എസ്ബിഐ എടിഎമ്മില്‍ നാലുതവണയില്‍ കൂടുതല്‍ പോയാല്‍ കൈപൊള്ളും

ഡല്‍ഹി: സാധാരണക്കാരുടെ അക്കൌണ്ടായ പ്രാഥമിക സേവിങ്ങ്സ് അക്കൌണ്ടുകള്‍ക്ക് ബാധകമാകുന്ന രീതിയിലാണ് പുതിയ പരിഷ്കാരങ്ങള്‍. ഇതനുസരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ സര്‍വീസ് സര്‍വീസ് ചാര്‍ജ്ജുകള്‍ കുത്തനെ ഉയര്‍ത്തി. ഒരു മാസത്തില്‍ 4 തവണ മാത്രമേ സൌജന്യമായി എടിഎം ഉപയോഗിക്കാന്‍ കഴിയൂ. അഞ്ചാം തവണ മുതല്‍ ഓരോ ഉപയോഗത്തിനും 15 രൂപാ വീതം ഉപഭോക്താക്കളില്‍ നിന്ന് ബാങ്ക് ചാര്‍ജ്ജ് ഈടാക്കും. ഇതിനുപുറമേ ജിഎസ്ടിയും ഈടാക്കും. മറ്റേത് ബാങ്കുകളുടെ എടിഎം വഴി പണം പിന്‍വലിച്ചാലും ഈ സര്‍വീസ് ചാര്‍ജ്ജ് ബാധകമാകും. 

സാധാരണ സേവിങ്ങ്സ് അക്കൌണ്ടുകള്‍ക്ക് ഇനി വര്‍ഷത്തില്‍ നല്‍കുന്ന ചെക്ക് ബുക്കുകള്‍ക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്. 10 ല്‍ കൂടിയാല്‍ ഓരോ 10 ചെക്ക് ലീഫിനും 40 രൂപയും ജിഎസ്ടിയും നല്‍കണം. ആവശ്യം എമര്‍ജെന്‍സിയാകുമ്പോള്‍ 10 ചെക്ക് ലീഫിനും 50 രൂപയും ജിഎസ്ടിയും നല്‍കണം. അഥവാ 25 ചെക്ക് ലീഫ് ആവശ്യം വന്നാല്‍ 75 രൂപയാണ് സര്‍വീസ് ചാര്‍ജ്ജ്.  

സേവിങ്ങ്സ് അക്കൌണ്ടുകളുടെ കാര്യത്തില്‍ പുതുതായി കൊണ്ടുവരുന്ന പരിഷ്കാരങ്ങള്‍ സാധാരണക്കാരെയാണ് ബാധിക്കുക. നിലവില്‍ മിനിമം ബാലസ് വര്‍ദ്ധിപ്പിച്ഛതിലൂടെ സാധാരണക്കാരുടെ പണം വലിയതോതില്‍ ബാങ്കുകളുടെ പക്കല്‍ സ്ഥിരനിക്ഷേപമായി കിടക്കുകയാണ്. ഇതിനുപുറമെയാണ് ഇപ്പോള്‍ സാധാരണക്കാരുടെമേല്‍ പുതിയ  ബാധ്യതകള്‍ അടിച്ചേല്‍പ്പിക്കുന്നത്.  സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ കൂടി ലയിപ്പിച്ചതോടെ വന്‍കിട വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും മാത്രം സര്‍വീസ് പരിമിതപ്പെടുത്താന്‍ ലക്‌ഷ്യം വെക്കുന്നതായി സാമ്പത്തിക വിദഗ്ദര്‍ നേരത്തെ വിലയിരുത്തിയിരുന്നു.

Contact the author

Web Desk

Recent Posts

Web desk 2 days ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 2 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 2 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 4 weeks ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More