ലോകത്ത് ഏറ്റവും വില കൂടിയ തേന്‍; കിലോയ്ക്ക് എട്ട് ലക്ഷം രൂപ

തുര്‍ക്കിയിലെ സെന്റൗറി ഹണി എന്ന കമ്പനിയുടേതാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ തേന്‍. ഒരു കിലോയ്ക്ക് എട്ട് ലക്ഷത്തിനുമേല്‍ വിലയുണ്ട് സെന്റൗറി ഹണിക്ക്. ഗുഹയില്‍ വിളവെടുക്കുന്ന സെന്റൗറി തേനിന്റെ വിളവെടുപ്പ് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് നടത്തുക. ഒരു വര്‍ഷം മുപ്പത് കിലോ മാത്രമേ ഉല്‍പ്പാദിപ്പിക്കുയുളളു. അതുകൊണ്ടുതന്നെ ഈ തേന്‍ എന്തുവിലകൊടുത്തും വാങ്ങാനായി തയാറുളളവര്‍ ഏറെയാണ്.

തുര്‍ക്കിയിലെ കരിങ്കടല്‍ മേഖലയിലെ വളരെ ഉയര്‍ന്ന കുന്നുകള്‍ക്കുമുകളിലുളള ഗുഹകളിലാണ് സെന്റൗറി ഹണി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2500 അടി മുകളിലാണ് ഈ ഗുഹകള്‍ സ്ഥിതിചെയ്യുന്നത്. മനുഷ്യവാസ മേഖലയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഈ തേനീച്ചകൂടുകളുളളത്. സെന്റൗറി ഹണിക്ക് ഇരുണ്ട നിറവും കൈപ്പേറിയ രുചിയുമാണുളളത്. ഉയര്‍ന്ന ഔഷധ ഗുണമുണ്ട് എന്നതാണ് ഈ തേനിന്റെ മറ്റൊരു പ്രത്യേകത.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാണിജ്യാവശ്യങ്ങള്‍ക്കായി തേനീച്ചകളെ വളര്‍ത്തുന്ന മിക്കവരും വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ വിളവെടുപ്പ് നടത്തും. എന്നാല്‍ സെന്റൗറി തേന്‍ ഒരു തവണ മാത്രമാണ് വിളവെടുക്കുക. തേനീച്ചകള്‍ക്ക് ആവശ്യമായ തേന്‍ ഉണ്ടെന്ന് ഉറപ്പുവരുത്താനാണത്. ഗുഹയ്ക്കുചുറ്റും നട്ടുപിടിപ്പിച്ച ഔഷധ ചെടികളില്‍ നിന്നാണ് തേനീച്ചകള്‍ തേന്‍ ശേഖരിക്കുന്നത്. ഈ തേനിന് ആവശ്യക്കാര്‍ കൂടുതലായതിനാല്‍ തേന്‍ വേണമെങ്കില്‍ വെയിറ്റിംഗ് ലിസ്റ്റില്‍ പേരുചേര്‍ത്ത് കാത്തിരിക്കണം. തേന്‍ റിസര്‍വ് ചെയ്തുകഴിഞ്ഞാലും വിളവെടുപ്പിനും ലാബ് പരിശോധനകള്‍ക്കും ശേഷമേ ആവശ്യക്കാര്‍ക്ക് ലഭിക്കുകയുളളു. തുര്‍ക്കിഷ് സംരംഭകനും ഗവേഷകനുമായ അഹമ്മത് എറൈന്‍ കക്കീറാണ് സെന്റൗറി തേനിന്റെ സൃഷ്ടാവ്. ജൈവവസ്തുക്കളോ രാസവസ്തുക്കളോ ഉപയോഗിക്കാതെ പ്രകൃതിദത്ത സസ്യങ്ങള്‍ മാത്രമേ തേനുല്‍പ്പാദിപ്പിക്കാനായി ഉപയോഗിക്കുന്നുളളു.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Lifestyle

ഗര്‍ഭധാരണം സ്ത്രീകളെ പെട്ടെന്ന് വാര്‍ധക്യത്തിലെത്തിക്കുമെന്ന് പഠനം

More
More
Web Desk 1 month ago
Lifestyle

ലോക ഒബീസിറ്റി ദിനം; മാറുന്ന ജീവിതശൈലിയും പൊണ്ണത്തടിയും

More
More
Web Desk 3 months ago
Lifestyle

2024-ല്‍ ഫാഷന്‍ ലോകം അടക്കിവാഴുക 'പീച്ച് ഫസ്' നിറം

More
More
Web Desk 7 months ago
Lifestyle

മാതാപിതാക്കളുടെ ദീർഘകാല സ്വപ്നമാണ് യാഥാർഥ്യമാക്കിയത്; ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദി പറഞ്ഞ് പ്രഗ്നാനന്ദ

More
More
Web Desk 9 months ago
Lifestyle

അധ്യാപന ജീവിതം അവസാനിപ്പിച്ച് മുഴുവന്‍ സമയ മത്സ്യകന്യകയാകാനൊരുങ്ങി ഇംഗ്ലീഷ് ടീച്ചര്‍

More
More
Web Desk 1 year ago
Lifestyle

'കുഞ്ഞ് ജനിച്ചാല്‍ അമ്മ അച്ഛനാകും അച്ഛന്‍ അമ്മയും '; മാതാപിതാക്കളാകാനൊരുങ്ങി ട്രാന്‍സ് ദമ്പതികള്‍

More
More