ആ കിഫ്ബിയെ തകർക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഈ പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇ ഡിയുടെ ഉദ്ദേശം എല്ലാവര്‍ക്കുമറിയം. നമ്മുടെ അഭിമാന പദ്ധതികളായാണ് ഒരുഭാഗത്ത് മലയോര ഹൈവേയും ഒരു ഭാഗത്ത് തീരദേശ ഹൈവേയും വരുന്നത്. കിഫ്ബിയാണ് തുക കൊടുക്കുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും കേരളത്തിന്റെ വികസനം തടയാൻ കിഫ്ബിയെ തകർക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതാണ് കിഫ്ബിക്കെതിരായ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. പ്രവര്‍ത്തന മികവില്‍ ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കൊപ്പം രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ എത്തുന്നില്ല.
പന്തളത്ത് ബിജെപി ജയിച്ചാലും സിപിഐ സ്ഥാനാർഥികൾ ജയിക്കരുതെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍തന്നെ വിചാരിച്ചു. പന്തളം നഗരസഭയിലെ സിപിഐ സ്ഥാനാർത്ഥികളുടെ നിസാര വോട്ട് തോൽവി സംഭവിച്ചത് കാലു വാരലിലാണെന്നും സിപിഐ വിമർശിച്ചു.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നിടങ്ങളില്‍ കരിങ്കൊടിയുമായി നിന്നവരെ പൊലീസ് ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വഴിയില്‍ ചായ കുടിച്ചുനിന്നവരെയും ഖദര്‍ ധരിച്ചുനിന്നവരെയും പൊലീസ് പിടിച്ചു കൊണ്ടുപോവുകയാണ്.
കേന്ദ്രാനുമതി വാങ്ങാതെയാണ് ഷാര്‍ജാ ഭരണാധികാരിയെ തിരുവനന്തപുരത്തേക്ക് വരുത്തിയത്. ഭാര്യ കമല വിജയനെ ഷാര്‍ജാ ഭരണാധികാരിക്ക് പരിചയപ്പെടുത്തിക്കൊടുക്കണമെന്ന് മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. മകള്‍ക്ക് ഐ ടി ഹബ്ബ് തുടങ്ങാന്‍ ഭരണാധികാരിക്ക് എത്ര സ്വര്‍ണനാണയം സമ്മാനമായി നല്‍കണമെന്ന് കമല വിജയന് തന്നോട് ചോദിച്ചിരുന്നുവെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേര്‍ത്തു.
'യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമാധാനപരമായി പ്രതിഷേധിച്ചവരാണ്. അവരെ കയ്യേറ്റം ചെയ്തത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ്. അതുകൊണ്ടാണ് ഇന്‍ഡിഗോ കമ്പനി അദ്ദേഹത്തെ വിലക്കിയത്. അത് മതിയായ ശിക്ഷയല്ല'-ശബരീനാഥന് പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന, ജില്ലാ ഭാരവാഹികൾ ഉൾപ്പെട്ടെ വാട്സ്ആപ് ഗ്രൂപ്പിലാണ് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിക്കണമെന്ന നിർദ്ദേശമുണ്ടായത്. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധം നേതൃത്വത്തിന്റെ അറിവോടെയല്ലെന്നായിരുന്നു സംസ്ഥാന നേതൃത്വം ആവര്‍ത്തിച്ച് പറഞ്ഞത്. ഈ വാദത്തെ തള്ളുന്നതാണ് പുറത്തുവന്ന വാട്സ്ആപ് ചാറ്റ്.
എം എം മണിയുടെ പരാമര്‍ശം വലിയ വിവാദമാകുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, നല്ല മഴ വന്നില്ലേ, ഏതായാലും ഇവിടെ വന്നപ്പോള്‍. കുറേ നാളായിട്ട് മഴ ഇല്ലാത്തതിനെക്കുറിച്ച് നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ... മഴ നല്ലോണം വന്നില്ലേ?'-എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
1960ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടാമ്പി അസംബ്ലി മണ്ഡലത്തില്‍ മത്സരിച്ച ഇ.എം.എസസിനെ തോല്‍പ്പിക്കാന്‍ ജനസംഘവുമായി കൂട്ടുകൂടിയത് കോണ്‍ഗ്രസ്സാണ്
അതേസമയം, തന്റെ പരാമര്‍ശങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ തൊട്ടടുത്ത ദിവസം എം എല്‍ എ പുറത്തുവിട്ടിരുന്നു. കയ്യില്‍ തെളിവുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും കാണിച്ചാണ് മാത്യൂ കുഴല്‍നാടല്‍ അവകാശലംഘന നോട്ടീസ് നല്‍കിയത്. ഇതിന്റെ ഭാഗമായാണ് സ്പീക്കര്‍ പ്രതികരണം തേടിയത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ വിശദീകരണം നല്‍കണം.
മുഖ്യനും കുടുംബവും നടത്തിയെന്ന് പറയുന്ന കള്ളക്കടത്തിൻ്റെ സത്യം തെളിയുന്നത് വരെ മറ്റൊന്നിലേക്കും നാടിന്റെ ശ്രദ്ധ തിരിയരുത്. കേരളത്തിന് സത്യം അറിഞ്ഞേ തീരൂ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
770 കലാപ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിലെല്ലാം എന്നെ പ്രതിയാക്കുമെന്നാണ് എനിക്ക് കിട്ടിയിരിക്കുന്ന ഭീഷണി. 770 അല്ല എത്ര കേസുകള്‍ വേണമെങ്കിലും എനിക്കെതിരെ രജിസ്റ്റര്‍ ചെയ്തോട്ടെ. എനിക്കിന്ന് ജോലിയില്ല.
സജി ചെറിയാന് രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഭരണഘടനയിൽ വിശ്വാസം ഇല്ലെങ്കിൽ എന്തിന് സത്യപ്രതിജ്ഞ ചെയ്തുവെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് ചോദിച്ചു. ഇന്ത്യയുടെ അസ്തിത്വത്തെയാണ് മന്ത്രി ചോദ്യം ചെയ്തത്. ഭരണഘടനാ ലംഘനം സിപിഎം അജണ്ടയാണ്. രാജ്യത്ത് ഭരണഘടന അനുസരിക്കാത്ത രണ്ട് പാര്‍ട്ടികളില്‍ ഒന്നാണ് സിപിഎം എന്നും കെ സുധാകരന് പറഞ്ഞു.
