കെ എം ഷാജിയെ കൃത്യമായി കള്ളകേസിൽ കുടുക്കിയതാണെന്നും പ്രതികാര രാഷ്ട്രീയത്തിനപ്പുറത്തേക്ക് ആ കേസിൽ യാതൊന്നുമില്ലെന്നും പൊതു സമൂഹത്തിനു മുന്നിൽ ഓരോ ദിവസവും വ്യക്തമായി കൊണ്ടിരിക്കുന്ന തരത്തിലാണ് കോടതി വിധികൾ വന്നു കൊണ്ടിരിക്കുന്നത്
സിപിഎം പ്രവര്‍ത്തകന്റെ പരാതിയിലാണ് കെ എം ഷാജിക്കെതിരെ വിജിലന്‍സ് അനധികൃത സ്വത്ത് സമ്പാദനക്കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് അഴീക്കോട്ടെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് 47 ലക്ഷം രൂപ പിടിച്ചെടുത്തത്
യുക്തിവാദികള്‍ക്കിടയില്‍ പോയി വിശ്വാസികള്‍ക്കെതിര് പറയാനും വിശ്വാസികളുടെ സമ്മേളനങ്ങള്‍ക്കുപോയി അവരെ പുകഴ്ത്താനും രണ്ടുടീമുകള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തയാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ കമ്മ്യൂണിസം നിഷ്‌കളങ്കമാണെന്ന് ഇനിയും നിഷ്‌കളങ്കമായി വിശ്വസിക്കണോ എന്നും കെ എം ഷാജി ചോദിച്ചു.
മികച്ച ഭൂരിപക്ഷത്തിന് രണ്ടാം പ്രാവശ്യവും സ്വന്തം മണ്ഡലത്തില്‍ നിന്ന് ജനസമ്മതി നേടി ജയിച്ചുവന്ന് മന്ത്രിയായി ഏവരുടെയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി മുന്നോട്ടുപോകുന്ന മിടുക്കിയായ വീണയെ പല തവണ പരാജയപ്പെട്ട ഷാജി കുശുമ്പുകുത്തുന്നത് കാണുമ്പോള്‍, ആ വിരോധാഭാസത്തില്‍ സ്വബോധമുളളവര്‍ക്ക് പ്രതികരിക്കാതിരിക്കാന്‍ ആവില്ല
ദയവുചെയ്ത് നിപ്പയെ ഒരു അവസരമായി എടുക്കരുതെന്നാണ് മുഖ്യമന്ത്രിയോടും സിപിഎമ്മുകാരോടും പറയാനുളളത്. ദയവുചെയ്ത് നിപ്പയുടെ പേരില്‍ പിരിവ് നടത്തരുത്. എങ്ങനെയാണ് നിപ്പ വരുന്നത്, എങ്ങനെയാണ് ഇതിനെ തടുക്കാനാവുക എന്നെല്ലാം പരിശോധിക്കണം
എന്തൊരു വിരോധാഭാസമാണിത്. പാർട്ടി സെക്രട്ടറി എം വി അശ്ലീലാനന്ദന് വായിൽ തോന്നിയത് പുലമ്പാനുള്ള വ്യാജ തെളിവുണ്ടാക്കാനാണോ കേരളത്തിലെ പോലീസ് നടക്കുന്നത്?
അനീതിക്കെതിരെ ഉറക്കെ ശബ്ദിച്ചില്ലെങ്കില്‍ അടുത്ത ഇര നിങ്ങളാവാം. ഭരണകൂടത്താല്‍ വേട്ടയാടപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കുക എന്നത് ജനാധിപത്യപരമായ ഉത്തരവാദിത്തമാണ്
കെ.എം.ഷാജിക്കുണ്ടായ വിജയം ഒരു പൊതുപ്രവർത്തകന്റെ അന്തസ്സിനെയും അഭിമാനത്തെയും ഇടിച്ചു താഴ്ത്താൻ ശ്രമിച്ച സർക്കാരിനേറ്റ തിരിച്ചടിയാണെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു
ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കെ എം ഷാജിക്കെതിരായ വിജിലന്‍സ് എഫ് ഐ ആര്‍ റദ്ദാക്കിയത്. അഴീക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു കെ എം ഷാജിക്കെതിരായ കേസ്.
