പൊതുവിപണയിലെ കേന്ദ്ര സർക്കാറിൻ്റെ ഇടപെടൽ കാര്യക്ഷമമല്ലാത്തതിനാൽ ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വില തുടർച്ചയായി വർധിക്കുന്നതിനിടെയുള്ള കേന്ദ്ര
ഇന്ന് നിലനില്‍ക്കുന്ന ആണധികാര സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അവഹേളനവും അടിമത്വവും ചിത്രത്തിലൂടെ നന്നായി സംവദിക്കുന്നു. അതേസമയം ഇത്തരം കുടുംബ പശ്ചാത്തലത്തില്‍ ആണ്‍കുട്ടികളും പലതരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് വിധേയരാവുന്നു എന്ന വസ്തുതയും ചിത്രം വരച്ചുകാട്ടുന്നുണ്ട്.
സ്ത്രീകള്‍ പൊതുപ്രവര്‍ത്തനത്തിന് പോകുമ്പോള്‍ മിക്കപ്പോഴും കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നത് അത്ര നേരമെങ്കിലും അമ്മയുടെ സാമീപ്യം കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാകാനാണെന്നും അതിനെ ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കാന്‍ പൊതുസമൂഹം തയാറാവേണ്ടതുണ്ടെന്നും കെ കെ ശൈലജ
കാർക്കശ്യവും, നേതൃപാഠവവും ഒരുപോലെ സമന്വയിച്ച കരുത്തുറ്റ നേതാവായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥാ കാലം തൊട്ടിങ്ങോട്ട് കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മണ്ഡലത്തിൽ ഇടപെട്ട് വളർന്ന് വന്ന കോടിയേരി അനുഭവങ്ങളുടെ കരുത്തിൽ പാകപ്പെട്ട നേതാവാ'ണെന്നാണ് കെ കെ ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
കേരളത്തില്‍ കൊവിഡ് മഹാമാരിയും നിപ വൈറസും പിടിമുറുക്കിയ സമയത്തെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വിജയകരമായി നേതൃത്വം നല്‍കിയതിനാണ് കെ കെ ശൈലജയെ മഗ്‌സസെ ഫൗണ്ടേഷന്‍ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
സിപിഎം കേന്ദ്ര നേതൃത്വമാണ് കെ കെ ശൈലജ അവാര്‍ഡ് സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. മഗ്‌സസെ ഫൗണ്ടേഷന് വിദേശ ഫണ്ടിങ്ങുണ്ട്, കമ്മ്യൂണിസ്റ്റ് ഗൊറില്ലകളെ കൊന്നൊടുക്കാന്‍ നേതൃത്വം കൊടുത്ത മഗ്‌സസെയുടെ പേരിലുളള അവാര്‍ഡ് സ്വീകരിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും എന്നിവയാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
ലിനിയുടെ മക്കളായ റിതുലിനും സിദ്ധാർത്ഥിനും ഒരു അമ്മയെ കിട്ടുന്നതിൽ അതിയായ സന്തോഷമുണ്ട്. കേരളത്തിൻ്റെ അഭിമാനഭാജനമായ ലിനി വിട്ടുപിരിഞ്ഞതിന് ശേഷം സജീഷും മക്കളും എല്ലാവരുടെയും മനസിൽ വേദനിക്കുന്നൊരോർമയാണ്. ലിനിയുടെ മക്കളെ പ്രയാസങ്ങളറിയാതെ
മട്ടന്നൂർ നഗരസഭയിലെ ഇടവേലിക്കൽ വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി പരാജയപ്പെട്ടെന്ന വാര്‍ത്തയോട് പ്രതികരിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ കെ കെ ശൈലജ. 'മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ആറാം തവണയും തുടർച്ചയായി എൽഡിഎഫ് ജയിച്ചതോടെ യുഡിഎഫ് കേന്ദ്രങ്ങൾ വീണ്ടും വ്യാജ പ്രചാരണങ്ങൾ തുടങ്ങി. ഞാൻ വോട്ട് ചെയ്ത എൻ്റെ വാർഡിൽ എൽഡിഎഫ് തോറ്റെന്നാണ് പ്രചാരണം. എൻ്റെ വാർഡ് ഇടവേലിക്കൽ ആണ്.