ദൃസാക്ഷികള്‍ ഭയന്നുപിന്മാറിയില്ലായിരുന്നു എങ്കില്‍ ഏതെങ്കിലും സെന്‍ട്രല്‍ ജയിലില്‍ ഉണ്ട തിന്ന് കിടക്കേണ്ടിയിരുന്ന കൊടുംകുറ്റവാളിയാണ് പിണറായി വിജയനെന്നും അദ്ദേഹം ഒരു ഗ്ലോറിഫൈഡ് കൊടിസുനി മാത്രമാണെന്നും കെ സുധാകരന് പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എം പി ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ദേശീയതലത്തിലും സംസ്ഥാന തലത്തിലും സംഭവത്തെ ഞങ്ങള്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്
'സിസിടിവി സുരക്ഷയും കനത്ത പൊലീസ് കാവലുമുളള ഓഫീസിനുനേരേ ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ വന്ന് ആക്രമണം നടത്തി നാല് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല എന്നത് കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ പരാജയം തന്നെയാണ്
ശ്രദ്ധ തിരിക്കലിന്റെ രണ്ടാം ഘട്ടമായി സോളാര്‍ കേസ് വിവാദ നായികയെ രംഗത്തിറക്കിയിട്ടുണ്ട്, അടുത്ത ഘട്ടത്തില്‍ ഏത് സഖാവിനെ രക്തസാക്ഷിയാക്കിയാണ് പുകമറ സൃഷ്ടിക്കുകയെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്
കേന്ദ്രസര്‍ക്കാര്‍ ഇ ഡി, സി ബി ഐ പോലുളള ഏജന്‍സികളെ അവര്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത്. അവരെന്തുകൊണ്ടാണ് ആ ഏജന്‍സികളെ കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ഉപയോഗിക്കാത്തത്
പ്രതിരോധ പ്രവര്‍ത്തനമല്ല, അഴിമതിയാണ് നടത്തിയതെന്ന് പണ്ടേ വ്യക്തമായതാണ്. വോട്ടുചെയ്ത് അധികാരത്തിലെത്തിയ സ്വന്തം ജനതയെ കണക്കുപറഞ്ഞ് വില്‍ക്കാനിറങ്ങിയ മുഖ്യമന്ത്രി ഒരുനിമിഷംപോലും ആ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല
'പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പാറപ്രത്തെ പഴയ ഗുണ്ടാ ശൈലിയില്‍ ആക്രോശിച്ചാല്‍ സിപിഎമ്മിന്റെ പുതുതലമുറ എം എല്‍ എമാര്‍ക്കുപോലും ചിരി വരും. ഉപദേശികളില്‍ വിവരമുളളവരുണ്ടെങ്കില് അവരോട് ചോദിച്ച് ഉത്തരം എഴുതി തയാറാക്കി നിയമസഭയില്‍ വരിക,
മുഖ്യമന്ത്രിയുടെ മകള്‍ക്ക് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാറുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. ജെയ്ക്ക് വീണാ വിജയന്റെ കമ്പനിയുടെ മെന്ററാണെന്ന് അവരുടെ എക്സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ വെബ്സൈറ്റിലുണ്ടായിരുന്നു.
പിണറായി വിജയന് എന്ന രാഷ്ട്രീയ നേതാവ് ഉയര്‍ന്നുവന്നത് ഒരു സുപ്രഭാതത്തിലല്ല. അറുപതുവര്‍ഷത്തെ പാരമ്പര്യമുണ്ട്. ഒരുപാട് സഹനത്തിന്റെയും സമരത്തിന്റെയും കഥകള്‍ പറയാനുണ്ട് അദ്ദേഹത്തിന്.
രാഹുൽ ഗാന്ധിയുടെ എംപി ഓഫീസിനു നേരെയുണ്ടായ അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എസ് എഫ് ഐ നേതാക്കളെ സിപിഎം നേതാക്കള്‍ എ കെ ജി സെന്ററിലേക്ക് വിളിച്ചുവരുത്തി. വി പി സാനു, സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ എന്നിവരെയാണ് വിളിച്ചു വരുത്തിയിരിക്കുന്നത്. സംഭവത്തില്‍ പ്രതികളായവര്‍ക്കെതിരെ ഇന്നുതന്നെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സൂചന
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെ ഇ ഡി ചോദ്യം ചെയ്യുന്നത് തുടരും. കഴിഞ്ഞ രണ്ട് ദിവസമായി സ്വപ്ന സുരേഷിനെ 12 മണിക്കൂറാണ് ഇ ഡി ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച പുതിയ ആരോപണങ്ങളെ സംബന്ധിച്ചാണ് ഇ ഡി ചോദ്യം ചെയ്യുന്നത്. അതിനിടെ ഡോളര്‍ക്കടത്ത് കേസില്‍ സ്വപ്ന കസ്റ്റംസിനു നല്കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് ഇ.ഡി. കോടതിയില്‍ നല്കിയ ഹര്‍ജി കസ്റ്റംസ് എതിര്‍ത്തു
സ്വര്‍ണക്കടത്തുകേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍ വന്നതിനുപിന്നാലെ പൊതുസമൂഹത്തിനുമുന്നില്‍ തലകുനിച്ചുനില്‍ക്കേണ്ടിവന്ന മുഖ്യമന്ത്രിയെ വിവാദങ്ങളില്‍ നിന്ന് രക്ഷിച്ചെടുക്കാനായാണ് സിപിഎം നേതാക്കളും പൊലീസ് തലപ്പത്തെ ഉദ്യോഗസ്ഥരുംചേര്‍ന്ന് ഞങ്ങളുടെ കുട്ടികളെ കരുക്കളാക്കി കഥ മെനഞ്ഞത്
കേസില്‍ തനിക്ക് ബന്ധമില്ലെന്നും കള്ളക്കേസില്കുടുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും സുനിത് കോടതിയെ അറിയിച്ചു. വിമാനത്തിൽ നടന്നത് മുദ്രാവാക്യം വിളി മാത്രമാണെന്നും ഇതിന് വധശ്രമത്തിന് കേസെടുക്കാൻ കഴിയില്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.
പതിനേഴര വയസ് പ്രായമായ കുട്ടികളെ നാലുവര്‍ഷക്കാലത്തേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ 'അഗ്നിവീരന്മാര്' എന്ന് അറിയപ്പെടും. ഈ വര്‍ഷം ആരംഭിക്കുന്ന പദ്ധതിയില്‍ 46000 പേരെ തുടക്കത്തില്‍ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അഗ്നിവീരന്മാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം മുപ്പതിനായിരം രൂപയാണ് ശമ്പളം.
സത്യം വിളിച്ചു പറയുന്നവരെ - സ്വന്തമായി ചിന്താശക്തിയും സ്വാതന്ത്യ ബോധവുമുള്ളവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തകളിൽ ഒന്നാണ്
വധശ്രമമുള്‍പ്പെടെയുളള വകുപ്പുകളാണ് ഇന്നലെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചുമത്തിയത്. രാഷ്ട്രീയ വൈരാഗ്യത്താല്‍ പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്
അസാധാരണ സുരക്ഷയൊരുക്കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ക്ക് ഇഷ്ടമുളള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടെന്നും തെറ്റായ പ്രചാരണങ്ങള്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരുടേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ നാട്ടില്‍ വഴിനടക്കാനുളള സ്വാതന്ത്ര്യം ആര്‍ക്കും നിഷേധിച്ചിട്ടില്ല. കേരളത്തില്‍ ഏതൊരാള്‍ക്കും അവര്‍ക്കിഷ്ടമുളള തരത്തില്‍ വസ്ത്രം ധരിക്കാനുളള അവകാശമുണ്ട്. കറുപ്പ് വസ്ത്രം ധരിക്കരുതെന്ന പ്രചാരണം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്
ഡല്‍ഹിയില്‍ ഇ ഡിക്ക് ഗോ ബാക്ക് എന്നും കേരളത്തില്‍ സിന്ദാബാദ് എന്നും വിളിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് പാഠം പഠിച്ചിട്ടില്ലെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ലോകകപ്പ് ജയിച്ചതുപോലുളള ആഘോഷമായിരുന്നു അവരെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി ഒന്നാം നമ്പര്‍ ഭീരുവാണ്. അദ്ദേഹം പൊലീസിനും ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ്. പ്രധാനമന്ത്രിക്കില്ലാത്ത സുരക്ഷാ ചട്ടങ്ങളാണ് സംസ്ഥാനത്തെ ഒന്നാം നമ്പര്‍ ഭീരുവിനായി ഒരുക്കുന്നത്
സ്വർണ്ണക്കടത്ത് സംബന്ധിച്ചും കറൻസി കടത്ത് സംബന്ധിച്ചും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹത്തിന്റെ ഓഫീസിലെ പ്രധാനികൾക്കുമെല്ലാമെതിരെ അതിഗുരുതര ആരോപണങ്ങളടങ്ങിയ ഒരു രഹസ്യമൊഴി കോടതി മുമ്പാകെ നൽകിയതായി കേസുമായി ബന്ധമുള്ള യുവതി വെളിപ്പെടുത്തിയതിനെ തുടർന്നാണ് ഇപ്പോൾ കേരളത്തിൽ ജനകീയ പ്രക്ഷോഭങ്ങളുടെ വേലിയേറ്റമുണ്ടായിരിക്കുന്നത്
മിണ്ടാപ്രാണികളായ കുറച്ച് മഫ്തി പൊലീസുകാരെ മുന്നിലിരുത്തി കൊച്ചിയില്‍ ഒരു പരിപാടിയില്‍ മുഖ്യമന്ത്രി പറയുകയാണ് വിരട്ട് എന്നോട് വേണ്ടെന്ന്. ഇത്രയൊക്കെ ആരോപണങ്ങള്‍ വന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് വാര്‍ത്താ സമ്മേളനം നടത്താന്‍ തയാറാവാത്തത്?
