നരേന്ദ്ര മോദി ജി, ഈ ഗുരുതരമായ ആരോപണങ്ങൾ വായിച്ച് കുറ്റാരോപിതനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് രാജ്യത്തോട് പറയണമെന്ന്" ബ്രിജ് ഭൂഷണെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങള്‍ ട്വീറ്റ് ചെയ്തുകൊണ്ട് പ്രിയങ്ക ഗാന്ധി ചോദിച്ചു.
തൊഴിലില്ലായ്മക്കെതിരെയും വിലക്കയറ്റത്തിനും എതിരെയാണ് രാഹുലിന്റെ പോരാട്ടമെന്ന് പിന്നീട് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പന്നരെ വീണ്ടും സമ്പന്നരാക്കുകയാണ്. കശ്മീരിന്റെ സംസ്ഥാന പദവി കോൺഗ്രസ് തിരികെ കൊണ്ടുവരും.
ഹാത് സേ ഹാത് ജോഡോ അഭിയാന്‍' എന്ന പേരിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഗ്രാമ, ബ്ലോക്ക് തലങ്ങളില്‍ പദ യാത്രകള്‍, ജില്ലാ തലങ്ങളില്‍ കണ്‍വെന്‍ഷന്‍, സംസ്ഥാന തലത്തില്‍ റാലി എന്നിവയും യാത്രയുടെ ഭാഗമായി നടക്കും.
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ മോചിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും പ്രതികരിച്ചിരുന്നു. കുറ്റവാളികളെ മോചിപ്പിച്ചത് വിവേകശൂന്യമായ നടപടിയാണെന്നും അനീതിയാണെന്നുമാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്
സ്ത്രീവിരുദ്ധത തുടച്ചുനീക്കണമെന്ന് സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തിരുന്നു. സ്ത്രീകളെ ഒരു വാക്കുകൊണ്ടുപോലും നോവിക്കുകയില്ലെന്ന് ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞയെടുക്കണമെന്നും സ്ത്രീകളുടെ ശക്തിയാണ് രാജ്യത്തെ മുന്നോട്ടുനയിക്കുന്നതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
മുതിര്‍ന്ന നേതാക്കളായ പ്രിയങ്ക ഗാന്ധി, ദിഗ്‌വിജയ് സിങ്, കെസി വേണുഗോപാല്‍, ആധിര്‍ രഞ്ജന്‍ ചൗധരി, ജയറാം രമേശ്, അജയ് മാക്കന്ഡ എന്നിവര്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധ സ്ഥലം പോലിസിന്റെയും അർദ്ധസൈനിക വിഭാഗത്തിന്റെയും കനത്ത സുരക്ഷയിലാണ്.
'പദ്ധതി പ്രഖ്യാപിച്ച് 24 മണിക്കൂറിനുളളില്‍തന്നെ കേന്ദ്രസര്‍ക്കാരിന് അഗ്നിപഥ് നിയമനചട്ടങ്ങളില്‍ മാറ്റം വരുത്തേണ്ടിവന്നു. ആസൂത്രണങ്ങളില്ലാതെ, ധൃതിയില്‍ തീരുമാനമെടുത്ത് യുവാക്കളെ കുടുക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്.
കോണ്‍ഗ്രസില്‍ നിന്നും ഇത്തവണ രാജ്യസഭയിലേക്ക് യുവാക്കളെ അയക്കണമെന്ന ആവശ്യം ശക്തമാണ്. രാഷ്ട്രീയം അതിസങ്കീര്‍ണമായി കടന്നു പോകുന്ന സാഹചര്യത്തില്‍ പി. ചിദംബരം ഉൾപ്പെടെയുളള മുതിർന്ന നേതാക്കളെ പുറത്ത് നിര്‍ത്തണോയെന്ന ആശങ്കയാണ് രജ്യാസഭാ സ്ഥാനാര്‍ഥിത്വം വൈകുന്നതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്ത തെരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് ആദിവാസികളുടെ ഐക്കണുകളായ ആളുകളെ മുന്‍നിര്‍ത്തി കോടികള്‍ ചെലവഴിച്ചാണ് ബിജെപി പരിപാടികള്‍ നടത്തുന്നത്. ഇത്തരം പരിപാടികള്‍ നടത്തുന്നതിനുമുന്‍പ് ഗോത്രവര്‍ഗക്കാരുടെയും ദളിതരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ബിജെപി ചെയ്യേണ്ടത്.
ജനങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാഷ്രീയത്തില്‍ ഇറങ്ങാന്‍ തയ്യാറാണ്. ജീവിതത്തിലെ ബുദ്ധിമുട്ടുകളില്‍ നിന്നും കുറേയധികം കാര്യങ്ങള്‍ പഠിക്കാനും ഉള്‍ക്കൊള്ളാനും കഴിഞ്ഞു. അതുകൊണ്ട് രാഷ്ട്രീയം വളരെ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് അവരുടെ പ്രതിനിധിയായി തന്നെ വേണമെന്ന് തോന്നിയാല്‍ രാഷ്ട്രീയത്തില്‍ വരും.
മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷം ഇന്ത്യയില്‍ സാധാരണ സംഭവമായി മാറിയെന്ന് ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുളളയും പറഞ്ഞു. രാജ്യമിപ്പോള്‍ വൈവിധ്യം ആഘോഷിക്കപ്പെടാത്ത ഇടമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്കൊക്കെ ഇത്ര ധൈര്യം എവിടുന്നാണ് കിട്ടുന്നത്
പീഡനങ്ങള്‍ക്ക് ഇരയായവര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്ന സന്ദേശം നല്‍കുന്നതാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക. സ്ഥാനാര്‍ത്ഥിപ്പട്ടികയിലുളള 125 പേരില്‍ നാല്‍പ്പത് ശതമാനവും സ്ത്രീകളാണ്. ഇതൊരു ചരിത്രപരമായ നീക്കമാണ്.
രണ്ട് കോടി രൂപ വിലമതിക്കുന്ന അയോധ്യയിലെ സ്വകാര്യഭൂമി രണ്ട് തവണ - ആദ്യം എട്ട് കോടി രൂപയ്ക്കും പിന്നീട് 18.5 കോടി രൂപയ്ക്കും - കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിച്ച രാമക്ഷേത്ര ട്രസ്റ്റിന് വിറ്റതായി വസ്തു വിൽപ്പന രേഖകൾ പുറത്തുവിട്ടുകൊണ്ട് പ്രിയങ്ക പറഞ്ഞു
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഭാര്യ ഗുർശരൺ കൗർ തുടങ്ങിയവര്‍ക്കാണ് ആദ്യം വനിതാ കമാന്‍ഡോകളെ സുരക്ഷാക്കായി വിന്യാസിക്കുക. ഓരോ വി ഐ പികള്‍ക്കും അഞ്ച് മുതല്‍ ഏഴ് വരെ കമാന്‍ഡോകള്‍ ആയിരിക്കും ഉണ്ടായിരിക്കുക.
'കെ ആര്‍ രമേഷ് കുമാറിന്‍റെ പ്രസ്താവനയെ അപലപിക്കുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് എങ്ങനെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ സാധിക്കുക. ഇത് കോണ്‍ഗ്രസിന്‍റെ മൂല്യങ്ങള്‍ക്ക് എതിരാണ്. ഒരു കാരണവശാലും ഇത്തരം പ്രസ്താവനകളെ പാര്‍ട്ടി അംഗീകരിക്കില്ല. ബലാത്സംഗം ഏറ്റവും ഹീനമായ കുറ്റകൃത്യമാണ്'
ഇന്ത്യക്കായി 32 വെടിയുണ്ടകളാണ് ഇന്ദിരാഗാന്ധി ഏറ്റുവാങ്ങിയത്. അവരുടെ പേര് യുദ്ധവിജയത്തിന്റെ സ്മരണാര്‍ത്ഥം നടന്ന ചടങ്ങില്‍ പരാമര്‍ശിച്ചിട്ടില്ല. കാരണം മോദി സര്‍ക്കാര്‍ സത്യത്തെ ഭയപ്പെടുന്നു. മോദി സര്‍ക്കാര്‍ ഓര്‍ക്കുകയോ ബഹുമാനിക്കുകയോ ചെയ്തില്ല എന്നതുകൊണ്ട് ഇന്ദിരാഗാന്ധിയുടെ ത്യാഗം വെറുതെയാകുമെന്ന് ഞാന്‍ കരുതുന്നില്ല.