മനുഷ്യപക്ഷം ചേര്‍ന്നുള്ള വികസന കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കുന്ന ഇടതുപക്ഷത്തോടൊപ്പം ജോ ജോസഫിനെ പോലൊരു ഡോക്ടര്‍ നിയമസഭയിലെത്തുന്നത് മനുഷ്യപക്ഷ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 100 ന്റെ പകിട്ട് നല്‍കും. തനിക്ക് മുന്നിലിരിക്കുന്നവരോട് ഹൃദയംകൊണ്ടാണ് ജോ ജോസഫ് എന്നും സംസാരിച്ചിട്ടുള്ളത് - കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു
ഏതെങ്കിലുമൊരു മതത്തെ അടിസ്ഥാനമാക്കി മാത്രമേ മനുഷ്യന് ജീവിക്കാന്‍ കഴിയു എന്ന അവസ്ഥ വന്നാല്‍ മതപരമായ കടുംപിടുത്തങ്ങള്‍ക്കും വര്‍ഗീയതയ്ക്കും നാട് സാക്ഷ്യം വഹിക്കും. മതാതീതമായ സൗഹൃദത്തിലേക്ക് നാട് വളരണമെന്നാണ് നാം ആഗ്രഹിച്ചത്. അതുകൊണ്ടാണ് രാജ്യം സ്വതന്ത്രമായപ്പോള്‍ ഇന്ത്യ മതേതര രാജ്യമായിരിക്കുമെന്ന്
കോടിയേരി ബാലകൃഷ്ണനെ അറിയാത്തവരായി ആരുമില്ല. അങ്ങനെ ഒരു സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നയാളാണ് കോടിയേരിയെന്ന അഭിപ്രായം ഇന്നാട്ടില്‍ ആര്‍ക്കുമുണ്ടാവില്ല. അദ്ദേഹം തമാശ പറഞ്ഞതാണ്. അതിനെ സ്ത്രീവിരുദ്ധമായി കാണാന്‍ കഴിയില്ല.
നമ്മുടെ നാട്ടില്‍ ആഘോഷങ്ങളുടെ മറപിടിച്ച് സാമൂഹ്യ വിരുദ്ധര്‍ക്ക് ഏത് ആഭാസ പ്രവര്‍ത്തനവും നടത്താമെന്ന നിലവന്നിരിക്കുകയാണ് പ്രത്യേകിച്ച് വിവാഹാഘോഷവുമായി ബന്ധപ്പെട്ട്. സംസ്‌കാര സമ്പന്നമായ ഒരു ജനതയ്ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത സംഭവങ്ങളാണ് അരങ്ങേറുന്നത്
കേരളത്തിന്റെ ആരോഗ്യവകുപ്പ് നിർജ്ജീവവും, ഡെങ്കി പനി, കോവിഡ് എന്നിവയെ പ്രതിരോധിക്കുന്നതിൽ തികഞ്ഞ പരാജയമായിരുന്നുവെന്നും നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം അന്നേ പറഞ്ഞിട്ടുണ്ട്. എന്നാൽ മാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ട്,
സീറ്റ് ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് യുഡിഎഫ് എംഎൽഎ ഷാഫി പറമ്പിലാണ് നിയമസഭയില്‍ ആവശ്യപ്പെട്ടത്. നിലവിലെ ബാച്ചുകളിൽ സീറ്റെണ്ണം കൂട്ടിയത് കൊണ്ട് പ്രതിസന്ധി പരിഹരിക്കാനാവില്ല. പുതിയ ബാച്ച് തന്നെ ചില ജില്ലകളിൽ അനുവദിക്കേണ്ടതുണ്ട്.
മഹാമാരിയുടെ കാലത്ത് ജനങ്ങളെ എങ്ങനെ ചേര്‍ത്ത് നിര്‍ത്താമെന്ന് തെളിയിക്കുന്നതാണ് നയപ്രഖ്യാപനം. വികസിത രാജ്യങ്ങള്‍ വരെ കൊവിഡിനു മുന്നില്‍ പകച്ചുനിന്നപ്പോള്‍ കേരളം അതിനെ നേരിട്ടെന്നും കെകെ ശൈലജ പറഞ്ഞു
ശൈലജയുടെ പോപ്പുലാരിറ്റി മുഖ്യമന്ത്രിക്കൊപ്പം സര്‍ക്കാരിലെ രണ്ടാം സ്ഥാനം നിര്‍ണ്ണയിക്കുന്നത്തിലേക്കും, വരുംകാല പാര്‍ട്ടിയിലെ ശാക്തിക ബലാബലം നിര്‍ണ്ണയിക്കുന്നത്തിലേക്കും വളരാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് പോന്നുകായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മേലേക്ക് ചാഞ്ഞാല്‍ വെട്ടിക്കളയണം എന്ന, പോപ്പുലര്‍ യുക്തി തന്നെയാണ് പോപ്പുലര്‍ താരമായ ശൈലജയെ മന്ത്രിസഭയില്‍ നിന്ന് വെട്ടുന്നതിലും ഉപയോഗിച്ചിട്ടുള്ളത്.
