ഭാവിയിൽ ഇന്ത്യക്കായി രണ്ട് സ്ക്വാഡുകൾ പതിവാകുമെന്ന് കോഹ്ലി

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഇന്ത്യക്കായ് രണ്ട് വ്യത്യസ്ത ടീമുകൾ ഒരേ സമയം കളിക്കുന്നത് കൊവിഡ് കാലത്ത് പതിവായേക്കാമെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി. പകർച്ചവ്യാധിയുടെ കാലത്ത് കളിക്കാരുടെ സമ്മർദ്ദം കുറക്കാൻ ഇത് സഹായകമാവുമെന്നും കോഹ്ലി അഭിപ്രായപ്പെട്ടു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഇം​ഗ്ലണ്ടിലേക്ക് പുറപ്പെടും മുമ്പ് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കൊവിഡ് പശ്ചാത്തലത്തിൽ ബയോ സെക്യൂർ പരിസ്ഥിതിയിൽ ഒതുങ്ങുന്നത് കളിക്കാർക്ക് കടുത്ത സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. ഈ ഘട്ടത്തിൽ കളിക്കാർ മതിയായ വിശ്രമം നൽകേണ്ടത് ആവശ്യമാണ്. ഇതിനായി രണ്ട് ടീമുകൾ എന്ന ആശയം വളരെ നല്ലതാണ്. ഭാവിയിൽ ഇത് പതിവാകാൻ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ കളിക്കാരുടെ ജീവിതം ബയോ ബബിളിനകത്താണ്. കളിയുടെ സമ്മർദ്ദം കുറക്കാനുള്ള വഴികൾ പരിമിതമാണ്. ടീം മാനേജ്മെന്റിന് കളിക്കാരുടെ മാനസികാവസ്ഥ മനസിലാകുമെന്നാണ് കരുതുന്നതെന്നും കോഹ്ലി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുംബൈയിൽ 14 ദിവസത്തെ ക്വാറന്റൈന് ശേഷമാണ് ഇം​ഗ്ലണ്ടിലേക്ക് തിരിച്ചത്. ഇം​ഗ്ലണ്ടിലും കളിക്കാർ  ക്വാറന്റൈനിൽ കഴിയണം.  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലന്റാണ് ഇന്ത്യയുടെ എതിരാളി. 5 ടെസ്റ്റുകളിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. ആദ്യ ടെസ്റ്റ് ഈ മാസം 18 സതാംപ്റ്റണിലാണ് അരങ്ങേറുക. 

അടുത്തമാസം ശ്രീലങ്കക്കെതിരായ ഏകദിന,ട്വന്റി ട്വന്റി പരമ്പരയിൽ ഇന്ത്യയുടെ രണ്ടാമത്തെ ടീമിനെ അയക്കാനാണ് ബിസിസിഐ തിരുമാനിച്ചിരിക്കുന്നത്

Contact the author

Web Desk

Recent Posts

National Desk 1 month ago
Cricket

കോഹ്ലിയെ ടി-ട്വന്റി ലോകകപ്പില്‍ നിന്നും വെട്ടാന്‍ ജയ് ഷാ; സമ്മതിക്കില്ലെന്ന് രോഹിത് ശര്‍മ്മ

More
More
Sports Desk 4 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 4 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 7 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 9 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 10 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More