ഡല്‍ഹി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 51,667 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കനുസരിച്ച് പുതിയതായി 1,329 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ മരണപ്പെട്ടിരിക്കുന്നത് 3,01,34,445 ആളുകളാണ്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളെ അപേക്ഷിച്ച് ഇന്നത്തെ കേസുകളില്‍ കുറവുണ്ട്.
ഇതേസമയം രാജ്യത്ത് 30,79,48,744 പേര്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആന്ധ്രപ്രദേശ്, അസം, ബീഹാര്‍, ദില്ലി, കേരളം, മധ്യപ്രദേശ്, കര്‍ണാടക, രാജസ്ഥാന്, തെലുങ്കാന, ഒഡിഷ, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്സിന് കുത്തിവെപ്പ് പുരോഗമിക്കുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്നലെ സംസ്ഥാനത്ത് 12,078 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 11,250 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ 11,469 പേര് രോഗമുക്തരായി. 136 പേരാണ് കൊവിഡ് മൂലം ഇന്നലെ മരണപ്പെട്ടത്. സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 12,581 ആണ്.