രാജ്യത്തിന്റെ നിലനില്‍പ്പിന് ആദ്യം പ്രധാനമന്ത്രിയെ മാറ്റണം; മന്ത്രിസഭാ പുനസംഘടനയെ പരിഹസിച്ച് കോണ്‍ഗ്രസ്

ഡല്‍ഹി: കേന്ദ്രമന്ത്രിസഭ പുനസംഘടനയില്‍ പരിഹാസവുമായി കോണ്‍ഗ്രസ്. രാജ്യത്തിന്റെ നിലനില്‍പ്പിന് ആദ്യം പ്രധാനമന്ത്രിയെ മാറ്റണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. മികച്ച പ്രകടനമാണ് പുനസംഘടനയുടെ മാനദണ്ഡമെങ്കില്‍ ആദ്യം നരേന്ദ്രമോദിയെ മാറ്റണം.

ചൈന നമ്മുടെ ഭൂമി കയ്യേറിയ സാഹചര്യത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും മാറണം. രാജ്യത്ത് മാവോവാദം ശക്തിപ്പെടുന്നതും കസ്റ്റഡി മരണങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും കൂടുന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ചയാണ്. അതുകൊണ്ട് ആഭ്യന്തരമന്ത്രി സ്ഥാനം അമിത് ഷായും ഒഴിയേണ്ടിവരും.

ഇന്ധനവില റെക്കോര്‍ഡിലെത്തിയ സാഹചര്യത്തില്‍ ഊര്‍ജ്ജമന്ത്രി ധര്‍മേന്ദ്ര പ്രധാനും രാജി വയ്ക്കണം. അങ്ങനെ ഒരുപാട് മന്ത്രിമാര്‍ രാജി വയ്‌ക്കേണ്ടി വരുമെന്ന് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. മന്ത്രിസഭാ പുനസംഘടന വെറും തട്ടിപ്പാണെന്നും വിമതര്‍ക്കും കളം മാറിയവര്‍ക്കും അവസരം നല്‍കാനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാം മോദിസര്‍ക്കാരിന്റെ പുനസംഘടനയില്‍ 89 മന്ത്രിമാരാണുളളത്. 20 പുതുമുഖങ്ങളുള്‍പ്പെട്ടതായിരിക്കും പുതിയ മന്ത്രിസഭ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More