കെഎം മാണിയുടെ ആത്മാവ് ഈ വിധിയിൽ സന്തോഷിക്കും. ആന കരിമ്പിൻ കാട്ടിൽ കയറിയ പോലെയാണ് 2015-ലെ ബജറ്റ് ദിനത്തിൽ ശിവൻകുട്ടി നിയമസഭയിൽ അഴിഞ്ഞാടിയത്. 2,20,093 രൂപയുടെ നഷ്ടമുണ്ടായെന്നും പിടി തോമസ് അടിയന്തര പ്രമേയത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
വാച്ച് ആന്‍ഡ് വാര്‍ഡ് വന്ന് ബലപ്രയോഗത്തിലൂടെയാണ് തന്നെ രക്ഷപ്പെടുത്തിയത്. ഇതിനെല്ലാം തെളിവുകളുണ്ട്. എന്നാല്‍ ജീവനില്ലാത്ത കസേരക്കും, കമ്പ്യൂട്ടറിനും മാത്രമേ സംസ്ഥാനത്ത് പരിപാവനത്വമുണ്ടയിരുന്നുള്ളോ, നിയമസഭാക്കകത്ത് സജീവമായി ഉണ്ടായിരുന്ന ഒരു സമാജികയുടെ അഭിമാനത്തിന് പരിപാവനത്വമില്ലെയെന്നും ജമീല ചോദിച്ചു
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, എംആർ ഷാ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റേതാണ് സുപ്രധാന വിധി.കേസ് പിൻവലിക്കുന്നത് ക്രിമിനൽ നിയമത്തിൽ നിന്ന് പ്രതികൾക്ക് ഇളവു നൽകാൻ ഇട വരുത്തുമെന്നും, സംസ്ഥാന നിയമസഭയിൽ പൊതുജനം അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
2011 മുതല്‍ 16 വരെ 100 സ്ത്രീധന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2020 ലും 2021 ലും 6 വീതം ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് പ്രത്യേക കോടതിയെന്ന ആവശ്യം സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്ത്രീകള്‍ അനുഭവിക്കുന്ന ഗാര്‍ഹീക, സ്ത്രീധന പീഡനങ്ങള്‍ തടയാന്‍ പ്രത്യേക നിയമനിര്‍മ്മാണം ആരംഭിക്കും.
മലയാളിയുടെ ആത്മാഭിമാനവും ജനങ്ങളുടെ നികുതിപ്പണവുമാണ് ഇതിനായി പണയം വയ്ക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന അപ്പീലുകള്‍ പിന്‍വലിച്ച് നിയമത്തെ അതിന്റെ വഴിക്ക് പോകാന്‍ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലക്ഷദ്വീപില്‍ സാംസ്കാരിക അധിനിവേശമാണ് അഡ്മിനിസ്ട്രേറ്ററിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ തന്‍റെ കക്ഷിയും പ്രതിപക്ഷ കക്ഷികളും പിന്തുണയ്ക്കുന്നു- വി ഡി സതീശന്‍ പറഞ്ഞു.
നൂറ്റാണ്ടുകളായി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന നാടുകളാണ് കേരളവും ലക്ഷദ്വീപും. ബ്രിട്ടീഷ് അധിനിവേശത്തിനു മുമ്പ് പല ദ്വീപുകളും ഭരണപരമായി കണ്ണൂരിലെ അറയ്ക്കൽ രാജവംശത്തിന്റെ കീഴിലായിരുന്നു. 1956 നവംബർ 1 വരെ ലക്ഷദ്വീപ് അന്നത്തെ മലബാർ ജില്ലയുടെ ഭാഗവുമായിരുന്നു. കേരളവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജീവിതക്രമവും സാംസ്കാരിക രീതിയുമാണ് ലക്ഷദ്വീപിനുള്ളത്.
കഴുത്തില്‍ കെട്ടി കിടന്ന ഫാറ്റ് നീക്കം ചെയ്യാനുള്ള ഓപ്പറഷന്‍ കഴിഞ്ഞിരിക്കുകയാണ്. മുഖത്ത് നീരുള്ളതിനാല്‍ രണ്ടാഴ്ച്ച വിശ്രമം അവിശ്യമാണ്. അതുകൊണ്ടാണ് മാധ്യമങ്ങളെ കാണാന്‍ സാധിക്കാത്തതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. അസുഖം ഭേദമാകുന്നവരെ തന്‍റെ അഭിപ്രായങ്ങള്‍ ഫേസ്ബുക്കിലൂടെ അറിയിക്കും, ഒരു മാധ്യമത്തിന് മാത്രമായി അഭിമുഖം നല്‍കാന്‍ താല്പര്യമില്ല.
സ്വപ്ന സുന്ദരി എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണോ എന്ന് നേര്‍ബുദ്ധിക്ക് നിങ്ങളാരേങ്കിലും മനസ്സില്‍ ചോദ്യമുന്നയിച്ചെങ്കില്‍ ഞാനൊന്നു പറയട്ടെ, സുഹൃത്തുക്കളെ അത് തെറ്റു മാത്രമല്ല സ്ത്രീ വിരുദ്ധം കൂടിയാണ്. ഒന്നുകൂടി കടത്തിപ്പറഞ്ഞാല്‍ സംസ്ഥാന നിയമസഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യേണ്ട പരാമര്‍ശമാണത്. സംശയിക്കേണ്ട അത്രക്ക് ഗൌരവമുണ്ടതിന്. അക്കമിട്ടു പറയാം
2015 ല്‍ ബജറ്റവതരണത്തിനിടെയാണ് നിയമസഭയില്‍ കയ്യാങ്കളിയുണ്ടായത്. തുടര്‍ന്ന് എംഎല്‍എ മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എന്നിവരടക്കം ആറ് പേരാണ് കേസിലെ പ്രതികള്‍.