''ഊമയായ പാവ എന്നാണ് ഇന്ദിരാഗാന്ധിയെ അവര്‍ വിളിച്ചിരുന്നത്. പിന്നീട് ലോകം അവരെ ഉരുക്ക് വനിതയെന്ന് വിളിച്ചു. ഇപ്പോള്‍ അവര്‍ തന്നെ പപ്പു എന്നാണ് വിളിക്കുന്നത്. അത് ഞാന്‍ കാര്യമാക്കുന്നില്ല. അത്തരം പരിഹാസം ഒരു പ്രചാരണത്തിന്റെ ഭാഗമാണ്. അതവരുടെ പേടിയുടെ സൂചനയാണ്''- മുംബൈയില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യക്കായി 32 വെടിയുണ്ടകളാണ് ഇന്ദിരാഗാന്ധി ഏറ്റുവാങ്ങിയത്. അവരുടെ പേര് യുദ്ധവിജയത്തിന്റെ സ്മരണാര്‍ത്ഥം നടന്ന ചടങ്ങില്‍ പരാമര്‍ശിച്ചിട്ടില്ല. കാരണം മോദി സര്‍ക്കാര്‍ സത്യത്തെ ഭയപ്പെടുന്നു. മോദി സര്‍ക്കാര്‍ ഓര്‍ക്കുകയോ ബഹുമാനിക്കുകയോ ചെയ്തില്ല എന്നതുകൊണ്ട് ഇന്ദിരാഗാന്ധിയുടെ ത്യാഗം വെറുതെയാകുമെന്ന് ഞാന്‍ കരുതുന്നില്ല.
ധൈര്യവും നിര്‍ഭയത്വവും ദേശസ്‌നേഹവും ഇന്ദിരാഗാന്ധിയില്‍ നിന്നാണ് പഠിച്ചതെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇന്ദിരാ ഗാന്ധി ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നീതിക്കായി പോരാടുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു
ഇന്ദിരാഗാന്ധിക്കുപുറമേ ഇന്ത്യന്‍ ചരിത്രത്തിലെ പ്രമുഖ സ്ത്രീ സാന്നിധ്യമായ റാണി ലക്ഷമി ഭായിയെക്കുറിച്ചും മുന്‍ രാഷട്രപതി പ്രതിഭാ പാട്ടീലിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രാജ്യത്തെ സംരക്ഷിക്കാന്‍ വേണ്ടി ആയുധമേന്തിയവരില്‍ നിരവധി സ്ത്രീകളുണ്ട് അവരില്‍ ഒരാളാണ് റാണി ലക്ഷമി ഭായ്.
1975 -ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയ വിധി ധീരതയുടെതാണ്. ചഫ് ജസ്റ്റിസ് ജഗ് മോഹന്‍ലാല്‍ സിന്‍ഹയുടെ വിധി അടിയന്തിരാവസ്ഥ കാലത്തേക്കാണ് നയിച്ചത്. എന്നാല്‍ അതിന്‍റെ അനന്തരഫലങ്ങൾ ഞാൻ ഇപ്പോൾ വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല- എന്‍ വി രമണ പറഞ്ഞു. അലഹബാദ് ഹൈക്കോടതിയുടെ പുതിയ കെട്ടിട സമുച്ചയത്തിന്റന്‍റെ ശിലാസ്ഥാപന ചടങ്ങിലാണ് ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശം. ചടങ്ങില്‍ രാഷ്‌ട്രപതി രാം നാഥ് കൊവിന്ദും പങ്കെടുത്തിരുന്നു.
ഭരണഘടനയെ ഉപയോഗിച്ച്, നിയമത്തിൻ്റെ ദുരുപയോഗത്തിലൂടെയുമാണ് ഇന്ദിരാഗാന്ധി 46 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയെ സ്വേച്ഛാധിപത്യത്തിലേക്ക് നയിച്ചതെങ്കിൽ ഇന്ന് മോദി സർക്കാർ ഭരണഘടനയെത്തന്നെ ഇല്ലാതാക്കി രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുകയാണ്. കഴിഞ്ഞ 7 വർഷക്കാലമായി മതനിരപേക്ഷ ഫെഡറൽ ജനാധിപത്യ തത്വങ്ങളെ കശാപ്പുചെയ്യുന്ന ഭരണഘടനാ ഭേദഗതികളുടെ രഥയാത്രകളാണ് നടക്കുന്നത്. ചോദ്യം ചെയ്യപ്പെടാനാകാത്ത കോർപ്പറേറ്റ് ഹിന്ദുത്വ വാഴ്ചയിലേക്കാണ് ഇന്ത്യയെ മോദി സർക്കാർ തള്ളിവിടുന്നത്. അടിയന്തിരാവസ്ഥയെ എതിർത്തവരും അതിനെതിരെ സമരം നയിച്ചവരുമാണ് തങ്ങളെന്ന് അവകാശപ്പെടുന്ന സംഘപരിവാറുകാർ യഥാർത്ഥത്തിൽ അടിയന്തിരാവസ്ഥയോട് എടുത്ത വഞ്ചനാപരമായ നിലപാടുകൾ ഇന്ത്യൻ മാധ്യമലോകം വേണ്ടത്ര തുറന്നുകാട്ടാൻ എന്തുകൊണ്ടോ തയ്യാറായിട്ടില്ല