആകുമ്പോള്‍ ഉണ്ണിചേട്ടനും ഞാനും സ്‌കൂളിലേക്ക് പുറപ്പെടും.
പ്രതിപക്ഷ നേതാവില്‍ ഭാവിയിലെ മുഖ്യമന്ത്രിയെയാണ് പൊതുവില്‍ ജനം കാണുക. അങ്ങിനെയെങ്കില്‍ പൂര്‍ത്തീകരിക്കാനാവാത്ത ഒരു സ്വപ്നത്തില്‍നിന്നാണ് രമേശ് ചെന്നിത്തല പടിയിറങ്ങുന്നത്. ഐക്യകേരളത്തില്‍ സമാനമായ രീതിയില്‍ ഒറ്റയോരാള്‍ക്ക് മാത്രമേ ഇങ്ങനെ ഇറങ്ങിപ്പോകേണ്ടി വന്നിട്ടുള്ളൂ. അദ്ദേഹത്തിന്‍റെ പേര് പി ടി ചാക്കോ എന്നായിരുന്നു
ജംബോ കെപിസിസിയും, ഡിസിസിയും പിരിച്ച് വിടണം, കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റികള്‍ പിരിച്ച് വിടണം, തുടങ്ങിയ അവിശ്യങ്ങളും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. നേതൃത്വമാറ്റമെന്നാവിശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നെങ്കിലും പതിയെ മതിയെന്നായിരുന്നു പിന്നീടുള്ള തീരുമാനം.
കേരളത്തിൽ എൽഡിഎഫിന് തുടർഭരണം ഉണ്ടാകുമെന്നാണ് വിവിധ എക്‌സിറ്റ് പോൾ സർവേകൾ പറയുന്നത്.
രാജ്യ സഭാ സീറ്റ് നല്‍കാത്തതില്‍ ഫിലിപ്പ് ചെറിയാന് അതൃപ്തിയുണ്ടെന്നും വാര്‍ത്ത പരന്ന സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നത്. ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചെറിയാന്‍ ഫിലിപ്പിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ആരെയും പാര്‍ട്ടി സ്വീകരിക്കും
ചികിത്സ, പ്രതിരോധം, ഗവേഷണം, ക്രൈസിസ് മാനേജ്മെന്റ് എന്നിങ്ങനെ 4 ഘട്ടങ്ങളായി തിരിച്ചുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനമാണ് പ്രതിപക്ഷ നേതാവ് മുന്‍പോട്ട് വെക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്നും നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നവര്‍ക്കൊപ്പമാണ് ദേവഗണങ്ങളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
യുഡിഎഫിന് ഘടകക്ഷികളുമായല്ലാതെ ആരുമായും സഖ്യമില്ല. തുടർഭരണത്തിന് വേണ്ടി സിപിഎം ബിജെപിയുമായി കൈകോർക്കുകയാണെന്നും ഇത് മറച്ചുവെക്കാനാണ് സിപിഎം യുഡിഎഫിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ചെന്നിത്തലയും തുറന്നടിച്ചു.
ഇരട്ടവോട്ട് വിഷയത്തില്‍ അടിയന്തരനടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇരട്ടവോട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്
സോളാര്‍ കേസില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് വന്നതിനു ശേഷം ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. തെളിവുണ്ടായിരുന്നുവെങ്കില്‍ പിണറായി സര്‍ക്കാര്‍ തന്നെ വെറുതെ വിടുമായിരുന്നോയെന്നും ഉമ്മന്‍ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു.
ഇരട്ട വോട്ടുള്ളവരെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്, ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണം എന്നിങ്ങനെയുള്ള അവിശ്യങ്ങളാണ് ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗൂഢാലോചനയില്‍ ഇപ്പോള്‍ ചെന്നിത്തലയുടെ കൂടെയുള്ളയാളും നേരത്തെ കൂടെയുണ്ടായിരുന്ന ആളും ഒരുമിച്ചുനിന്നു. ഈ മഹാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ സെക്രട്ടറിയെ ബന്ധപ്പെടുന്നതില്‍ തെറ്റില്ല. എന്നാല്‍ ദുരുദ്ദേശത്തോടെയാണ് ബന്ധപ്പെട്ടത്. എന്നാല്‍ അതുകൊണ്ടൊന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്ക പ്പെടുത്താനാവില്ല-മുഖ്യമന്ത്രി
സാഹചര്യത്തിലാണ് ഓരോ മണ്ഡലത്തിലും വോട്ടുകള്‍ ഇരട്ടിയാക്കിയിട്ടുണ്ടോയെന്ന് കണ്ടത്താന്‍ രമേശ് ചെന്നിത്തല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധരുടെ സഹായം തേടിയത്.