സിപിഎം ജനപ്രതിനിധികൾ നിയമസഭയ്ക്കകത്ത് നാശനഷ്ടം വരുത്തിയതിന് നേരിൽ സാക്ഷിയാണ്. നിയമസഭയിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യാജമാണന്ന് കളവു പറഞ്ഞവരാണ് പൊതുമുതൽ നശിപ്പിച്ചതിൻ്റെ പേരിൽ ജപ്തി നടത്തുന്നത്. എല്ലാ പാർട്ടികളോടും തുല്ല്യനീതി വേണമെന്നും ലീഗ് നേതാവ് പറഞ്ഞു.
കേരളത്തിൽ നടന്ന ജനാധിപത്യവൽക്കരണത്തിൻ്റെ സദ്ഫലമാണ് അദ്ദേഹമെന്നാണ് ഞാൻ എഴുതിയത്. പ്രസ്തുത പോസ്റ്റ് ഞാൻ പിൻവലിച്ചതായ ദുഷ്പ്രചരണവും ചിലർ നടത്തുന്നുണ്ട്.
ഇതിനുഎല്ലാ പിന്തുണയും നല്‍കിയത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ ഭാര്യയാണ്. ഇ.പിയുടെ ചിറകരിയാൻ പിണറായി വിജയൻ മൂലക്കിരുത്തിയ പി ജയരാജനെ കൊണ്ടുവന്നിരിക്കുകയാണെന്നും കെ എം ഷാജി പറഞ്ഞു. ഇന്നലെ വയനാട്ടിൽ നടന്ന പൊതുയോഗത്തിലാണ് കെ.എം. ഷാജിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു നയാപൈസ കൊടുക്കരുതെന്ന് മാലോകരോട് ചങ്കുപൊട്ടിപ്പറഞ്ഞ തൻ്റെ പഴയ സഹപ്രവർത്തകന് അവസാനം കേരളത്തിൻ്റെ പൊതു ഖജനാവിലേക്ക് മുതൽകൂട്ടേണ്ടി വന്നത് അരക്കോടിയോളം രൂപ. ഇഞ്ചിക്കൃഷി നടത്തി ഇങ്ങിനെയൊക്കെ കയ്യയഞ്ഞ് സംഭാവന ചെയ്യാനും വേണം ഒരു ഫാഗ്യമെന്നാണ് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
പിടികൂടിയ 47.35 ലക്ഷം രൂപ തിരികെ നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കെ എം ഷാജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയത്. ഈ തുക തിരിച്ചുനല്‍കുന്നത് അന്വേഷണത്തെ തന്നെ ബാധിക്കുമെന്ന് വിജിലന്‍സ് കോടതിയില്‍ വാദിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയോഗത്തില്‍ തനിക്കെതിരെ വിമര്‍ശനമുയര്‍ന്നുവെന്ന വാര്‍ത്തയോട് കഴിഞ്ഞ ദിവസം കെ എം ഷാജി പ്രതികരിച്ചിരുന്നു. പാര്‍ട്ടി തന്നെ തിരുത്തിയാലും ശത്രുപാളയത്തിലേക്ക് പോകില്ലെന്നും പാര്‍ട്ടിക്ക് എല്ലാവരെയും തിരുത്താന്‍ സാധിക്കുമെന്നുമാണ് ഷാജി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.
കെ.എം. ഷാജി പാർട്ടി വേദികളിലല്ലാതെ പാർട്ടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും ഇത് പാര്‍ട്ടിയുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്നും ലീഗ് നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. അതോടൊപ്പം, കെ എം ഷാജിയുടെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് പലപ്പോഴും തലവേദന സൃഷ്ടിക്കുണ്ടെന്നും ഇത്തരം രീതികള്‍ അവസാനിപ്പിക്കാന്‍ ഷാജിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നുവന്നിരുന്നു.
