ശത്രുക്കൾ നിരാകരിക്കുമ്പോളല്ല, മിത്രങ്ങളാൽ തിരസ്കരിക്കപ്പെടുമ്പോൾ ഒരാൾ പൂർണ്ണമായി മരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഒരു പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഗാന്ധി പിറന്ന നാട്ടിൽ നിന്നുതന്നെ ആ ഇന്ത്യയെ കൊള്ളിവെക്കാനുള്ള ചൂട്ടുകറ്റകളും വന്നു.
എൻ്റെ മനസ്സിലെ സത്യബോധമാണ് രാമനെന്നും , ഇന്ത്യയിലെ ലക്ഷോപലക്ഷം വരുന്ന ദരിദ്ര ജനത തന്നെയാണ് നാരായണൻമാരെന്നും, ഇന്ത്യയുടെ ഉടമസ്ഥർ ഇന്ത്യയിലെ ഗ്രാമീണരാണെന്നും ലോകത്തോട് പറയാൻ ആർജ്ജവം കാണിച്ച അത്ഭുതമാണ് ഗാന്ധി. അതുകൊണ്ടുതന്നെയാണ് "മജ്ജയും മാംസവുമുള്ള ഇങ്ങനെ ഒരു മനുഷ്യൻ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്ന് വരും തലമുറകളോട് പറഞ്ഞാൽ അവർക്കത് അവിശ്വസനീയമായി തോന്നിയേക്കാം'' എന്ന് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞുവെച്ചത്