ചെന്നൈ: ക്ഷേത്രങ്ങളില്‍ പൂജാരികളായി സ്ത്രീകളെ നിയമിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. താല്‍പ്പര്യമുളള സ്ത്രീകള്‍ക്ക് പരിശീലനം നല്കിയ ശേഷമാണ് പൂജാരിമാരായി നിയമിക്കുകയെന്ന് ദേവസ്വം മന്ത്രി ശേഖര്‍ ബാബു പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കിയശേഷം ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പിനു കീഴിലുളള ക്ഷേത്രങ്ങളിലാണ് അവരെ നിയമിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനിമുതല്‍ ബ്രാഹ്മണര്‍ക്കുമാത്രമല്ല എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങളില്‍ പൂജാരിമാരാവാം,താല്‍പ്പര്യമുളള സ്ത്രീകള്‍ക്കുമാവാം. വിഷയത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അനുമതി ലഭിച്ചശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഈ നീക്കത്തിനെതിരായ പ്രതിഷേധങ്ങളുയരുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
എച്ച്.ആര്.ആന്‍ഡ്.സി.ഇ യ്ക്കു കീഴിലുളള എല്ലാ ക്ഷേത്രങ്ങളിലും പൂജ തമിഴിലായിരിക്കും, തമിഴില്‍ അര്‍ച്ചന നടത്തുന്ന പുരോഹിതന്മാരുടെ ഒരു ബോര്‍ഡ് സൂക്ഷിക്കും. എല്ലാ പൂജാരിമാര്‍ക്കും തമിഴില്‍ പൂജ നടത്താനുളള പരിശീലനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഗ്രഹമോഷണം തടയല്‍, പുരാതന ക്ഷേത്രസംരക്ഷണം തുടങ്ങി 75 കാര്യങ്ങള്‍ മദ്രാസ് ഹൈക്കോടതി അടുത്തിടെ നിര്‍ദേശിച്ചിരുന്നു. അവയെല്ലാം യതാക്രമം നടപ്പിലാക്കുമെന്ന് ശേഖര്‍ ബാബു പറഞ്ഞു.