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഈ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. ഈ രീതിയില്‍ മറ്റ് മണ്ഡലങ്ങളിലും കൃത്രിമം നടന്നിട്ടുണ്ടോ എന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പരിശോധിക്കുകയാണ്
പരിശോധനയില്‍ ഇനിയും ഇരട്ട വോട്ടുകള്‍ കൂടാനാണ് സാധ്യത. അഞ്ച് നിയോജക മണ്ഡലങ്ങളിലാണ് ചെന്നിത്തല പരാതി ഉന്നയിച്ചിരുന്നത്. ഈ വിഷയം പരിശോധനക്ക് വിധയമാക്കിയപ്പോള്‍ വാസ്തവമാണെന്ന് തെളിഞ്ഞു.
അര്‍ഹാരയവര്‍ക്കെല്ലാം മുന്‍ഗണനറേഷന്‍ കാര്‍ഡ് നല്‍കും.ലൈഫ് പദ്ധതിയിലെ പോരയ്മകള്‍ പരിഹരിച്ച് 5 ലക്ഷം വീടുകള്‍ നിര്‍മ്മിച്ച് നല്‍കും.
കഴിഞ്ഞ ദിവസം കാസര്‍കോട്ടെ ഉദുമയില്‍ കുമാരി എന്ന വോട്ടറുടെ കാര്യത്തില്‍ വെളിവാക്കപ്പെട്ടതു പോലെ വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേര് പല തവണ ആവര്‍ത്തിക്കപ്പെടുകയും തങ്ങളുടെ പേരില്‍ കൂടുതല്‍ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യപ്പെടുകയും ചെയ്ത കാര്യം ഈ വോട്ടര്‍മാര്‍ അറിയണമെന്നില്ല
അര്‍ത്ഥശങ്കക്കിടയില്ലത്ത വിധം കഴിഞ്ഞ ദിവസംതന്നെ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. തൊട്ടു പിന്നാലെയാണ് തന്റെ മണ്ഡല സ്നേഹം വെളിപ്പെടുത്തിക്കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്.
ആര്‍എംപി മത്സരിക്കുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും എല്‍ഡിഎഫ് വിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെടുമെന്ന് കണക്കിലെടുത്താണ് തീരുമാനം
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രകടനത്തെ ശരാശരിയായാണ് ജനം വിലയിരുത്തുന്നതെന്ന് ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേയില്‍ പറയുന്നു. പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനത്തിന് പത്തില്‍ 5.2 മാര്‍ക്കാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ നല്‍കിയതെന്ന് ഫലം ചൂണ്ടിക്കാണിക്കുന്നു.
കോണ്‍ഗ്രസിലെ ഹിന്ദുത്വ വിഭാഗത്തിന്റെ ശക്തിയാണ് ഇത് കാണിക്കുന്നത്. ബിജെപിയെ എതിര്‍ക്കുന്ന ഇടത് സര്‍ക്കാരിനെതിരെ നീങ്ങാനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ ബിജെപിയെ സംക്ഷിക്കലാണെന്നും വിജയരാഘവന്‍
തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ ഇപ്പോള്‍ കള്ളന്മാരൊന്നുമില്ല. കേരളത്തില്‍ പിണറായി വിജയനാണ് ഭരിക്കുന്നത് എന്നറിഞ്ഞ് അവരെല്ലാം കേരളത്തിലേക്ക് പോന്നിരിക്കുകയാണെന്നും ഇവിടെ സര്‍വ്വത്ര മോഷണമാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് യു ഡിഎഫിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തുന്ന ഐശ്വര്യ കേരള യാത്രക്ക് ഇന്ന് കാസര്‍ഗോഡ് ജില്ലയിലെ ഉദുമയില്‍ തുടക്കമാകും
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം
ഏറ്റവും ദുര്‍ബ്ബലമായ ഈ അവസ്ഥയില്‍ മുല്ലപ്പള്ളിയെ മാറ്റാനും തലസ്ഥാനത്ത് കെ മുരളീധരനെ ഇരുത്താനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ്സിനെ സഹായിക്കുക എന്ന ദൌത്യമാണ് ഇപ്പോള്‍ യുഡിഎഫ് നേതൃത്വം ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്
