സ്പീക്കര്‍ സ്ഥാനത്തേക്ക് യുഡിഎഫ് മത്സരിക്കും - സ്ഥാനാര്‍ഥി പിസി വിഷ്ണുനാഥ്

തിരുവനന്തപുരം: സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മത്സരിക്കും. പിസി വിഷ്ണുനാഥിനെയാണ് സ്ഥാനാര്‍ഥിയായി യുഡിഎഫ് തെരഞ്ഞെടുത്തിരിക്കുന്നത്. വിഷ്ണുനാഥ് കുണ്ടറയില്‍ മുന്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. 99 സീറ്റുള്ള എല്‍ഡിഎഫിനാണ്  നിയമസഭയില്‍ ഭൂരിപക്ഷം. 41 അംഗങ്ങളാണ് യുഡിഎഫിനുള്ളത്.  എം.ബി രാജേഷാണ്  സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

മുസ്​രിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമായി. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ മാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കുകയാണ്. 53 പേരാണ് പുതുതായി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആകെ അംഗങ്ങളുടെ 37 % പുതുമുഖങ്ങളാണ്. കഴിഞ്ഞ സഭയിലെ 75 അംഗങ്ങള്‍ വീണ്ടും വിജയിച്ചു. 2016- ന് മുമ്പ് അംഗങ്ങളായിരുന്ന 12 പേര്‍ സഭയിലേക്ക് തിരിച്ചെത്തിയിട്ടുമുണ്ട്.  മേയ് 20- നാണ് മുഖ്യമന്ത്രിയടക്കം പുതിയ മന്ത്രി സഭയിലെ എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ 250 ൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുത്തിരുന്നത്.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

പി വി ശ്രീനിജന്‍ എംഎല്‍എക്കെതിരായ ജാതിവിവേചനം; സാബു ജേക്കബിനെതിരെ കേസ്

More
More
Web Desk 9 hours ago
Keralam

കുറ്റസമ്മതം നടത്തിയത് ക്രൈംബ്രാഞ്ചിന്റെ സമ്മര്‍ദ്ദം മൂലം; ഷാരോണ്‍ കൊലപാതകക്കേസ് പ്രതി ഗ്രീഷ്മ മൊഴിമാറ്റി

More
More
Web Desk 9 hours ago
Keralam

പ്ലസ് ടു വിദ്യാര്‍ത്ഥിനി എം ബി ബി എസ് ക്ലാസില്‍; ആരും തിരിച്ചറിഞ്ഞില്ല

More
More
Web Desk 10 hours ago
Keralam

പ്രതിഫലം നല്‍കിയിരുന്നു; ബാലയുടെ ആരോപണം നിഷേധിച്ച് ഉണ്ണി മുകുന്ദന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍

More
More
Web Desk 11 hours ago
Keralam

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ സിപിഎം

More
More
Web Desk 11 hours ago
Keralam

ഭരണസംവിധാനം മുഴുവന്‍ ഉപയോഗിച്ചിട്ടും ഹിമാചല്‍ ബിജെപിയെ തൂത്തെറിഞ്ഞു -സിപിഎം

More
More