ഓക്‌സിജനും റെംഡെസിവിറും പൂഴ്ത്തിവയ്ക്കുന്നവര്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുക്കും - എംകെ സ്റ്റാലിന്‍

ചെന്നൈ: കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റെംഡെസിവിര്‍ എന്ന മരുന്ന് പൂഴ്ത്തിവയ്ക്കുന്നവര്‍ക്കും, മെഡിക്കല്‍ ഓക്‌സിജന് അമിത നിരക്ക് ഈടാക്കുന്നവര്‍ക്കുമെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഓക്‌സിജന്‍ ക്ഷാമവും റെംഡെസിവിര്‍ പൂഴ്ത്തിവയ്പ്പും വ്യാപകമായതോടെയാണ് പ്രശ്‌നത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്. ഇരട്ടിത്തുകയ്ക്ക് റെംഡിസിവിര്‍ മരുന്നുകള്‍ കരിഞ്ചന്തയില്‍ വിറ്റ നിരവധിപേരേയാണ് കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്.

'തങ്ങളുടെ ഉപജീവന മാര്‍ഗ്ഗം തകരുമെന്നറിഞ്ഞിട്ടും ലോക്ക്ഡൗണ്‍ എന്ന 'കൈപ്പേറിയ ഗുളിക' സ്വീകരിക്കാന്‍ തമിഴ്ജനത തയാറായി. അതിനിടയിലാണ് ചില സാമൂഹിക വിരുദ്ധര്‍ അടിയന്തിര ഉപയോഗത്തിനുളള മരുന്നുകള്‍ പൂഴ്ത്തിവയ്ക്കുകയും കരിഞ്ചന്തയില്‍ വില്‍ക്കുകയും ചെയ്യുന്നത്. ഒരുഭാഗത്ത് മനുഷ്യര്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചുവീഴുമ്പോള്‍ മറുഭാഗത്ത് മെഡിക്കല്‍ ഓക്‌സിജന്‍ പരമാവധി വിലയ്ക്ക് വില്‍ക്കുവാനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്ത് തരം മനോഭാവമാണിത്? പകര്‍ച്ചവ്യാദി ശക്തമായി പിടിമുറുക്കുന്ന ഈ സമയത്ത് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് കഠിനമായ കുറ്റമായി സര്‍ക്കാര്‍ കണക്കാക്കുന്നു. കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷയും ഉറപ്പാക്കും' - സ്റ്റാലിന്‍ പറഞ്ഞു.

അതേസമയം, തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം 31892 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 288 പേര്‍ മരണത്തിന് കീഴടങ്ങി. മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 1.95 ലക്ഷമായി ഉയര്‍ന്നു.

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More