മത്സ്യത്തൊഴിലാളിയുടെ ചുമലില്‍ കയറി വിവാദത്തിലായി മന്ത്രി

ചെന്നൈ: മത്സ്യത്തൊഴിലാളിയുടെ ചുമലില്‍ കയറി വിവാദത്തിലായി തമിഴ്‌നാട് ഫിഷറീസ് മന്ത്രി അനിത ആര്‍ രാധാകൃഷ്ണന്‍. തീരദേശ ശോഷണത്തെ സംബന്ധിച്ച പരാതികള്‍ പരിശോധിക്കാനായി എത്തിയ മന്ത്രി വെളളത്തിലിറങ്ങുന്നത് ഒഴിവാക്കാനായാണ് മത്സ്യതൊഴിലാളിയുടെ ചുമലില്‍ കയറി കരയ്‌ക്കെത്തിയത്. തമിഴ്‌നാട്ടിലെ തിരുവളളുവര്‍ ജില്ലയിലാണ് സംഭവം.

ബോട്ടില്‍ യാത്ര ചെയ്‌തെത്തിയ മന്ത്രിക്ക് കരയിലേക്ക് കയറാനായി കുറച്ച് വെളളത്തിലൂടെ നടക്കണമായിരുന്നു എന്നാല്‍ മന്ത്രി അതിന് തയാറായില്ല. തുടര്‍ന്ന് അടുത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളി മന്ത്രിയെ എടുത്ത് കരയിലെത്തിക്കുകയായിരുന്നു എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വീഡിയോ വൈറലായതോടെ മന്ത്രി വിവാദത്തിലായിരിക്കുകയാണ്.

എന്നാല്‍ വെളളത്തിലിറങ്ങാന്‍ മടിച്ചാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ മന്ത്രി നിഷേധിച്ചു. തൊഴിലാളികള്‍ തന്നോട് സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു. തനിക്ക് വെളളത്തിലിറങ്ങാന്‍ ഒരു മടിയുമില്ലായിരുന്നു. കരയിലെത്തിയശേഷം മത്സ്യത്തൊഴിലാളികള്‍ തന്നെ കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയുമെല്ലാം ചെയ്തു എന്ന് മന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മന്ത്രി വിശദീകരണം നല്‍കിയെങ്കിലും സമൂഹമാധ്യമങ്ങളില്‍ മന്ത്രിയുടെ പ്രവൃത്തിയെച്ചൊല്ലി രോഷം ആളിക്കത്തുകയാണ്. മന്ത്രി വിഐപി സംസ്‌കാരമാണ് കാണിക്കുന്നതെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 2 days ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More