'സര്‍ക്കാര്‍ ഉറങ്ങിക്കിടക്കുകയാണ്' ; ഇന്ധന, പാചക വാതക വില വര്‍ദ്ധനവിനെതിരെ കര്‍ഷകരുടെ പ്രതിഷേധം

ഡല്‍ഹി: വര്‍ദ്ധിച്ചുവരുന്ന ഇന്ധന പാചക വാതക വിലയ്‌ക്കെതിരെ പ്രതിഷേധവുമായി പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകര്‍. രാവിലെ പത്ത് മണി മുതല്‍ പന്ത്രണ്ട് മണി വരെയായിരുന്നു പ്രതിഷേധം. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി പോരാടുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. തങ്ങളുടെ ട്രാക്ടറുകളുമായെത്തിയ കര്‍ഷകര്‍ പാചകവാതകത്തിന്റെയും ഇന്ധനത്തിന്റെയും വില അടിക്കടി കൂട്ടുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരായി മുദ്രാവാക്യം വിളിച്ചു. കാലിയായ എല്‍പിജി സിലിണ്ടറുകളുമായാണ് കര്‍ഷകര്‍ പ്രതിഷേധത്തിനെത്തിയത്.

അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഉറങ്ങുകയാണ്. സര്‍ക്കാരിനെ ഉണര്‍ത്താനാണ് ഇത്തരം പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു. മൊഹാലി, അമൃത്സര്‍, ലുധിയാന, മോഗ, പഞ്ചാബിലെ രൂപ്‌നഗര്‍ ഹരിയാനയിലെ സോണിപട്ട്, സിര്‍സ, ഗോഹാന എന്നിവിടങ്ങളിലും കര്‍ഷകര്‍ പ്രതിഷേധിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജൂലൈ 19-ന് പാര്‍ലമെന്റ് യോഗം ചേരുന്നുണ്ട്. സമ്മേളനത്തില്‍ വിവാദ കാര്‍ഷിക നിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ഉടന്‍ കത്തയക്കുമെന്ന് കര്‍ഷകനേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. വിവാദ കര്‍ഷകനിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം എട്ട് മാസമായി തുടരുകയാണ്.

2020 നവംബര്‍ 26-നാണ് കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം ലോകശ്രദ്ധ നേടിയപ്പോള്‍ കേന്ദ്രം കര്‍ഷകസംഘടനകളുമായി ഉപാധി ചര്‍ച്ചകള്‍ നടത്തി. നിയമങ്ങള്‍ 18 മാസത്തേക്ക് നടപ്പാക്കാതിരിക്കാം, നിയമങ്ങളില്‍ ഭേദഗതികളുണ്ടാക്കാം തുടങ്ങി നിരവധി ഉപാധികളാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയാറല്ലെന്നതായിരുന്നു കര്‍ഷകരുടെ നിലപാട്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More