തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 97 കടന്നു. പെട്രോൾ ലിറ്ററിന് 97.01 രൂപയും ഡീസലിന് 92.34 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 95.13 രൂപയും ഡീസലിന് 91.58 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 95.38 രൂപയും ഡീസലിന് 90.73 രൂപയുമാണ്. കഴിഞ്ഞ 36 ദിവസത്തിനിടെ 20ാം ദിവസമാണ് ഇന്ധന വില കൂട്ടുന്നത്.
ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് പ്രതിപക്ഷം ഉൾപ്പെടെ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം രാജസ്ഥാൻ, മധ്യപ്രദേശ്, മുംബൈ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ ഒരു ലിറ്റർ പെട്രോൾ വില 100 രൂപ കടന്നിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഒരു ഘട്ടത്തില്‍ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞിരുന്നു. 529 രൂപ കുറഞ്ഞിട്ടും ഇന്ധനവിലയിൽ കുറച്ചത് 39 പൈസ മാത്രമായിരുന്നു. അന്താരാഷ്ട്ര വിപണയിൽ ഒരു ഘട്ടത്തില്‍ അസംസ്കൃത എണ്ണവില പത്തു ശതമാനം കുറഞ്ഞ് വീപ്പയ്ക്ക് 64 ഡോളറിൽ എത്തിയിരുന്നു. എന്നാല്‍ അപ്പോഴും ആഭ്യന്തരവിപണയില്‍ വില കുറയ്ക്കാൻ എണ്ണ കമ്പനികൾ തയ്യാറായില്ല. അതിനെതിരെ യാതൊരു പ്രതിഷേധവും ഉയര്‍ന്നതുമില്ല.