മാര്‍ച്ച് 4,5,6 തിയതികളിലാണ് ജനകീയ പ്രതിരോധ ജാഥ തൃശൂര്‍ ജില്ലയില്‍ പര്യടനം നടത്തുന്നത്. അമിത് ഷാ മാര്‍ച്ച് അഞ്ചിന് തൃശൂരിലെത്തും. തുടര്‍ന്ന് വൈകുന്നേരം അഞ്ചുമണിക്ക് വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്യും
തൊട്ടടുത്ത് കേരളമുണ്ട് താന്‍ അതില്‍കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും കര്‍ണാടക സുരക്ഷിതമായി നിലനിര്‍ത്താന്‍ ബിജെപിക്കു മാത്രമേ സാധിക്കുകയുളളു എന്നുമായിരുന്നു കര്‍ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ അമിത് ഷാ പറഞ്ഞത്. ഇതിനോടായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.
ഈ സാഹചര്യത്തിലാണ് ഖാര്‍ഗെ കത്തയച്ചത്. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കളടക്കം നിരവധിപ്പേര്‍ പങ്കെടുക്കും. അതിനാല്‍ കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്രക്കിടയില്‍ സുരക്ഷാവീഴ്ച്ച ഇനിയുണ്ടാവാന്‍ പാടില്ല. ഭാരത് ജോഡോ യാത്രയ്ക്ക് മതിയായ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഖാര്‍ഗെ കത്തിലൂടെ ആവശ്യപ്പെട്ടു.
അമിത് ഷായ്ക്ക് എന്തറിയാം? അയാള്‍ എത്ര കാലമായി രാഷ്ട്രീയത്തില്‍ വന്നിട്ട്? അമിത് ഷായ്ക്ക് ജയപ്രകാശ് നാരായണന്‍ എന്തിനുവേണ്ടിയാണ് നിലകൊണ്ടത് എന്നതിനെക്കുറിച്ച് എന്തെങ്കിലും അറിയുമോ?
മെഹ്ബൂബ മുഫ്തിക്ക് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ശ്രീനഗര്‍ പോലീസ് അറിയിച്ചു. ഗേറ്റ് പൂട്ടിയിരിക്കുന്നത് ബംഗ്ലാവിലെ കീ ഉപയോഗിച്ചുതന്നെയാണെന്നും ആരോപണം വ്യാജമാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. വിവാഹത്തിനുപോകാന്‍ മെഹ്ബൂബ മുഫ്തി അനുവാദം ചോദിച്ചിരുന്നുവെന്നും ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നുവെന്നും
ജെ ഡി യുവിനും നിതീഷ് കുമാറിനും അമിത് ഷായുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. 2024-ല്‍ ബിജെപി മുക്ത ഭാരതം യാഥാര്‍ത്ഥ്യമാക്കുകതന്നെ ചെയ്യും- ജെ ഡി യു അധ്യക്ഷന്‍ ലാലന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. ബിഹാര്‍ സര്‍ക്കാരിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും രംഗത്തെത്തിയിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ടീ ഷര്‍ട്ടിന്റെ വിലയെക്കുറിച്ച് പറഞ്ഞ അമിത് ഷായുടെ മഫ്‌ളറിന്റെ വില എണ്‍പതിനായിരം രൂപയാണ്. ബിജെപി നേതാക്കളെല്ലാം രണ്ടര ലക്ഷം രൂപയുളള കണ്ണടകളാണ് ധരിക്കുന്നത്.