ഉത്തര്‍പ്രദേശില്‍ കോടികളാണ് അവര്‍ അവരുടെ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. അതൊന്നും കര്‍ഷക ക്ഷേമത്തിനുവേണ്ടിയല്ല എന്നോര്‍ക്കണം. ഈ സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമമല്ല മറിച്ച് കുറച്ച് കോര്‍പ്പറേറ്റുകളുടെ ക്ഷേമമാണ് ആഗ്രഹിക്കുന്നത്.
സമര പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും തന്ത്രങ്ങള്‍ മെനയുന്നതിനുമായി പ്രിയങ്ക ഗാന്ധി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു, മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ,
ന്‍ എവിടെയെത്തിലായും കര്‍ഷകര്‍ എന്റെ കാറിനടുത്തേക്ക് ഓടിവന്നു. ആരെങ്കിലും അവരുടെ ശബ്ദത്തെ കേള്‍ക്കുമെന്ന പ്രതീക്ഷയായിരുന്നു അത്. പ്രിയങ്കയും രാഹുലും കോണ്‍ഗ്രസും കര്‍ഷകര്‍ക്കൊപ്പം നിന്നു. ഇത് അവരുടെ വിജയമാണ്' റോബര്‍ട്ട് വാദ്ര പറഞ്ഞു.
യുപിയിലെ ബുലന്ദ്ഷഹറിൽ കോൺഗ്രസ് പാർട്ടിയുടെ 'ലക്ഷ്യ 2022' പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചത്. ആഗ്ര, അലിഗഡ്, ഹത്രാസ്, ബുലന്ദ്ഷഹർ എന്നിവയുൾപ്പെടെ 14 ജില്ലകളിലെ
'കാസ്ഗഞ്ചിലെ അല്‍ത്താഫ്, ആഗ്രയിലെ അരുണ്‍ വാല്മീകി, സുല്‍ത്താന്‍പൂരിലെ രാജേഷ് തുടങ്ങിയവരുടെ മരണം സംരക്ഷിക്കേണ്ടവര്‍ തന്നെ വിഴുങ്ങുകയാണ് എന്ന് വ്യക്തമാക്കുകയാണ്. കസ്റ്റഡിയില്‍ മരണപ്പെടുന്നവരുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശ് മുന്നിലാണ്. ബിജെപിയുടെ ഭരണത്തില്‍ ക്രമസമാധാനനില തകര്‍ന്നിരിക്കുന്നു, ഇവിടെ ആരും സുരക്ഷിതരല്ല' എന്നാണ് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തത്.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പെട്ടന്ന് ഇത്തരമൊരു നടപടി ഉണ്ടായതിന്റെ കാരണം അറിയില്ലെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദികള്‍ യോഗി സര്‍ക്കാരാണെന്നും യഥാര്‍ത്ഥ കുറ്റവാളിയായ ആരോഗ്യമന്ത്രി ഇപ്പോഴും സ്വതന്ത്രനായി നടക്കുമ്പോഴാണ് തനിക്കെതിരെ നടപടിയെടുക്കുന്നതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.
