എൻ്റെ സ്ലേറ്റിൽ നോക്കി എല്ലാം പകർത്തിവെയ്ക്കലായിരുന്നു അവന്റെ പണി. ഇരുനിറത്തിൽ തടിച്ചുരുണ്ട ഒരു വികൃതി കുട്ടൻ!. ചിരിക്കുമ്പോൾ നുണക്കുഴികൾ തെളിയും. മുൻനിരയിലെ ഒരു പല്ല് പൊട്ടിയതായിരുന്നു. എങ്കിലും അത് കാണാനൊരു ചന്തമൊക്കെയുണ്ടായിരുന്നു. അവന് നല്ല ട്രൗസറും ഷർട്ടുമൊക്കെയുണ്ടായിരുന്നു.