രാജ്യത്ത് ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചു

ഡല്‍ഹി: രാജ്യത്ത് ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസുകള്‍ക്കുപിന്നാലെ ഗ്രീന്‍ ഫംഗസും സ്ഥിരീകരിച്ചു. കൊവിഡ് ബാധിതനായ ഇന്‍ഡോര്‍ സ്വദേശിയിലാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് രോഗമുക്തി നേടിയ ഇയാളില്‍ ബ്ലാക്ക് ഫംഗസും സ്ഥിരീകരിച്ചിരുന്നു. മധ്യപ്രദേശില്‍ ചികിത്സിലിരുന്ന ഇയാളെ വിദഗ്ദ ചികിത്സയ്ക്കായി മുംബൈയിലേക്ക് മാറ്റി.

രണ്ട് മാസം മുന്‍പാണ് മുപ്പത്തിനാലുകാരന്‍ കൊവിഡ് ബാധിതനായി ആശുപത്രിയിലെത്തുന്നത്. ഒരു മാസത്തോളം ഐസിയുവിലായിരുന്നു. കൊവിഡ് മുക്തനായ ശേഷം നടത്തിയ പരിശോധനയിലാണ് ഗ്രീന്‍ ഫംഗസ് ബാധ കണ്ടെത്തിയതെന്ന് ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അധികൃതര്‍ വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊവിഡ് രോഗമുക്തി നേടിയെങ്കിലും കടുത്ത പനി തുടരുകയും മൂക്കിലൂടെ രക്തം വരുകയും ചെയ്തിരുന്നു. ഇയാളില്‍ ശ്വാസകോശം, സൈനസുകള്‍ എന്നിവയിലാണ് രോഗബാധ കണ്ടെത്തിയത്. ഗ്രീന്‍ ഫംഗസിനെക്കുറിച്ച് വിശദമായ പഠനം ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 62,224 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 2.96 കോടി പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2,542 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,79,573 ആയി. 
Contact the author

Web Desk

Recent Posts

National Desk 7 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 8 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 9 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 10 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 12 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More