കൊവിഡ് കാലത്തും സ്വിസ് ബാങ്കുകളിൽ ഇന്ത്യക്കാരുടെ നിക്ഷേപം വർദ്ധിച്ചു

സ്വിറ്റ്​സർലൻഡിലെ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നവരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. സ്വിസ് സെൻട്രൽ ബാങ്കാണ് ഇന്ത്യൻ നിക്ഷേപകരുടെ വിവരങ്ങൾ പുറത്തുവിട്ടത്. ബാങ്കിന്റെ വാർഷിക കണക്കുകളിലാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങളുള്ളത്. സ്വിസ് ബാങ്കുകളിൽ 20,700 കോടിയാണ് ഇന്ത്യക്കാരുടെ നിക്ഷേപം. 

2019 സാമ്പത്തിക വർഷം 6,625 കോടി രൂപയാണ് ഇന്ത്യാക്കാര്‍ ഇവിടെ നിക്ഷേം നടത്തിയത്. നിക്ഷേപത്തിൽ  286 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. 13 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിക്ഷേപമായത്​. യഥാർഥ പേരുകളിൽ  നിക്ഷേപം നടത്തിയവരുടെ കണക്കുകൾ മാത്രമാണ് പുറത്തു വന്നത്. കൊവിഡിൽ ഇന്ത്യൻ സാമ്പത്തിക രം​ഗ തകരുമ്പോഴാണ് സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ നിക്ഷേപം കുമിഞ്ഞുകൂടുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സ്വിസ് ബാങ്ക് നിക്ഷേപം സംബന്ധിച്ച റിപ്പോർട്ടുകൾ ശരിയല്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇന്ത്യയിലെ സ്വിസ്​ ബാങ്കിന്റെ ബ്രാഞ്ചുകളിലൂടെയുള്ള  ഇടപാടുകൾ വർധിച്ചതാകാം നിക്ഷേപം കൂടാൻ ഇടയാക്കിയത്.​ നിക്ഷേപകരുടെ അക്കൗണ്ട്​ വിവരങ്ങൾ അറിയിക്കാൻ സ്വിസ്​ അധികൃതരോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു. 

നേരിട്ടുള്ള ധന നിക്ഷേപം കുറഞ്ഞതായാണ്​ ധനമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.  അതേസമയം ബോണ്ടുകൾ, സെക്യൂരിറ്റികൾ,  എന്നിവ വഴിയുള്ള നിക്ഷേപമാണ് സ്വിസ് ബാങ്കുകളിൽ നടന്നതെന്നാണ് കേന്ദ്ര സർക്കാറിന്റെ നി​ഗമനം.  നിക്ഷേപകരുടെ നികുതി വിവരങ്ങൾ പരസ്​പരം പങ്കുവെക്കുന്ന കരാറിൽ ഇന്ത്യയും സ്വിറ്റ്​സർലൻഡും ഒപ്പുവെച്ചതാണെന്നും​ കേന്ദ്ര ധനമന്ത്രാലയം വ്യക്​തമാക്കി. 

Contact the author

Web Desk

Recent Posts

National Desk 20 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 21 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 22 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More