യുവാക്കളുടെ നല്ല ഭാവിക്കായാണ് ഞാന്‍ എപ്പോഴും സംസാരിച്ചിട്ടുളളത്. ഇവിടുത്തെ ജനങ്ങള്‍ എന്നെ എപ്പോഴും പിന്തുണച്ചിട്ടുണ്ട്. എന്റെ ശബ്ദം ദുര്‍ബലമല്ല, ഞാന്‍ ഒരിക്കലും പിന്നോട്ട് പോവുകയുമില്ല.
രാജസ്ഥാനിലെ മുന്‍ ബിജെപി സര്‍ക്കാരിന് നേതൃത്വം നല്‍കിയ വസുന്ധര രാജെ സിന്ധ്യയുടെ അഴിമതി പുറത്തുകൊണ്ടുവരണം എന്ന ആവശ്യമുയര്‍ത്തിയാണ് ഏറ്റവുമൊടുവില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ രംഗത്തുവന്നത്.
സംസ്ഥാന തെരഞ്ഞടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ സംസ്ഥാന കോണ്‍ഗ്രസിലെ പോര് അവസാനിപ്പിക്കുക എന്നത് പാര്‍ട്ടിയെ സംബന്ധിച്ച് അനിവാര്യമായി വന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ ഉന്നത സമിതി കാര്യങ്ങളില്‍ നേരിട്ട് ഇടപെടാന്‍ തയാറായിരിക്കുന്നത്.
2023 ഡിസംബറിലാണ് രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. താന്‍ ഉന്നയിക്കുന്നത് പ്രധാനപ്പെട്ട വിഷയങ്ങളായതിനാല്‍ ജനങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ട് എന്ന് സച്ചിന്‍ പൈലറ്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
'നല്ല വാര്‍ത്ത ഉടന്‍ വരും' എന്ന് ആല്‍വാറിലെ ഗസ്റ്റ് ഗൗസില്‍വെച്ച് നടന്ന അനുരഞ്ജന യോഗത്തിനുശേഷം രാഹുല്‍ ഗാന്ധി പറഞ്ഞതായി എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗെഹ്ലോട്ടും പൈലറ്റും തമ്മില്‍ ഒത്തുതീര്‍പ്പിലായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി.
കഴിഞ്ഞ മാസം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അശോക് ഗെഹ്ലോട്ട് സച്ചിന്‍ പൈലറ്റിനെ രാജ്യദ്രോഹിയെന്ന് വിളിച്ചത്. ഒരു രാജ്യദ്രോഹിക്ക് ഒരിക്കലും മുഖ്യമന്ത്രിയാവാന്‍ സാധിക്കില്ല
ബിജെപി കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. പക്ഷെ, അത് ഭാരത് ജോഡോ യാത്രയാണ്. ഈ യാത്ര വിജയിക്കുക തന്നെ ചെയ്യും. ഞങ്ങളെല്ലാവരും ഐക്യത്തോടെ യാത്രയെ സ്വാഗതം ചെയ്യും. ജനങ്ങള്‍ ആവേശഭരിതരാണ്
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായിരുന്ന ഗുലാം നബി ആസാദിനെ പ്രധാനമന്ത്രി അഭിനന്ദിച്ചതിനുപിന്നാലെയാണ് അദ്ദേഹം പാര്‍ട്ടിവിട്ടത്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് എല്ലാവര്ക്കും അറിയാമെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന പൊതുപരിപാടിയില്‍ നരേന്ദ്ര മോദിയും മുഖ്യമന്ത്രി അശോക് ഗെലോട്ടും വേദി പങ്കിട്ടതിന് പിന്നാലെയാണ് പൈലറ്റിന്റെ പരാമർശം.
'താന്‍ സംസ്ഥാന പ്രസിഡന്‍റ് ആയിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ അന്ന് പ്രവര്‍ത്തകര്‍ ശക്തമായി പ്രവര്‍ത്തിച്ചിരുന്നു. ഇനി പൊതുജനങ്ങളുടെയും യുവാക്കളുടെയും കർഷകരുടെയും പാർട്ടി പ്രവർത്തകരുടെയും പ്രതീക്ഷകൾ നിറവേറ്റേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. മികച്ച ഭരണം കാഴ്ചവെച്ചെങ്കില്‍ മാത്രമേ തുടര്‍ഭരണം ലഭിക്കുകയുള്ളു' - സച്ചിന്‍ പൈലറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോണ്ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒറ്റവരി പ്രമേയം പാസാകാതെ പോകുന്നത്. അതില്‍ എനിക്ക് അതിയായ ദുഖമുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രിയെ അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിക്കുമെന്നായിരുന്നു ആ പ്രമേയത്തിലുണ്ടായിരുന്നത്.