ഭൂരിപക്ഷം കിട്ടുന്നവര്‍ക്ക് ഭരിക്കാന്‍ അവകാശമുണ്ട്. അത് ചോദ്യംചെയ്യാന്‍ പാടില്ല. അതുപോലെ ആ ഭരണത്തിനോട് വിയോജിക്കാനുളള അവകാശം മറ്റുളളവര്‍ക്കുമുണ്ട്. എന്റെ കാലത്ത് ഒരു സുരക്ഷയുമേര്പ്പെടുത്തിയിട്ടില്ല. എനിക്കെതിരെ കല്ലേറുവരെ ഉണ്ടായിട്ടില്ലേ? അന്ന് അവിടെ കൂടിനിന്ന ആളുകളെ പിരിച്ചുവിട്ടിരുന്നെങ്കില്‍ എനിക്കുനേരേ കല്ലേറുണ്ടാവുമായിരുന്നില്ല.
കൊടുത്താൽ കൊല്ലത്തും കിട്ടു'മെന്ന ചൊല്ല് ഇത്രമേൽ അന്വർത്ഥമായ ഒരു രാഷ്ട്രീയ സാഹചര്യം വേറെയുണ്ടായിട്ടില്ല. മുൻപ് സരിതയുടെ പേരിൽ ഉമ്മൻ ചാണ്ടിക്ക് നേരെ വാരി എറിഞ്ഞതെല്ലാം ഇപ്പോൾ സ്വപ്നയുടെ രൂപത്തിൽ ബൂമറാങ് പോലെ പിണറായി വിജയൻറെ നെഞ്ചത്ത് കൊണ്ടിരിക്കുകയാണ്
മുഖ്യമന്ത്രിയുടെ സുരക്ഷ പൊതുജനത്തെ വലയ്ക്കുകയാണ്. മലപ്പുറത്തെത്തുന്ന മുഖ്യമന്ത്രി ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമായി എത്തുന്ന കുറ്റിപ്പുറം കെടിഡിസി ഹോട്ടലിനുചുറ്റും കനത്ത നിയന്ത്രണമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സമീപത്തെ മറ്റ് ഹോട്ടലുകള്‍ അടപ്പിച്ചു. കുറ്റിപ്പുറം-പൊന്നാനി റോഡ് അടച്ചു. പൊതുജനം ബദല്‍ റോഡിലൂടെ കടന്നുപോകണമെന്നാണ് നിര്‍ദേശം.
മുഖ്യമന്ത്രി എന്തിനാണ് ഇത്രയും സുരക്ഷയില്‍ പോകുന്നത്. എന്തിനാണ് ഇത്രയും വലിയ സുരക്ഷ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നത്. കോട്ടയത്തൊക്കെ ജനങ്ങളും പൊലീസും തമ്മില്‍ തര്‍ക്കം നടക്കുകയാണ്.
മുഖ്യമന്ത്രിക്കെതിരെ സ്വപ്നയ്ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പി സി ജോര്‍ജ് ആവശ്യപ്പെട്ടു. സ്വപ്നയെ ജയിലില്‍ വെച്ച് അറിയാം. എന്നാല്‍ സ്വപ്നയുടെ കൈവശം തെളിവുകള്‍ ഒന്നും ഇല്ലെന്ന് അറിയാവുന്നതിനാല്‍ കൂട്ടുനിന്നില്ല.
ഇതെന്ത് നാടാണ്. കേരളത്തില്‍ ആദ്യമായാണോ സമരം ചെയ്യുന്നത്. സമരം ചെയ്താല്‍ കെ പി സി സി പ്രസിഡന്റിനെതിരെ കേസെടുക്കാന്‍ ആരാണ് നിര്‍ദേശം കൊടുത്തത്. അങ്ങെയാണെങ്കില്‍ എല്ലാവരെയും അറസ്റ്റ് ചെയ്യട്ടേ. ഞങ്ങളെല്ലാവരും പൂജപ്പുരയില്‍ പോയി കിടക്കാം.
സത്യം അധികനാള്‍ ആര്‍ക്കും മൂടിവയ്ക്കാനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സത്യം അറിയുക എന്നത് ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളുടെ അവകാശമാണെന്നും സോളാര്‍ കേസ് നടന്ന കാലത്തെ പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ ശൈലിയാണെന്നും തനിക്ക് തന്റേതായ ശൈലിയുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടുന്ന ഒരാളിന്റെ ബോധത്തിനും ബോധ്യങ്ങൾക്കുമനുസരിച്ചുള്ള തീരുമാനങ്ങൾക്ക് കേരളം കാത്തിരിക്കേണ്ട കാര്യമില്ല. കൊലപാതകങ്ങളും കള്ളക്കടത്തും ഭരണത്തിന്റെ മറപിടിച്ചു തുടർന്ന് പോകുന്നത് ഇനിയും വകവെച്ചു തരാൻ ഈ നാടിന് മനസ്സില്ല. ബിജെപി സംസ്ഥാന പ്രസിഡന്റുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ഇതുവരെയും പിടിക്കപ്പെടാതെ പോകാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞു.
എന്റെ അനുഭവം കൊണ്ട് എനിക്ക് തോന്നുന്നത്് ഇത് ജയിക്കാന്‍ പോകുന്ന കേസല്ല എന്നാണ്. പ്രഭലരായ ആളുകള്‍ ഉള്‍പ്പെട്ട കേസുകളില്‍ എല്ലാ തെളിവുകളെയും തെളിവല്ല എന്നുപറയുന്ന ജഡ്ജിമാര്‍ ഉണ്ടാകും. ഇതിനുമുന്‍പ് ഐസ്ക്രീം പാര്‍ലര്‍ കേസിലും അങ്ങനെയായിരുന്നു. നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഡബ്ല്യു സി സി മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് പരാതി നല്‍കിയത്
തൃക്കാക്കരയില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് പറയുകയാണ് അത് ഞങ്ങളുടെ സിറ്റിംഗ് മണ്ഡലമാണെന്ന്. പിന്നെന്തിനാണ് അവിടെ വന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇത്രയധികം കോലാഹലങ്ങളുണ്ടാക്കിയത്? പ്രതിപക്ഷത്തെ നശിപ്പിക്കാന്‍ എന്തും വിളിച്ചുപറയുന്ന രീതിയായിരുന്നു മുഖ്യമന്ത്രി
കേരളത്തിലിന്നോളം കേട്ടുകേള്‍വിയില്ലാത്ത വിധം പെണ്‍കുഞ്ഞുങ്ങള്‍ ക്രൂരപീഡനങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ആഭ്യന്തര മന്ത്രിക്കസേരയിലിരിക്കാന്‍ സാധിക്കുന്നതെന്നും കെ സുധാകരന് ചോദിച്ചു.
