തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം; നിയമസഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ 300 സീറ്റുകള്‍ നേടും - യോഗി ആദിത്യനാഥ്

ലഖ്‌നൌ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 300- ല്‍ പരം സീറ്റുകള്‍ നേടി ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. തദ്ദേശ തെരെഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച പ്രകടനം കാഴ്ചവെച്ചതിനുപിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉത്തര്‍പ്രദേശില്‍ 100 സീറ്റില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച അസദുദ്ദീന്‍ ഒവൈസിയുടെ വെല്ലുവിളി ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുന്നു. എന്നാല്‍ തെരെഞ്ഞെട്ടുപ്പ് കഴിയുമ്പോള്‍ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ജില്ലാ പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയമാണ് നേടിയത്. ആകെ തെരഞ്ഞെടുപ്പ് നടന്ന 75 ജില്ലാ പഞ്ചായത്തുകളില്‍ ഏകദേശം 60 എണ്ണത്തിലും ബിജെപിക്കാണ് മുന്‍‌തൂക്കം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലി, രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായിരുന്ന അമേഠി എന്നിവ ബിജെപി, യഥാക്രമം കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി എന്നിവരില്‍ പിടിച്ചെടുക്കുകയായിരുന്നു. 30 വര്ഷം തുടര്‍ച്ചയായി സമാജ്വാദി പാര്‍ട്ടിയുടെ കൈവശമായിരുന്ന മെയിന്‍പുരി ഇത്തവണ ബിജെപി പിടിച്ചെടുത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്ത വര്‍ഷ (2022) മാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രതിപക്ഷ കക്ഷികളും മുന്‍ മുഖ്യമന്ത്രിമാരുടെ പാര്‍ട്ടികളുമായ സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി (ബി എസ്  പി) തുടങ്ങിയവര്‍ ഒറ്റയ്ക്കൊറ്റക്ക് മത്സരിക്കാനുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു. കോണ്‍ഗസുമായോ മറ്റ് പ്രബല കക്ഷികളുമായോ സഖ്യമുണ്ടാക്കില്ലെന്ന് മായാവതിയും അഖിലേഷ് യാദവും വ്യക്തമാക്കിയിരുന്നു.  

Contact the author

Web Desk

Recent Posts

National Desk 9 hours ago
National

ഷിന്‍ഡേക്കൊപ്പം പോയ 22 എംഎല്‍എമാര്‍ ഉദ്ധവിനൊപ്പം ചേരുമെന്ന് ശിവസേന മുഖപത്രം

More
More
National Desk 10 hours ago
National

മണിപ്പൂരില്‍ 24 മണിക്കൂറിനിടെ 10 പേര്‍ കൊല്ലപ്പെട്ടു

More
More
National Desk 10 hours ago
National

മെഡലുകള്‍ ഗംഗയിലെറിയും, മരണം വരെ നിരാഹാരമെന്ന് ഗുസ്തി താരങ്ങള്‍

More
More
National Desk 12 hours ago
National

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ ; രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് കര്‍ഷകർ

More
More
National Desk 12 hours ago
National

പഴയതോ പുതിയതോ അല്ല, എനിക്കെന്റെ ഇന്ത്യയെ തിരികെ വേണം- കപില്‍ സിബല്‍

More
More
National Desk 14 hours ago
National

ഗുസ്തി താരങ്ങളോട് അതിക്രൂരമായാണ് പൊലീസ് പെരുമാറിയത് - സാക്ഷി മാലിക്

More
More