കൊവിഡ് ഇല്ലാത്തവരില്‍ ബ്ലാക്ക് ഫംഗസ് ബാധിക്കുമോ? വിദഗ്ദര്‍ പറയുന്നു

ഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് രോഗികള്‍ക്കിടയില്‍ ബ്ലാക്ക് ഫംഗസ് രോഗം പടര്‍ന്നുപിടിക്കുന്ന വാര്‍ത്തകളാണ് നാം ദിവസവും കാണുന്നത്. കൊവിഡ് ബാധിച്ചവരില്‍ മാത്രം വരുന്ന ഫംഗസ് ബാധയാണിതെന്ന തെറ്റിദ്ധാരണയുണ്ട്. എന്നാല്‍, കൊവിഡ് ബാധിച്ചിട്ടില്ലാത്തവരിലും ബ്ലാക്ക് ഫംഗസ് ബാധിക്കാമെന്നും പ്രമേഹരോഗികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കുകയാണ് വിദഗ്ദര്‍.

കൊവിഡ് വരുന്നതിനു മുന്‍പ് തന്നെ ഉണ്ടായിരുന്ന അണുബാധയാണ് ബ്ലാക്ക് ഫംഗസ്. ബ്ലാക്ക് ഫംഗസിനെക്കുറിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത് അവ കടുത്ത പ്രമേഹരോഗികളിലാണ് ഉണ്ടാകുന്നതാണെന്നാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായഭേദമന്യേ രോഗം ബാധിക്കും. പ്രമേഹത്തോടൊപ്പം ന്യൂമോണിയപോലുളള മറ്റ് രോഗങ്ങളുളളവരില്‍ സ്ഥിതി വഷളാവാന്‍ സാധ്യതയുണ്ട്. കൊവിഡ് ബാധിച്ചവരില്‍ ബ്ലാക്ക് ഫംഗസ് ബാധിക്കുമ്പോള്‍ രോഗം മൂര്‍ച്ഛിക്കുകയും അത് മരണത്തിലേക്ക് നയിക്കുകയും ചെയ്യുകയാണെന്ന് നീതി ആയോഗ് അംഗം വികെ പോള്‍ പറഞ്ഞു. 

ആരോഗ്യവാന്മാരായ ആളുകള്‍ ഈ അണുബാധയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് എയിംസിലെ ഡോ. നിഖില്‍ ടാണ്ഡന്‍ പറയുന്നു. പ്രതിരോധശേഷി കുറഞ്ഞവരിലാണ് അപകടസാധ്യത കൂടുതല്‍. കൊവിഡിന്റെ രണ്ടാം തരംഗം ആദ്യത്തെ വരവിനേക്കാള്‍ കൂടുതല്‍ പ്രതിരോധ ശേഷിയെ ബാധിച്ചിരിക്കാം. അതുകൊണ്ടാണ് കൊവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് അണുബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനുപുറമേ സ്റ്റിറോയിഡുകളുടെ ഉപയോഗവും രണ്ടാം തരംഗത്തില്‍ വ്യാപകമായിട്ടുണ്ട്. ഇതെല്ലാമാണ് ബ്ലാക്ക് ഫംഗസ് പടരാനിടയാക്കിയത്. എന്നാല്‍ കൂടുതല്‍ വിശദമായ പഠനങ്ങള്‍ നടത്താതെ കൃത്യമായി ഒന്നും പറയാന്‍ സാധിക്കില്ലെന്നും നിഖില്‍ ടാണ്ഡന്‍ കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ദിവസം ഹരിയാനയില്‍ 398 ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുരുഗ്രാമില്‍ 147 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ നാല് മരണങ്ങളാണ് ബ്ലാക്ക് ഫംഗസ് അണുബാധ മൂലം മരണപ്പെട്ടത്. ഉത്തരാഖണ്ഡില്‍ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാദിയായി പ്രഖ്യാപിച്ചുകഴിഞ്ഞു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ 'വൈറ്റ് ഫംഗസ്' സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Contact the author

National Desk

Recent Posts

National Desk 23 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More