അത്രമാത്രം നരേന്ദ്രമോദിയില്‍ പിണറായി വിജയന് സ്വാധീനമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി തുടങ്ങിവെച്ച കൊച്ചി മെട്രോ കാക്കനാട് വരെ നീട്ടാന്‍ പ്രധാനമന്ത്രിയുടെ അനുമതി വാങ്ങാന്‍ എന്തുകൊണ്ടാണ് സാധിക്കാത്തത്
ആരുടെയും വായ അടച്ചുവയ്ക്കാനാവില്ല. പറയുന്നവര്‍ പറയട്ടെ, ഞാന്‍ അതിജീവിച്ചത് എങ്ങനെയാണെന്ന് അവര്‍ക്കറിയില്ല. പോരാടാന്‍ തയാറല്ലായിരുന്നെങ്കില്‍ ഞാന്‍ മുന്‍പേ ഇതെല്ലാം ഇട്ട് പോകുമായിരുന്നു. സത്യാവസ്ഥ പുറത്തുവരണം, എനിക്ക് നീതി കിട്ടണം'- അതിജീവിത പറഞ്ഞു.
തിരുവനന്തപുരത്ത് മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗത്തില്‍ ഒരു സമ്മര്‍ദ്ദവും നോക്കാതെ പൊലീസ് പി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ ചിലതിനോട് വേദമോദിയിട്ട് കാര്യമില്ലെന്ന് പറയുന്നതുപോലെ ജോര്‍ജ്ജ് വീണ്ടും അതേ പരാമര്‍ശം ആവര്‍ത്തിക്കുകയായിരുന്നു.
ഇനി സമയം നീട്ടി ചോദിക്കേണ്ടതില്ലായെന്നും അന്വേഷണം അവസാനിപ്പിക്കാമെന്നും പുതിയ എഡിജിപി തീരുമാനിച്ചു. അതിന്മേൽ രാഷ്ട്രീയ നേതൃത്വത്തിന് ഒന്നും പറയാനില്ല. ഈ കേസ് ഇങ്ങനെ പാതി വഴിയിൽ അവസാനിക്കും. കാരണം സംസ്ഥാനം ഭരിക്കുന്നത് പൊലീസാണ്. പോലീസുകാർ പറയുന്നിടത്ത് ഒപ്പിട്ടു കൊടുക്കലാണ് പോലീസ് മന്ത്രിയുടെ പണി
കോടതിയിൽ സമർപ്പിക്കപ്പെട്ട തെളിവുകളിലടക്കം കൃത്രിമം നടന്നു എന്നും സുപ്രധാന രഹസ്യ രേഖകൾ ചോർന്നു എന്നും ഉത്തരവാദപ്പെട്ട മാദ്ധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
പട്ടി എന്ന വാക്കിന്റെ കാര്യത്തില്‍ മലബാറും തിരുവിതാംകൂറും തമ്മില്‍ വ്യത്യാസമൊന്നുമില്ല. എല്ലായിടത്തും പട്ടി പട്ടിയും ചങ്ങല ചങ്ങലയും തന്നെയാണ്. അയാള്‍, ഇയാള്‍ തുടങ്ങിയ വാക്കുകള്‍ക്കാണ് തെക്കും വടക്കും അര്ത്ഥവ്യത്യാസങ്ങളുണ്ടാവുന്നത്.
സഖാവ് ഇ കെ നായനാരുടെ ഓർമദിനമാണിന്ന്. അദ്ദേഹത്തിന്റെ ജീവിതം കേരളചരിത്രത്തിന്റെ നാൾവഴികളിൽ ഉൾച്ചേർന്നിരിക്കുന്നു. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തകൻ, സ്വാതന്ത്ര്യ സമര സേനാനി, ഭരണാധികാരി, നിയമസഭാ സാമാജികൻ, പത്രപ്രവർത്തകൻ തുടങ്ങി സഖാവിന്റെ കയ്യൊപ്പ് പതിയാത്ത സാമൂഹിക, രാഷ്ട്രീയ മേഖലകൾ കുറവാണ്.
മർദ്ദിതരുടെ വിമോചനത്തിനും മനുഷ്യരാശിയുടെ പുരോഗതിക്കും വേണ്ടി മർദ്ദകവാഴ്ചക്കെതിരെ നിലകൊണ്ടവരെന്ന നിലയിൽ കമ്യൂണിസ്റ്റുകാർ എന്നും എവിടെയും അധികാരശക്തികളാലും വലതുപക്ഷ രാഷ്ട്രീയക്കാരാലും അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഭാഷയിലെ ക്ഷുദ്രവികാരമുണർത്തുന്ന വാക്കുകളാലും
ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണ് എന്നത് ഞാന്‍ എന്നെക്കുറിച്ചും പറയാറുണ്ടെന്നും അത് യാത്രയെക്കുറിച്ചാണ് പറയുന്നതെന്നുമാണ് സുധാകരന്റെ വിദശീകരണം. മലബാറില്‍ സാധാരണയായി പറയുന്ന ഉപമ മാത്രമാണിതെന്നും സുധാകരന് വിശദീകരിക്കുന്നു. എന്നാല്‍ രൂക്ഷ ഭാഷയിലുള്ള കെ. സുധാകരന്റെ പരാമർശം തൃക്കാക്കരയില്‍ സിപിഎം പ്രചരണായുധമായി ഉപയോഗിക്കുകയാണ്.
വെറുക്കാനും കൊല്ലാനും പഠിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും സ്നേഹിക്കാനും ഒന്നിച്ചു ജീവിക്കാനും ഒത്തൊരുമിച്ചു വളരാനും പഠിപ്പിക്കുന്ന ജനാധിപത്യവും തമ്മിലുള്ള വത്യാസം തിരിച്ചറിയാത്തതാണ് യഥാർത്ഥ 'അബദ്ധം
നിയമസഭയിലെ എല്‍ ഡി എഫ് അംഗബലം 100- ലെത്തിക്കുക, കെ റെയില്‍ വിരുദ്ധ സമരത്തിന്റെ മുനയൊടിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് മുഖ്യമന്ത്രി തന്നെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്കാന് തീരുമാനിച്ചിരിക്കുന്നത്.
തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് കെ റെയില്‍ കല്ലിടല്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം സംസ്ഥാനത്ത് ഒരിടത്തും സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുളള സ്ഥലത്തും സര്‍വ്വേയും മറ്റ് നടപടികളും നടത്തിയിട്ടില്ല.