പാര്‍ലമെന്റില്‍ നിരന്തരം നെഹ്‌റുവിനെ വിമര്‍ശിക്കുന്ന അമിത് ഷായെ വളളംകളി കാണാനും ഓണാഘോഷത്തിനുമെല്ലാം ക്ഷണിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. അമിത് ഷായെ ക്ഷണിച്ചത് പിണറായി വിജയനെതിരായ കേസുകളും സില്‍വര്‍ ലൈന്‍ പദ്ധതിയും മുന്നില്‍കണ്ടാണ്
മുഖ്യമന്ത്രി അമിത് ഷായെ വള്ളം കളി കാണാന്‍ ക്ഷണിച്ചതിനുപിന്നാലെ രാഷ്ട്രീയ വിവാദങ്ങളും ഉയര്‍ന്നുവന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ആത്മഭിമാനമില്ലെന്നായിരുന്നു വിഷയവുമായി ബന്ധപ്പെട്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍റെ പ്രതികരണം. അമിത് ഷായെ ക്ഷണിക്കാന്‍ നാണമുണ്ടോയെന്നും സ്വന്തം കാര്യം കാണാന്‍
അഴിമതികളുടെ പേരില്‍ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയാല്‍ ബിജെപിയിലേക്ക് ചേക്കേറാനും പിണറായി വിജയന്‍ മടിക്കില്ലെന്ന് അദ്ദേഹത്തിന്റെ സംഘപരിവാര്‍ വിധേയത്വം വ്യക്തമാക്കുകയാണെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
തീവ്രതയാണ് ബിജെപിയുടെ ഉളളടക്കം. ബംഗ്ലാദേശികളെ ചിതലുകളെന്ന് വിളിച്ച അമിത് ഷായ്‌ക്കെതിരെ കടുത്ത വിമര്‍ശനം, സ്ത്രീകള്‍ക്ക് സ്വതന്ത്രരായോ നിയന്ത്രണങ്ങളില്ലാതെയോ കഴിയാനാകില്ല- യോഗി ആദിത്യനാഥ്, ബജറ്റിന് ദിവസങ്ങള്‍ മാത്രം ബാക്കി
അമിത് ഷായെ പ്രധാനമന്ത്രിയെന്ന് അഭിസംബോധന ചെയ്തത് ആസൂത്രിതമായാണ്. അതിനെ നാക്കുപിഴയായി കണക്കാക്കാനാവില്ല. സര്‍ബാനന്ദ സോനോവാള്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഹിമാന്ത ബിശ്വ ശര്‍മ്മയെ പല്ലഭ് ലോചന്‍ ദാസ് എന്ന ബിജെപി എംപി കിട്ടുന്ന അവസരങ്ങളിലെല്ലാം മുഖ്യമന്ത്രി എന്ന് വിളിച്ചിരുന്നു.
നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ ശക്തി. ഇന്ത്യ ഒരുപാട് സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്. വസുദൈവ കുടുംബകം. ഇവിടെ എന്ത് കഴിക്കണം, എന്ത് ധരിക്കണം, ആരോട് പ്രാര്‍ത്ഥിക്കണം, ഏത് ഭാഷ സംസാരിക്കണം എന്നൊക്കെ തീരുമാനിക്കാന്‍ ജനങ്ങളെ അനുവദിക്കാത്തത് എന്തുകൊണ്ടാണ്
'ഒരു കന്നഡിഗ എന്ന നിലയില്‍ ഔദ്യോഗിക ഭാഷയെക്കുറിച്ചും ആശയവിനിമയത്തെക്കുറിച്ചുമുളള ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശത്തെ ശക്തമായി അപലപിക്കുന്നു. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല. അങ്ങനെയാവാന്‍ അനുവദിക്കുകയുമില്ല'-സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സമാനമനസുള്ളവരുമായി സഖ്യത്തിന് തയ്യാറാണ്. സംസ്ഥാനത്ത് പുതിയതായി ചില പാര്‍ട്ടികള്‍ ഉദയം ചെയ്തിട്ടുണ്ട്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് ഭരണമുറപ്പിക്കാന്‍ സാധിക്കും. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി അടക്കം ഗോവയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന
2001മുതല്‍ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായും പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയായും അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ അധികാരരോഹണത്തിന്റെ ഇരുപതാം വർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തെ പ്രശംസിക്കുന്നതിനിടയിലാണ് അമിത് ഷാ, മോദി ജനാധിപത്യവാദിയാണ് എന്ന് വിശേഷിപ്പിച്ചത്.
