ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം നാളെ

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പിൽ  80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സംബന്ധിച്ച് ചർച്ച  ചെയ്യാൻ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു. നാളെ  വൈകീട്ട് 3.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുക. അം​ഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളാണ് യോ​ഗത്തിൽ പങ്കെടുക്കുക. 

ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകണമെന്ന് മുസ്ലീം ലീ​ഗ് അടക്കമുള്ള സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് മുസ്ലീം സംഘടനാ നേതാക്കള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അതേസമയം, ഈ വിഷയത്തിൽ അഭിപ്രായ ഐക്യമില്ലാത്തത് യുഡിഎഫിനെ കുഴക്കുന്നുണ്ട്. വിധി പി. ജെ ജോസഫ് സ്വാ​ഗതം ചെയ്തിട്ടുണ്ട്.  ഈ അഭിപ്രായക്കാരാണ് ഭൂരിപക്ഷം ക്രൈസ്തവ സംഘടനകളും. വിധി പഠിച്ച ശേഷം അഭിപ്രായം പറയാമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സിപിഎമ്മും വിധി സംബന്ധിച്ച് കൃത്യമായ നിലപാട് ഇതുവരെ എടുത്തിട്ടില്ല. അതു കൊണ്ട് തന്നെ നാളെ നടക്കുന്ന സർവകക്ഷി യോ​ഗം നിർണായകമാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്നതായിരുന്നു ഹൈക്കോടതി ഉത്തരവ്. സംസ്ഥാന സർക്കാറിന്റെ ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ  80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്കും നിശ്ചയിച്ചുളള 2015-ലെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.  ചീഫ്  ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച് വിധി പ്രസ്താവിച്ചത്.  സർക്കാർ  ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കണ്ടെത്തിയാണ് നടപടി. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 7 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 7 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 2 days ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 3 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More