ഉദാത്തമായ മനുഷ്യസങ്കല്പമാണ് മെയ് ദിനം പകരുന്നത്. അതേറ്റെടുത്ത് മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം. മനുഷ്യൻ മനുഷ്യനാൽ ചൂഷണം ചെയ്യപ്പെടാത്ത സമത്വസുന്ദരമായ ലോകത്തു മാത്രമേ ആ സങ്കല്പം അർത്ഥപൂർണമാവുകയുള്ളൂ എന്ന് തിരിച്ചറിയണം. വർഗീയതയും മറ്റു സങ്കുചിത ചിന്താഗതികളും
ഗുജറാത്തില്‍ ബി ജെ പി തുടര്‍ഭരണത്തിന് സി പി എം വക ഒരു സഹായം എന്നേ വിചാരിക്കേണ്ടൂ. ഔദ്യോഗിക സന്ദര്‍ശനം കൂടാതെ ഡാഷ്ബോര്‍ഡ് വികസനം പഠിക്കാന്‍ കേരളത്തിനെന്തോ പ്രയാസമാണെന്നു തോന്നും ഈ നാടകം കണ്ടാല്‍
24 മണിക്കൂറും പൊലീസിന്റെയും സി പി എമ്മിന്റെയും ശക്തമായ നിരീക്ഷണ സംവിധാനങ്ങളുളള സ്ഥലത്ത് ആര്‍എസ്എസുകാരനായ പ്രതിക്ക് ഒളിച്ചുതാമസിക്കാന്‍ ധൈര്യം നല്കിയതാരാണ് എന്ന് വി ടി ബല്‍റാം ചോദിക്കുന്നു.
മയോയില്‍ നമ്മെ പരിചരിക്കാനെത്തുന്നത് ഒരു ഡോക്ടര്‍ അല്ല, വിവിധ സ്പെഷ്യലിസ്റ്റുകളടങ്ങുന്ന ഒരു മൾട്ടി ഡിസിപ്ലിനറി ടീമാണ്. നമ്മുടെ ശരീരത്തെ മുഴുവൻ പഠിച്ച് രോഗ കാരണം കണ്ടെത്തി വിദഗ്ധ ചികിത്സ നല്കുന്ന സമഗ്രവും സംയോജിതവുമായ രീതിയാണ് അവിടെ പിന്തുടരുന്നത്. വളരെ സമയമെടുക്കുന്ന ഒരു ചികിത്സാ രീതിയാണ് മയോയിലേത്.
ഇഫ്താര്‍ സംഗമം നടത്താന്‍ എനിക്ക് പാര്‍ട്ടി വിലക്കുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പമാണ് ഇഫ്താര്‍ നടത്തിയത്. വിലക്കുണ്ടായിരുന്നെങ്കില്‍ പരിപാടി നടത്തില്ലായിരുന്നു. കെ കരുണാകരന് തുടങ്ങിയ പാരമ്പര്യം തുടരുക മാത്രമാണ് ഞാന്‍ ചെയ്തത്. ഇഫ്താറിന്റെ പ്രാധാന്യം അറിയാത്തവരോട് എന്താണ് പറയേണ്ടത്- വി ഡി സതീശന് പറഞ്ഞു.
ശശിയുടെ നിയമനത്തെ സിപിഐഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ശക്തമായി എതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും പി. ശശി മുന്‍പ് ചെയ്ത തെറ്റ് ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
സംസ്ഥാനത്ത് വ്യാപകമായ കൊലപാതകങ്ങള്‍ നടക്കുന്നു. അക്രമങ്ങള്‍ നടക്കുന്നു. രാവിലെ എഴുന്നേറ്റാല്‍ മുറ്റത്ത് രക്തം കാണുന്ന നിലയിലേക്ക് കേരളം മാറുകയാണ്. ഇതിലൊന്നും സര്‍ക്കാരിനും പൊലീസിനും ആഭ്യന്തര വകുപ്പിനുമൊന്നും ഉത്തരവാദിത്വമില്ലേ
മുഖ്യമന്ത്രിയുടെ ചികിത്സക്കായി അനുവദിച്ച 29.82 ലക്ഷം രൂപ വസ്തുതാപരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ചികിത്സാ തുക ലഭിക്കുന്നതിനായി പുതിയ അപേക്ഷ നല്‍കണം. സാധാരണയായി മുഖ്യമന്ത്രിയുടെ ഓഫീസാണ് അദ്ദേഹത്തിന് വേണ്ടി അപേക്ഷകള്‍ സമര്‍പ്പിക്കുന്നത്.
നാണവും മാനവും ധാര്‍മ്മികതയുമുണ്ടെങ്കില്‍ ഇനിയും കടിച്ചുതൂങ്ങി കിടക്കാതെ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെക്കാന്‍ പിണറായി വിജയന് തയാറാവണമെന്നും രാജിവെക്കാന്‍ മുഖ്യമന്ത്രി മടി കാണിച്ചാല്‍ അതിനുളള ധൈര്യം സി പി എം സംസ്ഥാന കമ്മിറ്റി കാണിക്കണമെന്നും കെ സുധാകരന് പറഞ്ഞു.
നാടിന്റെ ശാപമായ ആർ എസ് എസും - എസ് ഡി പി ഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകർക്കുകയാണ്. വർഗ്ഗീയ കോമരങ്ങൾ ഒരു ജനതയുടെ സ്വൈര ജീവിതത്തെ വെല്ലുവിളിക്കുമ്പോൾ ഒരു ചുക്കും ചെയ്യാൻ കഴിയാത്ത പോലീസിന്റെ ദയനീയ പരാജയം കൂടി ചേർന്ന് പാലക്കാടിനെ വലിയ ആശങ്കയിലാഴ്ത്തുന്നു
ഇന്നലെ വൈകുന്നേരമാണ് കെ എസ് ആര് ടി സിയുടെ അഭിമാന പദ്ധതിയായ കെ സ്വിഫ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന് ഫ്ലാഗ് ഓഫ് ചെയ്തത്. സംസ്ഥാനത്തെ പൊതുഗതാഗതമേഖലയില്‍ പുതുയുഗത്തിന് തുടക്കമായി എന്ന അവകാശവാദവുമായാണ് കെ സ്വിഫ്റ്റിന് തുടക്കമിട്ടിരിക്കുന്നത്.
കരുതല്‍ തടങ്കലിനായി പൊലീസ് നല്കിയ 145 അപേക്ഷകളില്‍ 39 എണ്ണം മാത്രമാണ് കലക്ടര്‍മാര്‍ അനുവദിച്ചത്. നാടുകടത്താനായി 201 പേരുടെ പട്ടിക തയാറാക്കിയതില്‍ 117 പേര്‍ക്കെതിരെയെ നടപടിയുണ്ടായുള്ളു എന്നും ഡിജിപി അനില്‍ കാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഗുണ്ടാപട്ടികയില്‍പെട്ടവരെ കരുതല്‍ തടങ്കലിലാക്കാനും ജില്ലക്ക് പുറത്തേക്ക് നാടുകടത്താനുമായി പൊലീസ് പ്രധാനമായി ഉപയോഗിക്കുന്ന നിയമമാണ് കാപ്പ.
താന്‍ സെമിനാറില്‍ പങ്കെടുക്കാനുളള കാരണം മുഖ്യമന്ത്രിയാണെന്ന് ഇന്നലെ കെ വി തോമസ് പറഞ്ഞിരുന്നു. കേരളത്തിലെ മുഖ്യമന്ത്രി കേരളത്തിലെ നേതാക്കന്മാരെ കാലുമാറ്റാന്‍ ശ്രമിക്കുന്നു എന്നതാണ് വ്യക്തമാവുന്നത്. അത്തരം പ്രവര്‍ത്തികള്‍ മുഖ്യമന്ത്രിയുടെ നിലവാരത്തിനുചേര്ന്നതാണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടേ'- രമേശ് ചെന്നിത്തല പറഞ്ഞു.
