സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പെട്ടന്ന് ഇത്തരമൊരു നടപടി ഉണ്ടായതിന്റെ കാരണം അറിയില്ലെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദികള്‍ യോഗി സര്‍ക്കാരാണെന്നും യഥാര്‍ത്ഥ കുറ്റവാളിയായ ആരോഗ്യമന്ത്രി ഇപ്പോഴും സ്വതന്ത്രനായി നടക്കുമ്പോഴാണ് തനിക്കെതിരെ നടപടിയെടുക്കുന്നതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.
എന്റെ പ്രിയപ്പെട്ട രാജ്യം ഈ മാരകമായ വൈറസിനെതിരെ വിജയിക്കുന്നതുവരെ എന്റെ നിയമവിരുദ്ധവും, ഏകപക്ഷീയവും, വഞ്ചനാപരവും, അന്യായവുമായ തടവില്‍ നിന്നും മോചിപ്പിക്കാൻ ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു'- എന്നാണ് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെടുന്നത്.