ഇന്ത്യയുടെ പുതിയ ഐടി നിയമത്തില്‍ ആശങ്ക പങ്കുവെച്ച് ഐക്യരാഷ്ട്രസഭ

ഡല്‍ഹി: ഇന്ത്യയുടെ പുതിയ ഐടി നിയമത്തില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്ര സഭ. പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്രത്തിന് എതിരാണെന്നാണ് ഐക്യരാഷ്ട്ര സഭ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.  ഇന്ത്യയുടെ പുതിയ ഐടി നിയമങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളുമായി ചേര്‍ന്ന് പോകുന്നതല്ലെന്നും ഐക്യരാഷ്ട്രസഭയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു.  

പുതിയ ഐടി നിയമം ആളുകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരാണ്. ഇന്ത്യയുടെ ചട്ടങ്ങള്‍ പ്രകാരം നിയമവിരുദ്ധമായ പോസ്റ്റുകള്‍ മാത്രമല്ല, വാസ്തവമുള്ള പോസ്റ്റുകള്‍ പോലും സമ്മര്‍ദ്ദമുണ്ടായാല്‍ നീക്കേണ്ടി വരും. അത്തരം വ്യവസ്ഥകളുള്‍പ്പെടുന്നതാണ് ഇന്ത്യയുടെ പുതിയ ഐ.ടി. ചട്ടങ്ങളെന്ന് യു.എന്‍. പ്രതിനിധി കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള  അവകാശത്തിന്‍റെ  ഉന്നമനത്തിനും, സംരക്ഷണത്തിനുമായി ഐക്യരാഷ്ട്രസഭ നിയമിച്ചിരിക്കുന്ന പ്രത്യേക റിപ്പോർട്ടർ ഐറിൻ ഖാൻ, ക്ലെമന്‍റ്  നയാലെറ്റ്‌സോസി വോൾ, ജോസഫ് കന്നാറ്റസി എന്നിവരാണ് കേന്ദ്രത്തിന് റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരിക്കുന്നത്. കൊവിഡ്‌ വ്യാപനവും, കര്‍ഷക സമരവും രാജ്യത്ത് നിലനില്‍ക്കുമ്പോള്‍ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കുന്നത്  ആശങ്കക്ക് വഴിവെക്കുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തോടൊപ്പം സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ജനങ്ങള്‍ക്ക് സാധികാതെ വരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

സിവില്‍ പൊളിറ്റിക്കല്‍ അവകാശങ്ങളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ ഉടമ്പടികളുടെ 17, 19 അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണ് ഇന്ത്യ തയ്യാറാക്കിയ  പുതിയ നിയമങ്ങള്‍ എന്നും യു.എന്‍ പ്രതിനിധികള്‍ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.  














Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More