777 ചാര്‍ലി മലയാളത്തിലും; രക്ഷിത് ഷെട്ടി ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് പൃഥ്വിരാജ്

കന്നട നടന്‍ രക്ഷിത് ഷെട്ടി നായകനാകുന്ന 777 ചാര്‍ലി എന്ന ചിത്രത്തിന്റെ മലയാളം ടീസര്‍ പുറത്തുവിട്ട് നടന്‍ പൃത്വീരാജ്. ചിത്രത്തിന്റെ മലയാളം പതിപ്പ് വിതരണം ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, നിവിന്‍ പോളി, നിഖില വിമല്‍, ഉണ്ണി മുകുന്ദന്‍, ആന്റണി വര്‍ഗീസ് തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ടീസര്‍ പങ്കുവച്ചിട്ടുണ്ട്. 777 ചാര്‍ലിയിലെ മലയാളം ടൈറ്റില്‍ ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.

അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രത്തില്‍ രക്ഷിത് ഷെട്ടിയോടൊപ്പം ഒരു നായയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലിലെ ചാര്‍ലി നായയാണ്. ധര്‍മ്മ എന്നാണ് രക്ഷിതിന്റെ കഥാപാത്രത്തിന്റെ പേര്. ധര്‍മ്മയും നായയും തമ്മിലുണ്ടാവുന്ന ആത്മബന്ധത്തിന്റെ കഥയാണ് 777 ചാര്‍ലി. 'അവന്‍ ശ്രീമന്‍നാരായണ' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനാണ് രക്ഷിത് ഷെട്ടി.

കിരണ്‍ രാജ് കെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സംഗീത ശൃംഗേരിയാണ് ചിത്രത്തിലെ നായിക. രാജ് ബി ഷെട്ടി, ബോബി സിന്‍ഹ, ഡാനിഷ് സേട്ട് തുടങ്ങിയവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജിഎസ് ഗുപ്തയും രക്ഷിത് ഷെട്ടിയും ചേര്‍ന്നാണ് 777 ചാര്‍ലി നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ 777 ചാര്‍ലിക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലൈഫ് ഓഫ് ചാര്‍ലി എന്ന പാട്ട് ഇരുപത്തിനാല് മണിക്കൂറിനിടെ 40 ലക്ഷം ആളുകളാണ് കണ്ടത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 months ago
Editorial

ഉണ്ണിമായയോടല്ല ആയിഷാബീവിയോടാണ് ഒപ്പന പാടി വരാന്‍ പറയേണ്ടത്- പി. സി. ജോര്‍ജ്ജ്‌

More
More
Mehajoob S.V 7 months ago
Editorial

കേരളത്തിലെ മാധ്യമങ്ങള്‍ ബിജെപിയുടെ ബൂത്ത് കമ്മിറ്റി ഒഫീസുകളാണൊ - എസ്. വി. മെഹ്ജൂബ്

More
More
Mehajoob S.V 7 months ago
Editorial

കര്‍ഷകര്‍ തോറ്റാല്‍ യഥാര്‍ത്ഥത്തില്‍ തോല്‍ക്കുന്നത് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായിരിക്കും - എസ്. വി. മെഹ്ജൂബ്

More
More
Mehajoob S.V 8 months ago
Editorial

ചെത്ത് വെറുമൊരു തൊഴിലല്ല സുധാകരാ - എസ്. വി. മെഹ്ജൂബ്

More
More
Mehajoob S.V 9 months ago
Editorial

തോമസ്‌ ഐസക് താങ്കള്‍ ബജറ്റിനെ സാധാരണക്കാരുടെ വിഷയമാക്കി മാറ്റി - എസ്. വി. മെഹ്ജൂബ്

More
More
Mehajoob S.V 9 months ago
Editorial

താഹ അറസ്റ്റ്, ഏറ്റുമുട്ടല്‍ കൊല - ഡിവൈഎഫ്ഐക്ക് എന്തുപറയാനുണ്ട്?- എസ്. വി. മെഹ്ജൂബ്

More
More