രണ്ടാം പിണറായി മന്ത്രിസഭയിൽ സഭയിൽ നിന്നും കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ആരോഗ്യ രംഗത്തെ ഇടപെടലും മികച്ച പ്രതിഛായയുമുള്ള കെ.കെ. ശൈലജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി മുന്നോട്ടുപോകാനാകില്ലെന്നതാണ് പോളിറ്റ് ബ്യൂറോ വിലയിരുത്തിയിരുന്നെങ്കിലും മുഖ്യമന്ത്രിക്കൊഴികെ മറ്റാരേയും വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ പാര്‍ട്ടി ഉറച്ച് നില്‍ക്കുകയായിരുന്നു
ആരോഗ്യ രംഗത്തെ ഇടപെടലും മികച്ച പ്രതിഛായയുമുള്ള കെ.കെ. ശൈലജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി മുന്നോട്ടുപോകാനാകില്ലെന്നതാണ് പോളിറ്റ് ബ്യൂറോ വിലയിരുത്തിയിരുന്നെങ്കിലും മുഖ്യമന്ത്രിക്കൊഴികെ മറ്റാരേയും വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ പാര്‍ട്ടി ഉറച്ച് നില്‍ക്കുകയായിരുന്നു.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. മെയ് 8 ന് രാവിലെ 6 മുതല്‍ മെയ് 16 വരെയാണ് സംസ്ഥാനം അടച്ചിടുന്നത്
കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്‌സിന്‍ എത്രയും വേഗം അനുവദിക്കേണ്ടതാണ്. കോവിഡ് വ്യാപനം കുറക്കുന്നതിന് വേണ്ടിയാണ് ക്രഷിംഗ് ദ കര്‍വിന്റെ ഭാഗമായി കൂട്ടപരിശോധനയും മാസ് വാക്‌സിനേഷനും ആരംഭിച്ചത്.
ആരോഗ്യമന്ത്രി കെകെ ശൈലജയുടെ മകനും ഭാര്യയ്ക്കും കോവിഡ്. ഇവരുമായി നേരിട്ട് സമ്പർക്കത്തിൽ ഉണ്ടായിരുന്ന മന്ത്രി കെ കെ ഷൈലജ ക്വാറന്റൈനിൽ പ്രവേശിച്ചു
കൂട്ടപരിശോധന ഫലം ഇന്ന് പുറത്ത് വന്നാല്‍ രോഗ വ്യാപന തോത് ഉയരും. ഈ സാഹചര്യത്തില്‍ എല്ലാവരെയും ചികിത്സിക്കാനുള്ള സാഹചര്യം കേരളത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
കേരളത്തില്‍ 11 ശതമാനം ആളുകള്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതുവരെ രോഗം ബാധിക്കാത്ത ആളുകളിലേക്ക് വാക്സിന്‍ വിതരണം ദ്രുതഗതിയില്‍ വ്യാപിപ്പിച്ചാല്‍ രണ്ടാം ഘട്ട വ്യപനത്തിന്‍റെ തോത് കുറക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യ വകുപ്പ് വ്യകതമാക്കുന്നത്.
രണ്ടാംഘട്ട കോവിഡ്-19 വാക്‌സിനേഷന്‍ തുടങ്ങേണ്ട സമയം അടുത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍ദേശം നല്‍കി.
ജനിതക മാറ്റം സംഭവിച്ച വൈറസുകളെയും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെ നീക്കം ചെയ്യുന്നതിനാണ് തീരുമാനമെടുത്തത്. കോവിഡ് സാഹചര്യത്തില്‍ ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും സേവനം ആവശ്യമുണ്ട്.