. മുഖ്യമന്ത്രി പിണറായി വിജയനുമായോ കോടിയേരിയുമായോ എനിക്ക് വ്യക്തിപരമായ ഒരു ബന്ധവുമില്ല. ഇന്നുവരെ വ്യക്തിപരമായ ഒരു കാര്യത്തിനുവേണ്ടി പ്രതിപക്ഷനേതാവാകുന്നതിനു മുന്‍പോ ശേഷമോ ഞാന്‍ അദ്ദേഹത്തെ വിളിച്ചിട്ടില്ല. ഒരു സൗഹൃദ സംഭാഷണമോ കുശലാന്വേഷണമോ നടത്തിയിട്ടില്ല. അതിന്റെ ആവശ്യവുമില്ല. '- വി ഡി സതീശന് പറഞ്ഞു.
കുഞ്ഞിനെയും കൊണ്ട് കഴിഞ്ഞ ആഴ്ചയില്‍ ഒരു സ്ത്രീ സമരത്തിനു വന്നു. പൊലിസ് നടപടിയുണ്ടായപ്പോള്‍ അതിനെ മഹത്വവത്കരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്''- മുഖ്യമന്ത്രി പറഞ്ഞു. ''കുഞ്ഞിനെയും കൊണ്ട് സമരത്തിന് വരികയാണോ വേണ്ടത്? മുത്തങ്ങ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അന്ന് അത് അടിച്ചമര്‍ത്തലായി മാധ്യമങ്ങള്‍ക്ക് തോന്നിയില്ല. ഇക്കാര്യമൊക്കെ മാധ്യമങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും- മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു
മുഖ്യമന്ത്രി പിണറായി വിജയന് തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരത്തില്‍ പറയുന്നു. എന്ത് വില കൊടുത്തും സില്‍വര്‍ലൈന്‍ നടപ്പാക്കുമെന്ന്. അഹങ്കാരവും ധാര്‍ഷ്യവുമില്ലാതെ ഞങ്ങള്‍ പറയുന്നു. കേരളത്തില്‍ എന്തുവന്നാലും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ല
കണ്ണൂരിലടക്കം ശ്രീ പിണറായി വിജയൻറെ ആയിരക്കണക്കിന് കട്ടൗട്ടുകളും ബോർഡുകളും നാട്ടുമ്പോൾ എന്തുകൊണ്ടാണ് കേരളത്തിലെങ്ങും വി എസ്സിനെ പുറത്തുകാണിക്കാതെ തുടച്ചുനീക്കിയത്.
കിറ്റിനുപകരം സര്‍ക്കാരിപ്പോള്‍ സര്‍വ്വേകല്ലുകൊണ്ട് ജനങ്ങളുടെ തലയ്ക്കടിക്കുകയാണ്. ഇപ്പോള്‍ സര്‍ക്കാരിന് മറ്റൊന്നുംവേണ്ട കെ റെയില്‍ മാത്രം മതി എന്ന നിലപാടാണ്. മുഖ്യമന്ത്രിക്ക് എന്തോ മാനസിക തകരാറ് വന്നതുപോലെയാണ്
കേരളത്തിന്റെ വികസനം മുടങ്ങിയാലും കുഴപ്പമില്ല ഇടതുപക്ഷം ഇല്ലാതാകണമെന്ന ദുരാഗ്രഹമാണ് പ്രതിപക്ഷത്തിനെന്നും കോണ്‍ഗ്രസിന്റെ രാഷ്ട്രീയം ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എ.കെ.ജി യോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവമാണ്. ജനങ്ങളോടുള്ള ആ സ്നേഹവും ജനങ്ങൾ എ.കെ.ജിയിലർപ്പിച്ച വിശ്വാസവും അനുപമമാണ്.
എസ് എഫ് ഐ പ്രവർത്തകർ ഗുണ്ടകളെപ്പോലെയാണ് ലോ കോളേജിൽ പെരുമാറിയത്. സി പി എമ്മിന്റെ വിദ്യാർത്ഥി സംഘടനയെ ഇതുപോലെ ക്യാംപസുകളിൽ അഴിഞ്ഞാടാൻ അനുവദിക്കരുതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വന്ന് പ്രതികൂട്ടിൽ നിൽക്കുന്നതിനുപകരം അവരെ ഉപദേശിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ക്ക്, കുഞ്ഞിന് അര്‍ഹിക്കുന്ന നീതി നല്കാന് കോടതി ആവശ്യപ്പെട്ടിട്ടും തയാറാകാത്തവരെ എന്ത് തരം മനോനിലയാണ് നയിക്കുന്നതെന്നത് ഭയപ്പെടുത്തുന്നു
വിദ്യാഭ്യാസത്തെ കച്ചവടമാക്കുന്നു എന്ന് ആരോപിച്ച് സഹകരണ മേഖലയില്‍ പോലും സ്വാശ്രയ കോളേജുകള്‍ പാടില്ലെന്ന സി പി എമ്മിന്റെ ദുര്‍വാശിക്കുമുന്നില്‍ ബലിയാടുകളായവരാണ് കൂത്തുപറമ്പ് രക്തസാക്ഷികള്‍. ആ സമരം തെറ്റായിപ്പോയെന്ന് സമ്മതിക്കുമ്പോള്‍ സി പി എം കൂത്തുപറമ്പ് രക്തസാക്ഷികളോട് മാപ്പുപറയണം
രാഷ്ട്രീയ പ്രവർത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചുണ്ടെന്നും അനാഥ മന്ദിരങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും അദ്ദേഹം ഉണ്ടായിരുന്നു. മതനേതാവ് എന്ന നിലയിലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉന്നത നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു.
സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ് പ്രായപരിധി കര്‍ശനമാക്കുമെന്നും കോടിയേരി പറഞ്ഞു. 'കേന്ദ്രകമ്മിറ്റിയാണ് തീരുമാനം നടപ്പിലാക്കുക .75 വയസ് കഴിഞ്ഞവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ അവര്‍ക്ക് പുതിയ ഉത്തരവാദിത്വങ്ങള്‍ നല്‍കും
വിമാനത്താവളത്തിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാൻ വേണ്ട നടപടികൾ റെസിഡൻ്റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മലയാള സിനിമാ-നാടക വേദിയിലെ അതുല്യ പ്രതിഭയാണ്, സ്വാഭാവിക അഭിനയത്തിന്റെ പാഠശാലയാണ് കെപിഎസി ലളിത എന്നുമാണ് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചത്.
ഭരണമുണ്ടായിട്ടും ഈ കൊലകള്‍ക്ക് പ്രകോപനം സൃഷ്ടിക്കുന്ന സംഘി ഡ്രാക്കുളകളെ നിലയ്ക്കുനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകു സര്‍ക്കാരെ' എന്നാണ് പോരാളി ഷാജി പേജിലെ പോസ്റ്റില്‍ പറയുന്നത്
അതിപ്രധാന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിനെക്കാളും സര്‍ക്കാരിന്റെ മുന്‍ഗണന മദ്യം-മയക്കുമരുന്ന് വ്യാപനത്തിനാണെന്ന ആക്ഷേപം വളരെയേറെ ശക്തിപ്പെട്ടിരിക്കുമ്പോഴാണ് കേരളത്തെ സമ്പൂര്‍ണ്ണമായി മദ്യവല്‍ക്കരിക്കപ്പെടാനുള്ള സര്‍ക്കാര്‍ നടപടികളെന്നത് അങ്ങേയറ്റം ശ്രദ്ധച്ചെലുത്തേണ്ട കാര്യമാണ്. അതിനാല്‍ ഇത്തരം നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് വി എം സുധീരന് മുഖ്യമന്ത്രിക്ക് കത്തെഴുതി.
