തനിക്കെതിരെ ബിജെപി ബന്ധം ആരോപിച്ചപ്പോള്‍ കോണ്‍ഗ്രസുകാര്‍ പോലും പ്രതികരിച്ചില്ല- രമേശ് ചെന്നിത്തല

തിരുവനന്തപുരം: തനിക്കെതിരെ ബിജെപി ബന്ധം ആരോപിച്ചപ്പോള്‍ കോണ്‍ഗ്രസുകാര്‍ പോലും പ്രതികരിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നില്ല. കെപിസിസി പ്രസിഡന്റായി കെ. സുധാകരന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. സുധാകരന്‍ ബിജെപിക്കാരനാണ് എന്ന തരത്തില്‍ ആരോപണങ്ങളുയര്‍ന്നപ്പോള്‍ താന്‍ പ്രതികരിച്ചു. എന്നാല്‍ ഓര്‍മ്മവച്ച നാള്‍ മുതല്‍ കോണ്‍ഗ്രസുകാരനായി വളര്‍ന്നുവന്ന താന്‍ ബിജെപിക്കാരനാണെന്ന് പറഞ്ഞപ്പോള്‍ തന്റെ സ്‌നേഹിതന്‍മാര്‍ പോലും തനിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ചിരിക്കുന്നവരെല്ലാം സ്‌നേഹിതന്മാരാണെന്ന് സുധാകരന്‍ കരുതരുത്. അതുമാത്രമാണ് തനിക്ക് പറയാനുളളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തകര്‍ക്കാന്‍ ശ്രമിക്കുംതോറും തിരിച്ചുവരുന്ന ഉജ്ജ്വല ചരിത്രമാണ് കോണ്‍ഗ്രസിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുതിയ കെപിസിസി പ്രസിഡന്റായി കെ. സുധാകരന്‍ ചുമതലയേറ്റു. കെപിസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ അധ്യക്ഷസ്ഥാനം കെ. സുധാകരന് കൈമാറി. വര്‍ക്കിംഗ് പ്രസിഡന്‍രുമാരായി കൊടിക്കുന്നില്‍ സുരേഷ് എംപി, പി.ടി. തോമസ് എംഎല്‍എ, ടി. സിദ്ദീഖ് എംഎല്‍എ എന്നിവരും ചുമതലയേറ്റു. രാവിലെ കിഴക്കേക്കോട്ടയിലെ ഗാന്ധിപ്രതിമയിലും പാളയം രക്ഷസാക്ഷി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കെ. സുധാകന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More