ഇ- നിയമസഭാ പദ്ധതിയിലും ലോക്സ് കേരളാ സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറുകളിലും ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി പരിപാടിയിലും സ്പീക്കര്‍ പി. ശ്രീരാമാക്രിഷ്ണന്‍ കോടികള്‍ ചട്ട വിരുദ്ധമായി ചിലവഴിച്ചിട്ടുണ്ട്. ഇതേ കുറിച്ചെല്ലാം സമഗ്ര അന്വേഷണം വേണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുന്നത്
സ്പീക്കര്‍ക്കെതിരെ വ്യക്തിപരമായ ആരോപണമുന്നയിക്കുന്നത് ജനാധിപത്യപരമായി നല്ല രീതിയല്ല. ചെന്നിത്തലയുടെ ഇത്തരം പ്രസ്താവനകള്‍ രാഷ്ട്രീയമായി അദ്ദേഹത്തിന് എത്രത്തോളം നിരാശ ബാധിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണെന്നും എ വിജയരാഘവന്‍
ലാവ്ലിന്‍ കേസില്‍ സഹായിക്കുന്നതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരക്ഷരം മിണ്ടാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കേന്ദ്ര അന്വേഷണ എജന്‍സികള്‍ രാഷ്ട്രീയ ദൌത്യവുമായാണ് അന്വേഷണം തുടരുന്നത്. സര്‍ക്കാരിനെതിരെ മൊഴികള്‍ ഉണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ മുന്നോട്ടു പോകാനാണ് തീരുമാനമെങ്കില്‍ ജനങ്ങളെ അണിനിരത്തി രാഷ്ട്രീയപ്രതിരോധം തീര്‍ക്കുമെന്ന് എല്‍ഡിഎഫ്
നിങ്ങള്‍ ജലീലിനെ വെച്ചാല്‍ ഞങ്ങള്‍ ഷാജിയെ വെയ്ക്കും, അപ്പോള്‍ നിങ്ങള്‍ കോടിയേരിയുടെ മക്കളെ വെയ്ക്കും അങ്ങനെയെങ്കില്‍ ഞങ്ങള്‍ എം സി ഖമറുദ്ടീനെ വെയ്ക്കും... ഇങ്ങനെ പരസ്പരം ചെളിവാരിയെറിഞ്ഞു കളിക്കുന്നതിനിടയിലാണ് കേന്ദ്ര ഏജന്‍സികള്‍ കടന്നുവന്നത്
നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കുന്നതിന് മുന്‍പ് സി.എ.ജി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ട ധനമന്ത്രിയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷം. കിഫ്ബി ഭരണഘടന വിരുദ്ധമായ രീതിയിലാണ് പ്രവര്‍ത്തിച്ചതെന്ന് സി.എ.ജി റിപ്പോര്‍ട്ട്.
തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് ഓഡിറ്റ് വന്നാൽ അഴിമതി ജനങ്ങൾ അറിയും. ഇതു വരെയുള്ള ഓഡിറ്റ് റിപ്പോർട്ടുകൾ പുറത്തു വിടുന്നത് തടഞ്ഞത് ഈ ഭയത്താലാണ്. എല്ലാ തലത്തിലും അഴിമതി നടത്തുക മാത്രമല്ല, അത് മൂടി വയ്ക്കുകയും അതിന്മേലുള്ള അന്വേഷണം അട്ടിമറിക്കുകയുമാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്
ചെന്നിത്തലയ്ക്ക് 1 കോടി രൂപയും മുന്‍ മന്ത്രി വിഎസ് ശിവകുമാറിന് 25 ലക്ഷം രൂപയും നല്‍കി. ജോൺ കല്ലാട്ട് മുഖേനയാണ് ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തത്. ആരോപണങ്ങള്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കട്ടെ എന്നും ബിജു രമേശ്.
അഞ്ച് ഐ ഫോണ്‍ വാങ്ങിയിരുന്നു, ഇതാര്‍ക്കാണ് നല്‍കിയതെന്ന് അറിയില്ല എന്നാണ് ഇപ്പോള്‍ ഈപ്പന്‍ വിജിലന്‍സിന് മൊഴി നല്‍കിയത്. നേരത്തെ, സന്തോഷ് ഈപ്പൻ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ പരാമർശത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഡിജിപിയോട് പ്രതിപക്ഷ നേതാവ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും–റെഡ് ക്രസന്റും, റെഡ് ക്രസന്റും–യൂണിടാക്കും തമ്മിലും ഏർപ്പെട്ടിരിക്കുന്ന വിവിധ കരാറുകൾ അടക്കമുള്ള മുഴുവൻ രേഖകളും വിശദാംശങ്ങളും പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.