നേരിയ ആശ്വാസം; രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു

ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1,20,529 പുതിയ കേസുകളാണ്. 3,380 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രാജ്യത്ത് രോഗം സ്ഥിരീകരിച്ച ആകെ രോഗികളുടെ എണ്ണം 2.86 കോടിയായി. 3,44,082 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത് 15,55,248 സജീവ കേസുകളാണ് രാജ്യത്തുളളതെന്നും 22,78,60,317 പേര്‍ക്ക് വാക്‌സിനേഷന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ അണ്‍ലോക്ക് പ്രക്രിയ ആരംഭിക്കുകയാണ്. മഹാരാഷ്ട്രയ്ക്കുശേഷം കര്‍ണാടക, കേരള, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍. അതേസമയം കേരളത്തില്‍ കഴിഞ്ഞ ദിവസം 16,229 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം, തിരുവനന്തപുരം, പാലക്കാട്, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുളളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ആണ്. 135 പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. 1,74,526 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് ഇന്നുമുതല്‍ ബുധനാഴ്ച്ച വരെയുളള ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കുമാത്രമാണ് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. പ്രഭാത-സായാഹ്ന നടത്തം, മൊബൈല്‍ കടകളുടെ പ്രവര്‍ത്തനം തുടങ്ങി നല്‍കിയ ഇളവുകളെല്ലാം പിന്‍വലിച്ചു. ഹ്രസ്വദൂര യാത്രക്ക് സത്യവാങ്മൂലവും ജില്ല വിട്ടുളള യാത്രക്ക് പൊലീസ് പാസും നിര്‍ബന്ധമാണ്. 

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 3 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More