പ്രതിസന്ധി ഘട്ടത്തില്‍ കൂടെയുണ്ടായില്ല എന്ന ചെന്നിത്തലയുടെ പരാമര്‍ശം സാധാരണകാര്യം മാത്രം - വി ഡി സതീശന്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റായി കെ സുധാകരന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പ്രസംഗത്തെ പരാമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രമേശ്‌ ചെന്നിത്തല പറഞ്ഞ കാര്യങ്ങള്‍ സാധാരണ കാര്യമാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. ബിജെപി എന്ന ആരോപണം നേരിട്ടപ്പോള്‍ കൂട്ടത്തിലുള്ളവര്‍ പോലും തനിക്കതിരെ നിന്നുവെന്നും പാര്‍ട്ടിയില്‍ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ട് എന്നുമായിരുന്നു ചെന്നിത്തല പ്രസംഗിച്ചത്. വിശ്വസിച്ചവരെല്ലാം എല്ലാ പ്രതിസന്ധി ഘട്ടത്തിലും കൂടെയുണ്ടാവണമെന്നില്ല എന്ന കാര്യം അദ്ദേഹം പുതിയ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് 'അതെല്ലാം സാധാരണ കാര്യമാണ് എന്ന് വി ഡി സതീശന്‍ പ്രതികരിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെ സുധാകരന്‍ ബിജെപിക്കാരനാണെന്ന ആരോപണങ്ങള്‍ വന്നപ്പോള്‍ താന്‍ അതിനെതിരെ പ്രതികരിച്ചു. എന്നാല്‍ ഓര്‍മ വച്ച കാലം മുതല്‍ കോണ്‍ഗ്രസുകാരനായി വളര്‍ന്ന തനിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന ആരോപണം വന്നപ്പോള്‍ സുഹൃത്തുക്കള്‍ പോലും തനിക്കെതിരായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടുവെന്ന് വളരെ വൈകാരികമായാണ് ചടങ്ങില്‍ ചെന്നിത്തല പറഞ്ഞത്. പുതിയ പ്രതിപക്ഷ നേതാവിനെ ഏകപക്ഷീയമായി തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് നടപടിയില്‍ ഇടഞ്ഞു നില്‍ക്കുകയാണ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവിന്റെ തെരഞ്ഞെടുപ്പിലൂടെ തന്നെ അപമാനിച്ചിരിക്കുകയാണ് എന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കയച്ച കത്തില്‍ ചെന്നിത്തല പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 20 hours ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 1 day ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 1 day ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 1 day ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 1 day ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More