തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ 3 ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ കേരളത്തില്‍ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച അഞ്ചു ജില്ലകളിലും തിങ്കളാഴ്ച മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കുമാണ് സാധ്യത. അതേസമയം, കേരളതീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. സംസ്ഥാനത്ത് വ്യാപക മഴ ലഭിക്കുമെന്നും, മണ്‍സൂണ്‍ കാറ്റ് ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തീരപ്രദേശങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 50 കിലോമീറ്റര്‍ വേഗതിയില്‍ കാറ്റു, 3.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീരദേശത്ത് താമസിക്കുന്നവര്‍ മുന്‍കരുതലെടുക്കണം. ഞായറാഴ്ചയും തിങ്കളാഴ്ചയും സമാന കാലാവസ്ഥയായിരിക്കുമെന്നും കാലവസ്ഥ നിരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വീശിയടിക്കാവുന്ന കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. ഇന്ന് മുതല്‍ കാലവര്‍ഷം ആരംഭിക്കുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആദ്യം നല്കിയ മുന്നറിയിപ്പ്.