കേരളത്തിനെതിരെ ദുഷ്പ്രചരണം നടത്തുക എന്നത് അവരുടെ പ്രധാന അജണ്ടകളിലൊന്നാണെന്നും അതിൻ്റെ തികട്ടലാണ് കേരളത്തെക്കുറിച്ചുള്ള പരാമർശത്തിലൂടെ പുറത്തു വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സേനയിലെ ഒരോരുത്തരുടെയും പ്രവര്‍ത്തനം മികച്ചതാണെങ്കില്‍ മാത്രമേ നല്ല രീതിയില്‍ മുന്പോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. നാടിൻ്റെ സാംസ്കാരിക ഉന്നമനത്തിന് അനുസരിച്ചുള്ള സേനയാണ് ആവശ്യം. പൊലീസ് ഒരു പ്രഫഷണൽ സംവിധാനമായി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പഴയ കാലത്ത് സേനയെ അടിച്ചമര്‍ത്താന്‍ ആയിരുന്നു ഉപയോഗിച്ചത്.
പി.എസ്.സിയെ കുറിച്ച് ഒന്നും പറയുന്നില്ല. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ പോലും ഇരുനൂറ്റി അന്‍പതോളം ഒ.എ തസ്തികകളും നൂറോളം ടൈപ്പിസ്റ്റ് തസ്തികകളും ഉള്‍പ്പെടെ വെട്ടിക്കുറച്ചിരിക്കുകയാണ്. ഭരണസിരാ കേന്ദ്രത്തിലെ അവസ്ഥ ഇതാണെങ്കില്‍ മറ്റ് വകുപ്പുകളിലേത് ഇതിലും പരിതാപകരമായിരിക്കും. എല്ലാ വകുപ്പുകളിലും പിന്‍വാതിലിലൂടെയുള്ള കരാര്‍ നിയമനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ബിജെപിയുമായി സഖ്യം ചേർന്ന് കേരളത്തെ മുച്ചൂടും മുടിക്കാനുള്ള അഴിമതിയുമായി മുന്നോട്ട് പോകാൻ പിണറായി വിജയൻ തീരുമാനിച്ചാൽ ഇന്നുവരെ കാണാത്ത പ്രക്ഷോഭങ്ങൾക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കും. അതിനായി ഏതറ്റം വരെയും ഞങ്ങൾ പോകും.
ജയിലില്‍ കഴിഞ്ഞ ദിവസങ്ങളിലെ അനുഭവങ്ങള്‍ പങ്കുവെച്ച് ജനുവരി 25-ന് എം ശിവശങ്കര്‍ പിറന്നാള്‍ദിന കുറിപ്പിട്ടിരുന്നു. ജയില്‍വാസം സ്വാതന്ത്ര്യത്തിന്റെ വില മനസിലാക്കിത്തന്നെന്നും യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് മനസിലായെന്നും ശിവശങ്കര്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.
കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്സ്പോ 2020-ലെ ‘കേരള വീക്കി’ൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്..." എന്നായിരുന്നു ട്വീറ്റ്.
ആരോഗ്യവിദഗ്ദരുടെ കണക്ക് കൂട്ടലുകള്‍ക്ക് മുന്‍പ് തന്നെ മൂന്നാം തരംഗം സംസ്ഥാനത്ത് ശക്തിപ്രാപിക്കുമെന്നാണ് മന്ത്രി സഭാ യോഗത്തിന്റെ വിലയിരുത്തല്‍. ഫെബ്രുവരി 15 ന് ശേഷമേ മൂന്നാം തരംഗത്തിന് സാധ്യതയുള്ളൂ എന്നാണ് ആരോഗ്യ വിദഗ്ദ്ര്‍ വ്യക്തമാക്കിയിരുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓരോ ജില്ലയിലും മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അന്ന് കേരളത്തിലെ കുറഞ്ഞ ടി പി ആര് കാണിച്ച് വിദേശമാധ്യമങ്ങളില്‍ പോലും പരസ്യം കൊടുത്തും വാര്‍ത്ത എഴുതിപ്പിച്ചും വീമ്പെളക്കിയവര്ക്ക് ഇന്ന് എന്താണ് പറയാനുളളത്.
2018- ലും 2019- ലും ഉണ്ടായ വിനാശകരമായ വെള്ളപ്പൊക്കങ്ങൾ, 2020 മുതൽ തുടരുന്ന കോവിഡ്-19 എന്ന മഹാമാരി എന്നിവ സൃഷ്ടിച്ച അസാധാരണ സാഹചര്യങ്ങൾ ജനതയേയും പ്രകൃതിയെയും സംരക്ഷിക്കുന്നതിൽ നാം ഒരുമിച്ചുനിൽക്കേണ്ടതിന്റെ പ്രാധാന്യമാണ് ചൂണ്ടിക്കാണിക്കുന്നത്.
ഗുണ്ടകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും ജയിലിലിട്ട് തീറ്റിപ്പോറ്റിയിട്ട് പാര്‍ട്ടിക്ക് ആവശ്യമുളളപ്പോള്‍ പുറത്തിറക്കി കുറ്റകൃത്യം ചെയ്യിപ്പിക്കാനാണ് പിണറായി വിജയന് ആഭ്യന്തരവകുപ്പ് മറ്റാര്‍ക്കും കൊടുക്കാതെ നില്‍ക്കുന്നതെന്ന് കേരളത്തിന് ബോധ്യമായിട്ടുണ്ട്
'തിരുവാതിരയെപ്പറ്റി വിവാദങ്ങളൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. വിവാദമാവാന്‍ തക്ക വരികളൊന്നും അതില്‍ ഇല്ല. ഒറ്റനോട്ടത്തില്‍ പിണറായി സ്തുതിയെന്ന് തോന്നുമെങ്കിലും മുഖ്യമന്ത്രി ചെയ്ത കാര്യങ്ങള്‍ മാത്രമാണ് വരികളിലുളളത്. എന്നെ ഏല്‍പ്പിച്ച കാര്യം മാത്രമാണ് ചെയ്തത്. പിന്നീട് വരുന്ന കാര്യങ്ങള്‍ക്കൊന്നും ചെവികൊടുക്കുന്നില്ല'- കെ വി ടി നമ്പൂതിരി പറഞ്ഞു.
ജനങ്ങള്‍ വന്ന് സഹായം ചോദിക്കുമ്പോള്‍ അത് ചെയ്ത് കൊടുക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്കുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെയും അനുബന്ധ ഓഫീസുകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ ജനങ്ങളോട് പെരുമാറുന്നത് വളരെ മോശമായിട്ടാണ്. ഇതിനെ അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. അതോടൊപ്പം, മന്ത്രിമാരുടെ ഓഫിസുകളിൽ നിന്ന് സഖാക്കളും ജനപ്രതിനിധികളും ദുരനുഭവം നേരിടുന്നെന്നും സമ്മേളനത്തില്‍ പങ്കെടുത്ത പല പ്രതിനിധികളും അഭിപ്രായപ്പെട്ടു.