ധൈര്യവും നിര്‍ഭയത്വവും ദേശസ്‌നേഹവും ഇന്ദിരാഗാന്ധിയില്‍ നിന്നാണ് പഠിച്ചതെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇന്ദിരാ ഗാന്ധി ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നീതിക്കായി പോരാടുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു
അതേസമയം, ലഖിംപൂരിലേക്ക് പോകാനായി രാഹുൽ ഗാന്ധിയുൾപ്പടെയുള്ള കോൺഗ്രസ് സംഘം ലക്നൗവിലെത്തി. വിമാനത്താവളത്തിലിറങ്ങാൻ അനുമതി ലഭിച്ചെങ്കിലും രാഹുൽ നിർദ്ദേശിച്ച വാഹനത്തിൽ പോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. ഉദ്യോഗസ്ഥ നിലപാടിൽ പ്രതിഷേധിച്ച് രാഹുൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. കര്‍ഷകരെ സന്ദര്‍ശിക്കാന്‍ പോകുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ പോലുള്ളവരെ അറസ്റ്റ് ചെയ്ത് പ്രശനമൊതുക്കാമെന്ന് ബിജെപി സര്‍ക്കാര്‍ വിചാരിക്കേണ്ട. രാഷ്ട്രീയ ആക്രമണങ്ങളായിരിക്കാം ഇപ്പോള്‍ നടക്കുന്നത്. പക്ഷേ നിയമവിരുദ്ധമായി തടവില്‍ വെച്ചിരിക്കുന്ന പ്രിയങ്ക ഇന്ദിരയുടെ കൊച്ചുമകളാണെന്ന കാര്യം ഓർക്കണം.- സഞ്ജയ് റാവത്ത് പറഞ്ഞു.
വിമാനത്താവളത്തില്‍ കുത്തിയിരുന്ന ഭൂപേഷ് ബാഗെല്‍ വിര്‍ച്ച്വല്‍ വാര്‍ത്താസമ്മേളനം നടത്തുകയാണുണ്ടായത്. എന്നാല്‍ തടയാന്‍ ശ്രമിച്ചാലും പ്രിയങ്കയുടെ മാതൃകയില്‍ മുന്നോട്ടുപോകാനാണ് രാഹുല്‍ഗാന്ധിയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്.
യുപിയിലെ സംഘപരിവാര്‍ ഭീകര ഭരണകൂടത്തെ താഴെയിറക്കാന്‍ കോണ്‍ഗ്രസിനു സാധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ഖുര്‍ഷിദ്, യുപിയിലെ ഗ്രാമങ്ങളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടെന്നും 403 നിയമസഭാ സീറ്റുകളിലേക്കും കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തുമെന്നും പറഞ്ഞു.
യോഗി സര്‍ക്കാര്‍ വാഗ്ദാങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയെ മുന്‍ നിര്‍ത്തി യുപി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. 2017-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 7 സീറ്റുകളിലായി കോണ്‍ഗ്രസ് ചുരുങ്ങിയിരുന്നു. പ്രിയങ്കാ ഗാന്ധിയെ പ്രചരണത്തിനിറക്കുന്നത് വോട്ട് ബാങ്കിനെ സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.
ഞാന്‍ ഒരു പൊളിറ്റിക്കല്‍ ടൂറിസ്റ്റ് അല്ല. നിരന്തരം ഉത്തര്‍പ്രദേശില്‍ വരാറുണ്ട്. താനും സഹോദരന്‍ രാഹുലും രാഷ്ട്രീയത്തെ ഗൗരവത്തോടെ കാണുന്നില്ലെന്ന് പ്രചരിപ്പിക്കാനുളള ശ്രമങ്ങളാണ് അത്തരം പരാമര്‍ശങ്ങളിലൂടെ ബിജെപി നടത്തുന്നതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ലക്ഷദ്വീപ് ദേശീയ സ്വത്താണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ബിജെപി സര്‍ക്കാര്‍ നിയന്ത്രണങ്ങളും വിലക്കുകളും ലക്ഷദ്വീപിലെ ജനതയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.
തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ സംസ്ഥാനത്ത് നടത്തിയ പ്രചാരണപ്രവര്‍ത്തങ്ങള്‍ യു ഡി എഫിന് ഗുണം ചെയ്തു എന്ന് വിലയിരുത്തിയ സിപിഎം നേതൃയോഗം, ബിജെപി വോട്ടുകളുടെ ഒഴുക്ക് യുഡിഎഫിലേക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്.