രാജസ്ഥാനെ സച്ചിന്‍ പൈലറ്റിന്റെ ടേക്ക് ഓഫിനുളള റണ്‍വേ ആക്കി മാറ്റിയാല്‍ കോണ്‍ഗ്രസിന് കിട്ടുക പുതിയ ചിറകും നവോന്മേഷവുമാണെന്നും കോണ്‍ഗ്രസിന്റെ മുന്നോട്ടുളള കാല്‍വയ്പ്പുകളില്‍ സച്ചിന്‍ പൈലറ്റെന്ന പേര്‍ നിര്‍ണായകമാകുമെന്നും ആന്റോ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു
പഞ്ചാബിലെ പോലെ ജനങ്ങളെ ആകര്‍ഷിക്കുവാന്‍ പുതിയ മുഖ്യമന്ത്രി കൊണ്ടുവരണം. അതോടൊപ്പം, സച്ചിന്‍ പൈലറ്റിന്‍റെ പ്രവര്‍ത്തനഫലമായിട്ടാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. അതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനര്‍ഹത സച്ചിന്‍ പൈലറ്റിനാണെന്നും
'ഞാനും കേട്ടിരുന്നു. റിതാ ബഹുഗുണ ജോഷി സച്ചിനുമായി സംസാരിച്ചുവെന്ന്. ഒരുപക്ഷേ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായാവാം അവര്‍ സംസാരിച്ചിരിക്കുക. എന്നോട് സംസാരിക്കാന്‍ അവര്‍ക്ക് ധൈര്യമുണ്ടാകില്ല' സച്ചിന്‍ പറഞ്ഞു.
വര്‍ഗീയതയുടെ പേരുപറഞ്ഞ് വോട്ടുപിടിക്കാനുളള ബിജെപിയുടെ തന്ത്രം പരായജപ്പെടുമെന്നും സച്ചിന്‍ പറഞ്ഞു. ന്യായ് പദ്ധതിയുള്‍പ്പെടെ സാധാരണക്കാരന്റെ ആവശ്യങ്ങള്‍ മനസിലാക്കിയുളള പ്രകടനപത്രികയാണ് കോണ്‍ഗ്രസിന്റേത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരിട്ടിറങ്ങി പ്രചരണം നടത്തുന്നുണ്ട്,
കോണ്‍ഗ്രസ്സിലും സര്‍ക്കാരിലും കലാപക്കൊടി ഉയര്‍ത്തി 18 എംഎല്‍എമാര്‍ക്കൊപ്പം ബിജെപിയില്‍ ചേക്കേറുമെന്ന പ്രതീതി പരത്തിയ രാജേഷ് പൈലറ്റ് തിരിച്ചെത്തിയതോടെ സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന വ്യാമോഹം ബിജെപിക്ക് നഷ്ടമായി
ഈ മാസം 14 ന് ഗവര്‍ണ്ണര്‍ വിശ്വാസ വോട്ടെടുപ്പിനായി നിയമസഭ വിളിച്ചുകൂട്ടിയ സാഹചര്യത്തില്‍ വിമത എംഎല്‍എമാരെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചു. വിമതരുമായി മധ്യസ്ഥ ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് തന്നെയാണ് നേതൃത്വം നല്‍കുന്നത്
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വിമത കോൺഗ്രസുകാർ ഹൈകമാൻഡിനോട് മാപ്പ് ചോദിക്കാൻ തയ്യാറായാൽ അവരെ ഇരു കൈകളും നീട്ടി തിരികെ സ്വീകരിക്കുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് ഇക്കാര്യം അറിയിച്ചത്.
ഇതനുസരിച്ച്, നിയമസഭ വിളിച്ചു ചേര്‍ക്കുണമെന്ന് ഗെഹ്ലോട്ട് വീണ്ടും സമര്‍പ്പിച്ച കാബിനറ്റ് ശുപാര്‍ശ ഗവര്‍ണര്‍ മടക്കി അയച്ചിരുന്നു. വിശ്വാസവോട്ടെടുപ്പ് തൽസമയം സംപ്രേഷണം ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഗവര്‍ണര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വെള്ളിയാഴ്ച മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാണ് ഗെഹ്ലോട്ടിന്റെ ആവശ്യം. സമാനമായ ആവശ്യവുമായി നേരത്തെ ഗവര്‍ണറെ സമീപിച്ചപ്പോഴും അദ്ദേഹം ഇതേ നിലപാടുതന്നെയാണ് സ്വീകരിച്ചത്.
രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും ഭാരതീയ ജനത പാർട്ടി തന്റെ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരായി രാഷ്ട്രപതി ഭവന് മുന്നിൽ കാത്തുനിൽക്കാനും പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് പ്രതിഷേധിക്കാനും താൻ തയ്യാറാണെന്ന് ഗെഹ്ലോട്ട് പറഞ്ഞിരുന്നു.
