പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി പരാതിക്കാരെ വിളിച്ചുവരുത്തി വിജിലന്‍സ് മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റേയും മേയര്‍ ആര്യ രാജേന്ദ്രന്റേയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല. കെ.ഇ ബൈജുവാണ് അന്വേഷണത്തിന് മേല്‍നോട്ടം നല്‍കുന്ന എസ് പി.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഷോണ്‍ ജോര്ജിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. ഷോൺ ജോർജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. 2017 -ല്‍ 'ദിലീപിനെ പൂട്ടണം' എന്ന പേരില്‍ വാട്സ്ആപ് ഗ്രൂപ്പ് നിർമിച്ചിരുന്നു. ബി സന്ധ്യ അടക്കമുള്ള ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ അടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്.
ബി സന്ധ്യ അടക്കമുള്ള ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ അടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഈ ഗ്രൂപ്പിന്‍റെ സ്ക്രീന്‍ ഷോര്‍ട്ട് ജോണ്‍ ജോര്‍ജ് ദിലീപിന് അയച്ചുകൊടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഷോൺ ജോർജിന്‍റെ വീട്ടില്‍ പരിശോധന നടത്തുന്നത്.
മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്നും തെളിവില്‍ കൃത്രിമം നടന്നിട്ടുണ്ടോ ഇല്ലെയോ എന്നറിയണമെന്നും എങ്കില്‍ മാത്രമേ നീതി ലഭിക്കുകയുള്ളൂവെന്നും അതിജീവിതയും കോടതിയെ അറിയിച്ചിരുന്നു. അതിജീവിതയുടെ ആവശ്യം കൂടി പരിഗണിച്ചാണ് മെമ്മറി കാര്‍ഡ് പരിശോധനക്ക് അയച്ചത്. അതേസമയം, പുതിയ പരിശോധനാഫലം ദിലീപിന് തിരിച്ചടിയായിരിക്കുകയാണ്.
കേസന്വേഷണം അവസാനിപ്പിക്കാനുളള ക്രൈംബ്രാഞ്ചിന്റെ തീരുമാനത്തിനെതിരെ സ്വാമി സന്ദീപാനന്ദഗിരി രംഗത്തെത്തി. പൊലീസ് തെളിവ് നശിപ്പിച്ചെന്നും ആശ്രമത്തിന് തീയിട്ടത് താനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ചില ഉദ്യോഗസ്ഥരുടെ ശ്രമമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു
770 കലാപ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിലെല്ലാം എന്നെ പ്രതിയാക്കുമെന്നാണ് എനിക്ക് കിട്ടിയിരിക്കുന്ന ഭീഷണി. 770 അല്ല എത്ര കേസുകള്‍ വേണമെങ്കിലും എനിക്കെതിരെ രജിസ്റ്റര്‍ ചെയ്‌തോട്ടെ. എനിക്കിന്ന് ജോലിയില്ല.
നടിയെ അക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇതിന് മുന്‍പ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നുവെങ്കിലും കാവ്യാ മാധവന്‍ ഹാജരായിരുന്നില്ല. ഇതിനിടയില്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതോടെ കേസിന്‍റെ അന്വേഷണം മന്ദഗതിയിലാവുകയും ചെയ്തിരുന്നു.
കേസിൽ പ്രതിയായ പി വി അൻവറിനെ ഒരു തവണ പോലും ചോദ്യം ചെയ്യാതെയാണ് അന്തിമ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതെന്നും കേസ് സിവിലാക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് മഞ്ചേരി സിജെഎം കോടതി പറഞ്ഞത്
2018 ഡിസംബര്‍ 13ന് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാര്‍ഡിൻ്റെ ഹാഷ് വാല്യു മാറിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്നാണ് കോടതിയുടെ കൈവശം ഉണ്ടായിരുന്ന ഘട്ടത്തിൽ ചോർന്നതായി ചൂണ്ടിക്കാട്ടി അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെ കാവ്യ അഭിഭാഷകരുടെ സഹായം തേടിയതായാണ് വിവരം. കാവ്യക്കെതിരായ ഓഡിയോ ക്ലിപ്പുകള്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ ഓഡിയോ ക്ലിപ്പിന്‍റെ അടിസ്ഥാനത്തിലായിരിക്കും
ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ കൂടെ നിന്ന സായ് ശങ്കറിന്‍റെ ഹാര്‍ഡ് ഡിസ്ക്കില്‍ നിന്നും വിചാരണയുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. രേഖകള്‍ ഒന്നും തന്നെ നേരായ വഴിയില്‍ ലഭിച്ചതല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
എന്നാല്‍ 10 ദിവസത്തിനകം സാക്ഷി വിസ്താരം പൂര്‍ത്തീകരിക്കണമെന്ന് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു. ഈ കാലാവധി 30 ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. അതേസമയം, വിചാരണ നീട്ടിവെയ്ക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം.
ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവുണ്ട്. എല്ലാ തരത്തിലും പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസമുണ്ടായാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സി ഐ സുധീര്‍ തന്റെ പരാതിയില്‍ കേസെടുക്കുന്നതിനുപകരം അപമാനിക്കുകയായിരുന്നു എന്നാണ് മോഫിയ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
അതേസമയം, തലാക്ക് ചൊല്ലിയതിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പരാതി നല്‍കുമെന്ന് മോഫിയയുടെ കുടുംബം അറിയിച്ചു. ഇതിനായി മോഫിയയുടെ പിതാവ് സുപ്രീംകോടതി അഭിഭാഷകനില്‍ നിന്ന് നിയമോപദേശം തേടിയിട്ടുണ്ട്
പുരാവസ്തു വിൽപനയുടെ ഭാഗമായി കോടിക്കണക്കിന് രൂപ അക്കൗണ്ടിലെത്തിയെന്ന വ്യാജരേഖ കാണിച്ച് അഞ്ചുപേരിൽനിന്ന് 10 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച് മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റു ചെയ്യുന്നത്.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ആര്‍. മനോജ് കുമാറിനാണ് അന്വേഷണ ചുമതല. ബത്തേരി പൊലീസ് അന്വേഷിച്ചിരുന്ന കേസില്‍ സുരേന്ദ്രന്‍ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്. കേസില്‍ ജെആർപി ട്രഷറർ പ്രസീത അഴീക്കോടിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
വാദത്തിനിടെ ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ പാളിച്ചകളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കാര്യക്ഷമമല്ലാതെ അന്വേഷണം നടന്ന കേസില്‍ പ്രതിക്ക് 90 ദിവസം ജാമ്യം ലഭിക്കാതിരുന്നതുപോലും അത്ഭുതമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.