ചെന്നൈ: കേരളത്തിനുപിന്നാലെ തമിഴ്നാട് ബിജെപിയിലും ഫണ്ട് തിരിമറി വിവാദം രൂക്ഷം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശിവഗംഗ ജില്ലയിലെ കാരൈക്കുടി ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ച മുതിര്‍ന്ന നേതാവ് എച്ച് രാജ ഫണ്ട് മുക്കിയെന്ന ആരോപണവുമായാണ് ഒരു വിഭാഗം രംഗത്ത് വന്നിരിക്കുന്നത്. തിരിമറി നടത്തിയ ഫണ്ട് ഉപയോഗിച്ചാണ് എച്ച് രാജ എച്ച് രാജ വീട് നിര്‍മ്മിച്ചത് എന്നും രാജാ വിരുദ്ധര്‍ ആരോപിക്കുന്നു.
എന്നാല്‍ തന്നെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം ശ്രമിച്ചു എന്ന ആരോപണം നേരത്തെ എച്ച് രാജ ഉന്നയിച്ചിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കും ഭീഷണികള്‍ക്കുമിടയിലാണ് ഇപ്പോള്‍ ഫണ്ട് തിരിമറി വിവാദം ഉയര്‍ന്നിരിക്കുന്നത്. കാരൈക്കുടി ലോക്സഭാ മണ്ഡലത്തിലെ തോല്‍വിയെ തുടര്‍ന്ന് രാജ പ്രാദേശിക ബിജെപി നേതാക്കളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പാര്‍ട്ടിയില്‍ കലാപം തുടരുകയാണ്. സംഭവത്തെതുടര്‍ന്ന് ബിജെപി കാരൈക്കുടി മണ്ഡലം പ്രസിഡന്റ് കെ ചന്ദ്രന് രാജി സമര്‍പ്പിച്ചു. ശിവഗംഗ ജില്ലാ പ്രസിഡന്റ് സെല്വരാജിനയച്ച രാജിക്കത്തില്‍ നിരവധി ആരോപണങ്ങളാണ് ചന്ദ്രന് ഉന്നയിച്ചിട്ടുള്ളത്. എച്ച് രാജയുടെ ഭീഷണിയെകുറിച്ചും ഫണ്ട് തിരിമറിയെ കുറിച്ചുമുള്ള പരാതി കത്തിലുണ്ട്.
വിവാദം മൂര്‍ച്ചിക്കുന്നതിനിടെ കത്ത് ശിവഗംഗ ജില്ലാ പ്രസിഡന്റ് സെല്‍വരാജ് സംസ്ഥാന കമ്മിറ്റിക്ക് കൈമാറി.