ഡല്‍ഹി: മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റർ ഞായറാഴ്ച വിനയ് പ്രകാശിനെ ഇന്ത്യയിലെ പരാതി പരിഹാര ഓഫീസറായി നിയമിച്ചു. വെബ് സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യന്‍ വിവരസാങ്കേതിക നിയമ പ്രകാരം ലഭിക്കുന്ന എല്ലാ പരാതികളിലും മാസം തോറും റിപ്പോര്‍ട്ട് തയാറാക്കണം. അതിനോടൊപ്പം സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുകയും വേണം. ഇക്കാര്യങ്ങള്‍ക്കെല്ലാം മേല്‍നോട്ടം വഹിക്കേണ്ടത് പരാതി പരിഹാര ഓഫീസറാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പുതിയ ഐടി ചട്ടങ്ങൾ പാലിച്ച് റസിഡന്റ് ഗ്രീവൻസ് ഓഫീസറെ (ആർജിഒ) നിയമിക്കാൻ എട്ട് ആഴ്ച കൂടി സമയം ആവശ്യമാണെന്ന് ട്വിറ്റർ ദില്ലി ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനം. പുതിയ ഐടി ചട്ടങ്ങൾ പാലിക്കുന്ന വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയ ട്വിറ്റര്‍ ഇന്ത്യയിൽ ഒരു ലൈസൻസ് ഓഫീസ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണെന്നും കോടതിയെ അറിയിച്ചു.