ഡൽഹി: ഡൽഹിയിൽ മദ്യം ഹോം ഡെലിവറിയായി ലഭിക്കും. ഓൺലൈൻ വഴി മദ്യ വിതരണത്തിന് അനുമതി നൽകിയത് കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്നു. 2021- ലെ ഡൽഹി എക്സൈസ് (ഭേദഗതി) ചട്ടങ്ങൾ പ്രകാരമുള്ള 21 ഭേദഗതികളിൽ 18 എണ്ണമാണ് വെള്ളിയാഴ്ച മുതൽ നിലവിൽ വന്നത്.
ഇത് പ്രകാരം ഫോം എൽ -13 ലൈസൻസുള്ളവർക്ക് മദ്യം വിതരണം ചെയ്യാം. അതേസമയം, നിലവിൽ ചില്ലറ വിൽപ്പനക്കാർക്ക് ഈ ലൈസൻസ് നൽകിയിട്ടില്ല. മൊബൈൽ ആപ്ലിക്കേഷനുകൾ, വെബ് പോർട്ടലുകൾ വഴി ഓർഡർ ചെയ്യുന്ന മദ്യമാണ് വീടുകളിൽ എത്തുക.
പുതിയ നിയമങ്ങൾ അനുസരിച്ച്, റെസ്റ്റോറന്റുകൾ, പബ്ബുകൾ എന്നിവിടങ്ങളിലെ, ബാൽക്കണി ടെറസ് എന്നിവിടങ്ങളിലും മദ്യം വിളമ്പാൻ അനുവദിക്കും. റെസ്റ്റോറന്റുകളും പബ്ബുകളും തത്സമയ കലാ പ്രകടനങ്ങൾ നടത്താൻ അനുവദിക്കും കൂടാതെ ഇവിടങ്ങളിൽ നിന്നും മദ്യത്തിന്റെ ചില്ലറ വിൽപനയും അനുവദിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മൈക്രോ ബ്രൂവറികളിൽ നിന്നും ഉത്പാദിപ്പിക്കുന്ന ബിയർ ചില്ലറ വിൽപന നടത്താവുന്നതാണ്. കൂടാതെ പൊതുപരിപാടികൾക്കും പബ്ബുകൾക്കും മൈക്രോ ബ്രൂവറിയിൽ നിന്നും ബിയർ വാങ്ങാവുന്നതാണ്. ദില്ലി എക്സൈസ് (ഭേദഗതി) ചട്ടങ്ങൾ 2021 മെയ് 31 നാണ് ഡൽഹി സർക്കാർ അംഗീകരിച്ചത്.