ഗെലോട്ട് മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകരിച്ച് നിയമസഭാ സമ്മേളനം നടത്തുകയല്ലാതെ ഗവര്‍ണര്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് നിയമ വിദഗ്ധര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഗവര്‍ണര്‍ ഗെഹ്‌ലോട്ടിന് വിശദീകരണം ചോദിച്ച് ഒരു കുറിപ്പ് നല്‍കിയിട്ടുണ്ടെന്ന് എ.ഐ.സി.സി വക്താവ് സുര്‍ജേവാല പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഗെഹ്‌ലോട്ട് വിളിച്ച മന്ത്രിസഭാ യോഗത്തില്‍ ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയുമെന്നും അദ്ദേഹം പറഞ്ഞു.
പൈലറ്റ് ക്യാമ്പിന് ആശ്വാസമേകി രാജസ്ഥാന്‍ ഹൈക്കോടതി എം.എല്‍.എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് വരുന്ന വെള്ളിയാഴ്ച വരെ തീരുമാനമെടുക്കരുതെന്ന് പറഞ്ഞിരുന്നു. വിമത എംഎല്‍എമാര്‍ക്ക് നോട്ടീസിന് മറുപടി നല്‍കാന്‍ കാലാവധി നീട്ടണമെന്നും കോടതി സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു. ജൂലൈ 24 വൈകുന്നേരം വരെ നടപടികള്‍ എടുക്കരുതെന്ന തീരുമാനം പിന്നീട് സ്പീക്കര്‍ സമ്മതിച്ചിരുന്നു
നിയമസഭാ സമ്മേളനത്തിന് മാത്രമേ വിപ്പ് പുറപ്പെടുവിക്കാന്‍ കഴിയൂ, പാര്‍ട്ടി മീറ്റിംഗിന് വിപ്പ് ബാധകമല്ലെന്ന് കോടതി പറഞ്ഞു, എന്നാല്‍ സ്പീക്കര്‍ സി.പി ജോഷി ഉള്‍പ്പെടെയുള്ളവര്‍ക്കായി ഹാജരായ അഭിഷേക് മനു സിംഗ്വി, കോടതി നടപടികള്‍ ശക്തമായി അപലപിച്ചു.
അയോഗ്യരാക്കിയ നടപടിക്കെതിരെയാണ് കോടതി വിധിയെങ്കില്‍ സ്വീകരിക്കേണ്ട ബദല്‍ മാര്‍ഗങ്ങളെക്കുറിച്ചാണ് കോണ്‍ഗ്രസ് തീരുമാനത്തിലെത്തിയിരിക്കുന്നത്. പൈലറ്റ് ക്യാമ്പിന് അനുകൂലമായാണ് വിധിയെങ്കില്‍ ഉടന്‍ തന്നെ നിയമസഭ വിളിച്ചുചേര്‍ക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ നിയമ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശിഖാവത്തും കോൺഗ്രസ് എംഎൽഎയുമായി നടത്തിയ ടെലിഫോൺ സംഭാഷണമെന്ന് ആരോപിക്കപ്പെടുന്ന ഓഡിയോ ക്ലിപ്പുകൾ വെള്ളിയാഴ്ച ഭരണപക്ഷം പുറത്തുവിട്ടിരുന്നു. വ്യാജ ഓഡിയോ ക്ലിപ്പുകളുടെ പേരിൽ ആരുടെ ചോദ്യത്തിനും ഉത്തരം പറയേണ്ട ബാധ്യത തനിക്കില്ലെന്ന് ബിജെപി ആഭ്യന്തര വക്താവ് സമ്പിത് പത്ര പറഞ്ഞു.
കോണ്‍ഗ്രസ്സില്‍ കാലുമാറ്റവും കൂറുമാറലും പുതിയ കാര്യമൊന്നുമല്ല. വേറെ പണിയൊന്നുമില്ലെങ്കില്‍ ചര്‍ച്ച ചെയ്യാവുന്ന കാര്യം മാത്രമാണത്. പക്ഷേ ഇപ്പോള്‍ നടക്കുന്ന കാലുമാറ്റ ശ്രമവും മധ്യപ്രദേശില്‍ മാസങ്ങള്‍ക്ക് മുന്‍പ് നടന്ന കാലുമാറ്റവും വലിയ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
രാജസ്ഥാനിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ ഘട്ടത്തിൽ കോൺഗ്രസ് മുതിർന്ന നേതാക്കളുമായി ചർച്ച നടത്താനാണ് സച്ചിന്‍ പൈലറ്റ് വന്നതെന്നും, അതല്ല, ബിജെപിയിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.