ഡൽഹി കൊവിഡ് മുക്തമാകുന്നു; 0.35 % ടിപിആർ

ഡൽഹിയിൽ കൊവിഡ് രണ്ടാം തരം​ഗത്തിന്റെ ഭീതി ഒഴിയുന്നു. കഴിഞ്ഞ ദിവസം 255 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 72751 സാമ്പിളുകൾ പരിശോധിച്ചു. 0.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 23 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. മൂന്നു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ടിപിആർ ആണിത്. 

ഡൽഹിയിൽ ഇന്ന്  മുതല്‍ ഒരാഴ്ചത്തേക്ക് ലോക്ഡൗണിൽ ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.  കടകളൾ രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ തുറക്കാം. ഭക്ഷണശാലകളിൽ 50 ശതമാനം പേര്‍ക്ക് പ്രവേശിക്കാം. സ്വകാര്യ ഓഫീസുകള്‍ക്ക് പകുതി ജീവനക്കാരെ അനുവദിക്കും. ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് പ്രവർത്തന സമയം.

ഡല്‍ഹി മെട്രോയും സിറ്റി ബസ് സര്‍വീസുകളും പുനരാരംഭിക്കും. പകുതി സീറ്റുകളിൽ ആളുകളെ കയറ്റി സർവീസ് നടത്താനാണ് അനുവാദം നൽകിയിരിക്കുന്നത്. ഓട്ടോകളിലും ടാക്‌സികളിലും രണ്ടു പേരെ മാത്രം അനുവദിക്കും. അതേ സമയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തിയേറ്റര്‍, സ്റ്റേഡിയം, സ്വിമ്മിങ് പൂളുകള്‍, പാര്‍ക്ക്, ജിം, എന്നിവ തുറക്കാൻ അനുവാദം നൽകിയിട്ടില്ല.

Contact the author

Web Desk

Recent Posts

National Desk 23 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 23 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More