തിരുവനന്തപുരം: പിണറായി വിജയന് ഒരുകാലത്ത് ആര്‍എസ്എസിന്റെ വോട്ടുനേടി ജയിച്ചയാളാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. തനിക്ക് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന ആരോപണം ഒരു അജണ്ടയുടെ ഭാഗമാണെന്നും സിപിഐഎം കോണ്‍ഗ്രസിനെ ഭയക്കുന്നതുകൊണ്ടാണ് തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നതെന്നും കെ സുധാകരന് പറഞ്ഞു.
കേരളത്തില്‍ ഞങ്ങള്‍ ആര്‍എസ്എസിന്റെ പിന്തുണയോടെ വോട്ട് നേടിയിട്ടില്ല എന്നാല്‍ സിപിഎം അങ്ങനെയല്ല. പിണറായി വിജയന് ഒരുകാലത്ത് ആര്‍എസ്എസിന്റെ വോട്ട് നേടി ജയിച്ചയാളാണ്. ആ പിണറായിയാണോ ആര്‍എസ്എസ് അതോ ഞാനാണോ ആര്‍എസ്എസ് എന്ന് ജനം തീരുമാനിക്കട്ടേ എന്നും കെ സുധാകരന് പറഞ്ഞു. കോണ്‍ഗ്രസ് തകരേണ്ട പാര്‍ട്ടിയല്ല, ഈ രാജ്യം കോണ്‍ഗ്രസിന്റെ സൃഷ്ടിയാണ്. രാജ്യമിന്ന് നില്‍ക്കുന്നത് കോണ്‍ഗ്രസ് ഉണ്ടാക്കിയ അടിത്തറയിലാണ്. കഠിനപ്രയത്നം ചെയ്താന്‍ തിരിച്ചുവരാന്‍ സാധിക്കും. ശക്തിപ്പെടുത്താന്‍ മനസുണ്ടെങ്കില്‍ വിജയിക്കാനാവും- കെ സുധാകരന് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്ദിരാഭവനില്‍ കോണ്‍ഗ്രസ് നേതാക്കളുടെയും എഐസിസി പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലാണ് കെ സുധാകരന് കെപിസിസി പ്രസിഡന്റായി സ്ഥാനമേറ്റത്. സുധാകരനൊപ്പം വര്‍ക്കിംഗ് പ്രസിഡന്റുമാരായി കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ദീഖ്, പിടി തോമസ് എന്നിവരും ചുമതലയേറ്റു.