രാഹുല്‍ ഗാന്ധിയെയും രാഷ്ട്രിയ നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെയും കൂടാതെ മമതാ ബാനര്‍ജിയുടെ സഹോദരീപുത്രന്‍ അഭിഷേക് ബാനര്‍ജി, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് പട്ടേല്‍ എന്നിവരുടെ ഫോണ്‍ സംഭാഷണങ്ങളും പെഗാസസ് ചോര്‍ത്തിയിട്ടുണ്ട്.
സ്വയം സ്വാമി വിവേകാനന്ദനെന്നു വിളിക്കുകയും സ്‌റ്റേഡിയങ്ങള്‍ക്ക് സ്വന്തം പേരിടുകയും ചെയ്യുന്നു. ഒരു ദിവസം അദ്ദേഹം രാജ്യം വിറ്റ് അതിനും അദ്ദേഹത്തിന്റെ പേരു നല്‍കും. അവരുടെ തലക്ക് എന്തോ കുഴപ്പമുണ്ട്. ഒരു സ്‌ക്രൂ ലൂസാണെന്ന് തോന്നുന്നു.- മമത പറഞ്ഞു.
ബിജെപിയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതിന്‍റെ കാരണം ചേരി തിരിവാണ്. 3 തവണ കോര്‍ കമ്മറ്റിയും ഒരു തവണ തെരഞ്ഞെടുപ്പ് കമ്മിറ്റിയും ചേര്‍ന്നിട്ടും ബജെപിയില്‍ ഇതുവരെ അന്തിമ സ്ഥാനാര്‍ഥി പട്ടിക തയാറാക്കാന്‍ സാധിച്ചിട്ടില്ല.
നേരത്തെ അമിത് ഷാ ത്രിപുരയില്‍ വന്നപ്പോള്‍ ഇന്ത്യയുടെ അതിർത്തികൾക്കപ്പുറത്തേക്ക് പാര്‍ട്ടിയുടെ സാന്നിദ്ധ്യം വിപുലീകരിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് ബിപ്ലബ് പറയുന്നത്.
ജെപി നദ്ദ, സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ അക്രമത്തില്‍ വിശദീകരണം നല്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ച യോഗത്തില്‍ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, സംസ്ഥാന ഡി ജി പി എന്നിവര്‍ പങ്കെടുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ അക്രമത്തില്‍ വിശദീകരണം നല്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, സംസ്ഥാന ഡി ജി പി എന്നിവരെ കേന്ദ്ര അഭ്യന്തര വകുപ്പ് വിളിച്ചു വരുത്തുന്നു
3 വിവാദ കർഷക നിയമങ്ങൾ പിൻവലിക്കാനാവില്ലെന്ന് അദ്ദേഹം അറിയിച്ചതിനു പിന്നാലെ, രാത്രി പതിനൊന്നരയോടെ യോഗം വിട്ടിറങ്ങിയ നേതാക്കൾ, കേന്ദ്ര കൃഷി മന്ത്രിയുമായുള്ള ഇന്നത്തെ ചർച്ചയിൽ നിന്നു പിൻമാറുകയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
ചര്‍ച്ച ചെയ്യണമങ്കില്‍ സമരവേദിയിലേക്ക് വരണമെന്ന് അമിത് ഷായോട് കര്‍ഷകര്‍ .കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് കര്‍ഷകരുടെ വന്‍ പ്രക്ഷോപമാണ് നടക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ കര്‍ഷകരുമായി ചര്‍ച്ചയ്ക്കിരിക്കാമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഉപാധിയാണ് കര്‍ഷകര്‍ തളളിയത്.
ലോക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമിത് ഷാ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയത്
ആവശ്യത്തിനു സാധനങ്ങള്‍ രാജ്യത്ത് സ്റ്റോക്ക് ഉണ്ട്. ലോക്ക് ഡൌണ്‍ ശരിയായി പിന്തുടരുക. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാവില്ല - അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ 18 വര്‍ഷമായി ഞാന്‍ കോണ്‍ഗ്രസ് അംഗമാണ്. ഇപ്പോള്‍ പോകാന്‍ സമയമായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജിവെക്കുകയാണെന്ന് വിനയപൂര്‍വം അറിയിക്കുന്നു.