നേരത്തെ ചികിത്സാര്‍ത്ഥം പോയിരുന്ന മിനസോഡയിലെ മയോ ക്ലിനിക്കിലാണ് ഇത്തവണയും ചികിത്സ നടക്കുന്നത്. മുഖ്യമന്ത്രിയുടെ തുടര്‍ചികിത്സയുടെ എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ നടത്തിയിരുന്നു
ഇങ്ങനെ പോയാല്‍ ഇവര്‍ വൈകാതെ പിണറായി വിജയന്റെ പേരില്‍ അമ്പലമുണ്ടാക്കും. ഒരാളെ ബഹുമാനിക്കുന്നതും ആരാധിക്കുന്നതും രണ്ടാണ്. രണ്ടാമത്തേത് യുക്തിരഹിതമാണ്. വ്യക്തിപൂജ അശ്ലീലമാണ് എന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കറും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.കെ റെയില്‍ പദ്ധതി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയോട് കൈ കൂപ്പി അഭ്യര്‍ഥിക്കുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പറഞ്ഞത്.
പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ ഭവിഷത്ത് ഇപ്പോള്‍ തന്നെ കേരളം അനുഭവിച്ചതാണ്. അതിവേഗ റെയില്‍ വേ പദ്ധതി എങ്ങനെ പരിസ്ഥിതിയെ ബാധിക്കുമെന്ന പഠനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഈ ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ എങ്ങനെയാണ് പദ്ധതി മുന്പോട്ട് കൊണ്ടുപോകുന്നതെന്നും മേധാ പട്കര്‍ ചോദിച്ചു.
ക്രിമിനലുകളെപ്പോലും വെല്ലുന്ന തരത്തില്‍ കേരളത്തിലെ ആഭ്യന്തര വകുപ്പ് ജനങ്ങളുടെ മെക്കെട്ടുകേറുന്ന സംഭവ പരമ്പരകള്‍ തുടരുകയാണ്. രണ്ടാം പാദത്തില്‍ ഇപ്പോള്‍ തുടരുന്നതടക്കം 2016 മുതല്‍ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പല കാര്യങ്ങളും മികച്ച രീതിയില്‍ മുന്നില്‍ നിന്ന് നയിച്ച സര്‍ക്കാരിന് അക്കാരണങ്ങള്‍ കൊണ്ടുതന്നെ രണ്ടാം തവണയും അധികാരം ലഭിച്ചു.
എന്നാല്‍ കേരളത്തിലെ പ്രതിപക്ഷം പദ്ധതിമൂലം ഭൂമി നഷ്ടപ്പെടുന്ന, ജീവനോപാധികള്‍ വഴിമുട്ടുന്ന ആളുകളുമായി സംസാരിക്കുമെന്നും വി ഡി സതീശന് പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷം ഇപ്പോള്‍ വലതുപക്ഷമാണ്. അഹമദാബാദ് - മുബൈ ബുള്ളറ്റ് ട്രെയിന്‍ ഉയര്‍ന്ന വിഭാഗങ്ങള്‍ക്കുള്ളതാണ് എന്നാരോപിച്ചാണ് സിപിഎം എതിര്‍പ്പുന്നയിക്കുന്നത്.
നയതന്ത്രചാനല്‍ വഴിയുളള സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതികളുമായുളള അടുപ്പവും കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്നാ സുരേഷിന്റെ നിയമനവുമടക്കമുളള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് എം ശിവശങ്കരനെ സസ്പെന്‍ഡ് ചെയ്തത്.
വികസനം മുടക്കികൾക്ക് എതിരെയുള്ള യുദ്ധപ്രഖ്യാപനം നടത്താൻ മറക്കാത്ത മുഖ്യമന്ത്രി, തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പൊലീസ് വകുപ്പ് ജനങ്ങളുടെ മേൽ നടത്തുന്ന ഈ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പുലർത്തുന്ന നിശബ്ദത ഒന്നുകിൽ അതിനുള്ള സമ്മതപത്രമാണ്, അല്ലെങ്കിൽ കഴിവുകേടിന്റെ അശ്ളീല സാക്ഷ്യമാണ്. രണ്ടും പൊറുക്കാവുന്ന അപരാധങ്ങളല്ല എന്നും അദ്ദേഹം പറയുന്നു.
ഭരണഘടനാ നിർമ്മാണ സഭയിൽ ആമുഖത്തിലെ വ്യക്തിയുടെ 'അന്തസ്സ് ' എന്ന പ്രയോഗമാണോ രാഷ്ട്രത്തിൻ്റെ 'ഐക്യം' എന്ന പ്രയോഗമാണോ ആദ്യം വരേണ്ടത് എന്നതിനെ ചൊല്ലി തർക്കം. രാഷ്ട്രത്തിൻ്റെ ഐക്യമെന്ന് പട്ടാഭി സീതാരാമയ്യ . ഓരോ വ്യക്തിയുടേയും ( സിറ്റിസൻ്റെ മാത്രമല്ല) അന്തസ്സ് ഉറപ്പാക്കാതെ രാജ്യത്തിനെങ്ങനെ ഐക്യം ഉറപ്പാക്കാൻ കഴിയുമെന്ന് അംബേദ്ക്കർ. എല്ലാ ദേശീയതാ യുക്തിക്കും മുകളിൽ പ്രതിഷ്ഠിക്കപ്പെട്ട അന്തസ്സിനാണ് ഭരണഘടന പ്രാമുഖ്യം നൽകിയത്.
കൊല്ലും കൊലവിളിയും നടത്തി പൊലീസ് ജീപ്പ് വരെ കത്തിക്കുന്ന ഗുണ്ടകളോട് മൃദുസമീപനം കാണിക്കുന്നും നാട്ടുകാരോട് പൊലീസ് ഗുണ്ടായിസം കാണിക്കുന്നതും സ്ഥിരം ഏര്‍പ്പാടായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനു പുറത്ത് വളര്‍ന്നുവരുന്ന സമരങ്ങള്‍ ഇത്തരം മാഞാലങ്ങളല്ല എന്നും കുറേക്കൂടി റാഡിക്കലാണ് എന്നും തോന്നുന്നതുകൊണ്ടാവാം മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ അവയെ പേടിക്കുന്നുണ്ട്. പ്ലാച്ചിമടയില്‍ സമരം ചെയ്തവരേയും ഫേസ്ബുക്കില്‍ പോസ്റ്റിടുന്നവരേയുമൊക്കെ വിളിച്ച് ഗുണ്ടാ ലിസ്റ്റില്‍ പെടുത്താനുള്ള പൊലീസിന്റെ നീക്കം ഇത്തരത്തില്‍ മാത്രമേ കാണാന്‍ കഴിയൂ.
അത് നിനക്ക് പാണനായി വിജയന്റെ മോന്ത മാത്രം കണ്ട് ശീലിച്ചത് കൊണ്ടാണെന്നായിരുന്നു' കമന്റ്. കമന്റിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് രമ വിശദീകരണവുമായി രംഗത്തെത്തിയത്.
അതേസമയം, ആലപ്പുഴയില്‍ നടന്ന ഇരട്ടകൊലപാതകങ്ങളെ കുറിച്ച് ഗവര്‍ണറോട് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നാണ് വിവരം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം ഗവര്‍ണര്‍ വിശദമായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് നല്‍കും. കേരള മുഖ്യമന്ത്രി പിണറായി
'കൊലക്കു കൊല, വെട്ടിനു വെട്ട്' കൊല്ലപ്പെട്ടവർ ഏതു പാർട്ടിയിൽ പെട്ടവരായാലും അവരുടെ കുടുംബത്തിനു മാത്രം നഷ്ടം. പ്രതികാരദാഹവുമായി നടക്കുന്ന തീവ്രവാദ സംഘങ്ങളുടെ രഹസ്യ നീക്കങ്ങളെ നിരീക്ഷിക്കാൻ ഇൻ്റലിജൻസിനു പോലുമാവുന്നില്ല! സമ്പൂർണ്ണമായി