ജൂൺ ഒന്നുമുതൽ ആഭ്യന്തര വിമാനടിക്കറ്റ് നിരക്ക് കൂടും

ന്യൂഡൽഹി: ജൂൺ ഒന്നുമുതൽ ആഭ്യന്തര വിമാനടിക്കറ്റ് നിരക്ക് കൂടും.13 ശതമാനം മുതൽ 15 ശതമാനം വരെയായിരിക്കും വർധന. കൊവിഡ് മൂലം എയർലൈൻസുകളിൽ അനുവദനീയമായ പരമാവധി സീറ്റുകളുടെ എണ്ണം 80 ശതമാനത്തിൽനിന്ന് 50 ആയി കുറച്ചതിനെത്തുടർന്നാണിത്. കഴിഞ്ഞ കൊല്ലത്തെ ദേശീയ അടച്ചിടലിനുശേഷം വിമാനയാത്ര അനുവദിച്ചപ്പോൾ തുടക്കത്തിൽ 33 ശതമാനം സീറ്റുകളിലാണ് യാത്ര അനുവദിച്ചിരുന്നത്. കഴിഞ്ഞ കൊല്ലം ഡിസംബർ വരെ അത് തുടർന്നു. പിന്നീടാണ്  80 ശതമാനം സീറ്റുകളിൽ യാത്രക്കാരെ അനുവദിച്ചത്.

യാത്രാസമയത്തിന്‍റെ  അടിസ്ഥാനത്തിൽ വിവിധ സ്ലാബുകൾ നിശ്ചയിച്ചാണ് നിലവിൽ നിരക്ക് ഈടാക്കുന്നത്. ഓരോ സ്ലാബിന്‍റെയും മിനിമം നിരക്കിലാണ് ഇപ്പോൾ വർധനവ് വരുത്തിയത്. 40 മിനിറ്റുള്ള യാത്രയ്ക്ക് നിലവിൽ കുറഞ്ഞ നിരക്ക് 2300 രൂപയാണ്. അത് 2600 ആകും. 40 മിനിട്ട് മുതൽ 60 മിനിട്ടുവരെയുള്ള രണ്ടാം സ്ലാബിലെ കുറഞ്ഞ നിരക്ക് 2900 രൂപയിൽനിന്ന് 3300 ആകും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൽഹി-തിരുവനന്തപുരം വിമാന യാത്ര ടിക്കറ്റിലെ കുറഞ്ഞ നിരക്ക് 8700 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമായി ഉയരും. ഡൽഹിയിൽ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്ക് 7,400 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമാകും. കൊച്ചി– പൂന്നെ, തിരുവനന്തപുരം –മുംബൈ  വിമാന യാത്രയ്ക്ക് കുറഞ്ഞ നിരക്ക് 4700 രൂപയും ഉയര്‍ന്ന ചാര്‍ജ് 13,000 രൂപയുമാകും. കൊച്ചി–ചെന്നൈ, തിരുവനന്തപുരം-ഹൈദരാബാദ് റൂട്ടുകളില്‍ കുറഞ്ഞ നിരക്ക് 4000 രൂപയും ഉയര്‍ന്ന ചാര്‍ജ് 11,700 രൂപ. ബംഗളൂരു– കോഴിക്കോട്, തിരുവനന്തപുരം– ബംഗളൂരു, തിരുവനന്തപുരം– ചെന്നൈ, കൊച്ചി–ഗോവ റൂട്ടുകളില്‍ കുറഞ്ഞ നിരക്ക് 3300 രൂപ, ഉയര്‍ന്ന ചാര്‍ജ് 9800 രൂപ. ബംഗളൂരു– കോഴിക്കോട്, തിരുവനന്തപുരം– ബംഗളൂരു, തിരുവനന്തപുരം– ചെന്നൈ, കൊച്ചി–ഗോവ റൂട്ടുകളില്‍ 3300 രൂപയാണ് കുറഞ്ഞ നിരക്ക്, ഉയര്‍ന്ന ചാര്‍ജ് 9800 രൂപയുമായാണ്.

Contact the author

Web Desk

Recent Posts

National Desk 14 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 14 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 17 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 17 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More