കേരളം തന്നെ ആട്ടിയോടിച്ചെന്ന് കിറ്റക്‌സ് എം. ഡി. സാബു ജേക്കബ്

കൊച്ചി: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് ആവര്‍ത്തിച്ച് കിറ്റക്‌സ് എം. ഡി. സാബു ജേക്കബ്. താനൊരിക്കലും കേരളം വിട്ടുപോകണമെന്ന് ആഗ്രഹിച്ചിട്ടില്ല. തന്നെ ആട്ടിയോടിക്കുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായ സംരംഭം തുടങ്ങുന്നതിനുമുന്നോടിയായുളള ചര്‍ച്ചകള്‍ക്കായി തെലങ്കാനയിലേക്ക് പോകുന്നതിനുമുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാന്‍ സ്വന്തമായിട്ട് പോകുന്നതല്ല എന്നെ ആട്ടിയോടിച്ചതാണ്. ചവിട്ടി പുറത്താക്കിയതാണ്. ഇനി ഒരു വ്യവസായിക്കും ഇതുപോലെ ഒരു അനുഭവമുണ്ടാകരുത്. പതിനായിരങ്ങള്‍ക്കു ജോലി നല്‍കുക എന്നത് വലിയ സ്വപ്‌നമായിരുന്നു. ജീവന്‍ പണയം വച്ചും ബിസിനസ് ചെയ്യുന്നവര്‍ എന്താണ് ചെയ്യുക' സാബു ജേക്കബ് ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ കേരളം പ്രായമായ അച്ഛനമ്മമാരുടെ മാത്രം സംസ്ഥാനമാകും. ഇപ്പോള്‍ തന്നെ തൊഴില്‍ തേടി ഏഴ് ലക്ഷത്തിലധികം മലയാളികളാണ് തമിഴ്‌നാട്ടിലേക്ക് പോയിരിക്കുന്നത്. മലയാളികള്‍ അന്യസംസ്ഥാനങ്ങളില്‍ പോയി ജോലി ചെയ്യേണ്ട സാഹചര്യമാണുളളതെന്നും അദ്ദേഹം പറഞ്ഞു.

'ഇത് തന്റെ മാത്രം പ്രശ്‌നമല്ല മലയാളികളുടെ പ്രശ്‌നമാണ്. ഇവിടെ പഠിച്ചിറങ്ങുന്ന യുവാക്കളുടെ പ്രശ്‌നമാണ്. സര്‍ക്കാരിന്റെ ചിന്താഗതി മാറിയില്ലെങ്കില്‍ കേരളം വലിയ ആപത്തിലേക്ക് പോകും. ഈ നാട്ടില്‍ താന്‍ 35000 കോടി നിക്ഷേപിക്കുന്നുവെന്നുപറഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ല എന്നാല്‍ 9 സംസ്ഥാനങ്ങളില്‍ നിന്നും മുഖ്യമന്ത്രിമാരും വ്യവസായികളും തന്നെ വിളിച്ചു. ലോകം മാറി., നമ്മുടെ അന്യസംസ്ഥാനങ്ങളും മാറി. പക്ഷേ കേരളം ഇന്നും 50 വര്‍ഷം പുറകിലാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More