ജപ്തി നടപടി സ്‌റ്റേ ചെയ്തെങ്കിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് കേസുമായി മുന്നോട്ടുപോകാമെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. കെ എം ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ പേരില്‍ കോഴിക്കോട് വേങ്ങേരിയിലുള്ള വീടും സ്ഥലവുമാണ്
സ്വത്തുക്കള്‍ കണ്ടുകെട്ടിയതിന് പിന്നില്‍ സര്‍ക്കാരിന്‍റെ പകപോക്കലാണെന്ന് കെ എം ഷാജിയും ആരോപിച്ചു. കേന്ദ്ര ഏജന്‍സിയെ കൂട്ടുപിടിച്ച് സിപിഎം നടത്തുന്ന വേട്ടയാടലിനെ നിയമപരമായി നേരിടും. സ്വത്ത് കണ്ടുകെട്ടാന്‍ ശ്രമം നടത്തിയവര്‍ നിരാശരാകേണ്ടി വരുമെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.
പ്ലസ് ടൂ കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എം എല്‍ എയുമായ കെ എം ഷാജിയെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങി എന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍ ഇന്നും തുടരുന്നത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ ഇ ഡി ക്ക് മുന്‍പില്‍ കെ എം ഷാജി സമര്‍പ്പിച്ച രേഖകളിലെ വിവരങ്ങളാണ് ഇന്ന് ചോദിച്ചറിയുക.
മറച്ചുവെച്ചിരിക്കുന്നതൊക്കെ എന്തിനാണ് എന്ന ചോദ്യമുണ്ടാക്കുകയാണ് എസ്എഫ്ഐ. കാണാനുള്ള കണ്ണിൻറെ ആസക്തിയെയും ഭോഗിക്കാനുള്ള മനുഷ്യൻറെ ശാരീരികതൃഷ്ണയെയും വിപ്ലവത്തിൻറെ ചേരുവ ചേർത്ത് വിൽക്കുന്ന തോന്നിവാസമാണ് അവര്‍ ചെയ്യുന്നതെന്നും ഷാജി പറഞ്ഞു.
എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം. വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിൻ്റെ ഭാഗമാണ്; മുസ്ലിം ലീഗിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ഇരുമ്പു മറകളിൽ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാർട്ടിയിൽ നിന്ന് പുറത്ത് വരുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ഒഴുക്കാണ്.
ഐ എന്‍ എല്ലില്‍ നിന്ന് ലീഗില്‍ ചേക്കേറിയ പി എം എ സലാമിനെ സംസ്ഥാന സെക്രട്ടറിയായി തീരുമാനിച്ചതും മജീദിനെ തലസ്ഥാനത്ത് നിന്ന് നീക്കിയതും ഒരു വിഭാഗം നേതാക്കളുടെ നിക്ഷിപ്ത താത്പര്യപ്രകാരമാണ്. അത് പിന്‍വലിച്ച് പുതിയ സംസ്ഥാന സെക്രട്ടറിയെ സംസ്ഥാന സമിതി ചേര്‍ന്ന് വീണ്ടും തെരെഞ്ഞെടുക്കണമെന്ന് ആവശ്യമുയര്‍ന്നു
അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി മൂന്നാം തവണ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. നേരത്തെ സമര്‍പ്പിച്ച രേഖകളും, മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടന്നും വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.
നേരത്തെ സമര്‍പ്പിച്ച രേഖകളും, മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്. ഇതുവരെ ലഭ്യമായിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യലുണ്ടാവുക. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് 50 ലക്ഷത്തോളം രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നു.
രാഷ്ട്രീയം ജയിക്കാന്‍ മാത്രമുള്ളതല്ല തോല്‍ക്കാന്‍ കൂടി ഉള്ളതാണ്. ജനാധിപത്യത്തില്‍ ചിലപ്പോഴൊക്കെ പരാജയവും ഗുണമായേക്കാം; സ്വയം വിമര്‍ശനങ്ങള്‍ക്ക്, തിരുത്തലുകള്‍ക്ക് , കൂടുതല്‍ കരുത്തോടെയുള്ള തിരിച്ച് വരവിനു.
''സർക്കാറിന്റെ രാഷ്ട്രീയം നടത്തിക്കൊടുക്കാൻ ബാധ്യതയില്ലെന്ന് മനസിലാക്കാതെ പോയ ആളാണ് സ്പീക്കർ''