കെ. മുരളിധരന് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ പ്രിയങ്ക ഗാന്ധി നേമത്ത് എത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സ്വയം കൊവിഡ് നിരീക്ഷണത്തില്‍ പോകുന്നതിനാല്‍ നേമത്തെ പ്രചാരണ പരിപാടിക്ക് പങ്കെടുക്കില്ലന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചു
സ്ത്രീ സുരക്ഷയെക്കുറിച്ച് യുപി സര്‍ക്കാര്‍ പറയുന്നതിനു വിരുദ്ധമായി എല്ലാ ദിവസവും ഒന്നല്ലെങ്കില്‍ മറ്റൊരു കുടുംബം നീതിക്കായി നിലവിളിക്കുകയാണെന്ന് ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് പ്രിയങ്ക ട്വീറ്റ് ചെയ്തു.
ബിജെപി നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളുടെ സ്വത്ത് കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുകയും കര്‍ഷകരുടെ അവകാശങ്ങള്‍ നിഷേധിക്കുകയുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.
ബദൗന്‍ ബലാത്സംഗക്കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ അംഗത്തിന്റെ പരാമര്‍ശത്തിനെതിരെ പ്രിയങ്ക ഗാന്ധി. യുവതി അസമയത്ത് പുറത്തിറങ്ങിയതാണ് ബലാത്സംഗത്തിനു കാരണം, അവര്‍ വൈകുന്നേരം പുറത്തിറങ്ങിയില്ലായിരുന്നുവെങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നു എന്ന ദേശീയ വനിതാകമ്മീഷന്‍ അംഗം ചന്ദ്രമുഖി ദേവിയുടെ പരാമര്‍ശത്തിനെതിരെയാണ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്.
ഇരയോടും കുടുംബത്തോടും വളരെ മോശമായാണ് ഉത്തർപ്രദേശ് സർക്കാർ പെരുമാറിയതെന്നും, സംസ്ഥാന സര്‍ക്കാറിന്റെ അന്വേഷത്തില്‍ തുടക്കം മുതല്‍ അവിശ്വാസം പ്രകടിപ്പിക്കുന്ന കുടുംബത്തിന്റെ പ്രാഥമികമായ ആവശ്യമാണ് അംഗീകരിക്കപ്പെട്ടതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
അടുത്തിടെ പ്രാബല്യത്തില്‍ വന്ന കാര്‍ഷിക നിയമങ്ങളെചൊല്ലി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി വീണ്ടും രംഗത്ത്. വിളകള്‍ താങ്ങുവിലയേക്കാള്‍ താഴ്ന്ന വിലയ്ക്ക് വില്‍ക്കാന്‍ രാജ്യത്തെ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു
യു.പി-യില്‍ ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി, ക്രിമിനലുകള്‍ക്ക് ഏത് സമയത്തും പരസ്യമായി കുറ്റകൃത്യങ്ങള്‍ നടത്താനുള്ള സൗകര്യമാണ് യോഗി ഭരണകൂടം ചെയ്തു കൊടുക്കുന്നതെന്നും കുറ്റപ്പെടുത്തി.
പൂർണ്ണസമയ നേതൃത്വം വേണമെന്നാണ് നേതാക്കളുടെ പ്രധാന ആവശ്യം. തോൽവിയിൽ തുറന്ന മനസ്സോടെ പഠിക്കണമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഗുലാംനബി ആസാദ്, ആനന്ദ് ശർമ, കപിൽ സിബൽ, ശശി തരൂർ എംപി എന്നിവരടക്കമുള്ളവരാണ് കത്തയച്ചത്.
അയോഗ്യരാക്കിയ നടപടിക്കെതിരെയാണ് കോടതി വിധിയെങ്കില്‍ സ്വീകരിക്കേണ്ട ബദല്‍ മാര്‍ഗങ്ങളെക്കുറിച്ചാണ് കോണ്‍ഗ്രസ് തീരുമാനത്തിലെത്തിയിരിക്കുന്നത്. പൈലറ്റ് ക്യാമ്പിന് അനുകൂലമായാണ് വിധിയെങ്കില്‍ ഉടന്‍ തന്നെ നിയമസഭ വിളിച്ചുചേര്‍ക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ നിയമ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
യുപിസിസി അധ്യക്ഷൻ, പ്രിയങ്ക ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി എന്നിവർക്കെതിരെ യുപി പൊലീസ് കേസെടുത്തു